താൾ:CiXIV285 1849.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൮

സമീപം ഇങ്ക്ലിഷ് പട്ടാളങ്ങളുടെ വാസസ്ഥലമായ ഫത്തിഘർ ഉണ്ടു-

കന്യാകുബ്ജം (കനൊജ) നഗരം ഗംഗകരയിൽ നീണ്ടു കിടക്കുന്ന ഒരു തെരുവീഥിയ െ
ത്ര ആകുന്നു- അതിന്റെ ചുറ്റും പൊങ്ങിനില്ക്കുന്ന കുന്നുകളും മതിലുകളുടെ കഷണങ്ങളും ചി
ല മുസല്മാനരുടെ ശ്മശാനങ്ങളും അല്ലാതെ പണ്ടെത്ത അതിശയമായ നഗരത്തിന്റെ ശെ
ഷിപ്പുകളൊന്നും കാണ്മാനില്ല- അതിൽ നിന്നു തന്നെ തെക്കൊട്ടു നദിയുടെ പടിഞ്ഞാറെ കരയി
ലിരിക്കുന്ന കവമ്പൂർ പട്ടണത്തിൽ അതിർ കാവലിന്നു ചില ഇങ്ക്ലിഷ് പട്ടാളങ്ങൾ പാൎത്തുവ
രുന്നു- അതിലെ നിവാസികൾ പല കൃഷികളെയും നടത്തി നദിസമീപമാകകൊണ്ടു കച്ചവടത്തി
ന്നും മറ്റും ഒരൊ തൊണിപ്പണികളെയും എടുത്തുവരുന്നു-

൨., രൊഹില്ലഖണ്ഡം

കിഴക്ക അയൊദ്ധ്യാരാജ്യം- തെക്കും പടിഞ്ഞാറും ഗംഗാനദി- വടക്ക ഹിമാലയ പൎവ്വതം ഈ
അതിരുകൾ്ക്കകത്ത റൊഫില്ലനാടു ത്രികൊണരൂപെണ കിടക്കുന്നു- അതിന്റെ പടിഞ്ഞാ
റെ അതിരായി തെക്കൊഴുകുന്ന മഹാഗംഗാനദിയൊഴികെ എകദെശം നാട്ടിന്റെ നടുവി
ൽ കൂടി ഹിമാലയ പൎവ്വതത്തിൽ ഉത്ഭവിച്ചു വരുന്ന രാമഗംഗ- കൊസല മുതലായ പുഴകൾ
തെക്കൊട്ടു പ്രവഹിച്ചു കൃഷിക്കും മറ്റും വെണ്ടുന്ന വെള്ളം ധാരാളമായി കൊടുത്തുകൊണ്ടി
രിക്കുന്നു- രാജ്യത്തിന്റെ വടക്കെ അംശം മിക്കതും മലനാടു തന്നെ- മെഘങ്ങളൊളം കയ
റി നില്ക്കുന്നഹിമാലയപൎവ്വതശിഖരങ്ങളെ അവിടെ നിന്നു കാണാം ശീതൊഷ്ണങ്ങൾ അധി
കമില്ലായ്കകൊണ്ടു ആ രാജ്യം പാൎപ്പിന്നു നന്നെന്നു വെച്ചു പാദിശാക്കളുടെ കാലത്തിൽ ഒരൊ
നവാബുകളും മഹാലൊകരും അങ്ങൊട്ടു ചെന്നു കൊവിലകങ്ങളെയും കൊട്ടകളെയും കെട്ടി
ച്ചു പാൎക്കകൊണ്ടു താണജാതികളും നാട്ടിൽ നിറഞ്ഞു രാജ്യം തൊട്ടത്തിന്നു സമമായ്വരികയും
ചെയ്തു- ൧൮൦൩ ക്രീ- അ- അവിടെയും ഇങ്ക്ലിഷ്കാൎക്ക ആധിക്യവും ആധിപത്യവും വന്നു- നി
വാസികൾ ൨ വിധം ഹിന്തുക്കളും- മുസല്മാനരും തന്നെ- മുസല്മാനരിൽ ഒരംശം അബ്ഘാനർ
ആകുന്നു- അവൎക്കുതന്നെ റൊഹില്ലർ എന്ന പെർ വന്നതു- കാശിപൂർ, രാമപുരി- അല്മൊര-
പിലി വീടു നഗരങ്ങൾ മിക്കതും പുഴകളുടെ കരമെൽ ഇരിക്കുന്നു- അല്മൊരയിലെ നിവാസി
കൾ എകദെശം. ൬൦൦൦൦-

൩., അയൊദ്ധ്യാരാജ്യം

അതു രൊഹില്ലഖണ്ഡത്തിൽ നിന്നും നെപാളരാജ്യത്തിൽ നിന്നും തെക്കൊട്ടു ഗംഗാനദിയൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/80&oldid=189022" എന്ന താളിൽനിന്ന് ശേഖരിച്ചത്