താൾ:CiXIV285 1849.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പശ്ചിമൊദയം

നമ്പ്ര ഒന്നിന്നു ൨ പൈസ്സവില

൧൧., നമ്പ്ര തലശ്ശെരി ൧൮൪൯. നവെമ്പ്ര

ഭൂമിശാസ്ത്രം.

ഭരതഖണ്ഡം

൯, മദ്ധ്യഖണ്ഡം

ഡില്ലിയിൽ നിന്നു എകദെശം ൧൨ കാതം തെക്കൊട്ടു യമുനാനദിയുടെ പടിഞ്ഞാ
റെകരയിൽ മധുരാനഗരവും അതിന്നു സമീപെ വൃന്ദാവനവും പല ക്ഷെത്രങ്ങളൊടു കൂട
ശൊഭിച്ചു കിടക്കുന്നു- മധുരയിൽ ഇങ്ക്ലിഷ്കാർ പല പട്ടാളങ്ങളെ പാൎപ്പിച്ചു വരുന്നു- ആയത
ല്ലാതെ അതിൽ വിശെഷിച്ചതൊന്നും കാണ്മാനില്ല- കൃഷ്ണൻ അതിൽ ജനിച്ചു വൃന്ദാവന
ത്തിൽ ഇടയനായി കാലം കഴിച്ചു എന്ന ഒൎമ്മകളെകൊണ്ടത്രെ ആ സ്ഥലങ്ങൾ്ക്ക ഇന്നെയൊളം
അല്പം ഒരു കീൎത്തി ശെഷിച്ചിരിക്കുന്നു- മധുരയിൽ നിന്നു എകദെശം ൫ കാതം വഴിതെ
ക്കൊട്ടു ആഗരാ പട്ടണം യമുനാനദിയുടെ പടിഞ്ഞാറെ കരമെൽ ഇരിക്കുന്നു- അതുപ
ണ്ടൊരു ചെറിയ ഗ്രാമമത്രെആയിരുന്നു- അക്ക്ബാർ പാദിശാ ആ സ്ഥലം രാജഷാനിക്ക െ
കാള്ളാം എന്നു വെച്ചു കൊവിലകങ്ങളെയും മറ്റും പണിയിച്ച നാൾമുതൽ മഹാലൊകർ
പലരും അങ്ങൊട്ടു ചെന്നു ഭവനങ്ങളെയും കെട്ടിപാൎത്തു വ്യാപാരവും വൎദ്ധിച്ചതുകൊണ്ടു
അത് എത്രയും വിസ്താരവും ജനപുഷ്ടിയുമുള്ള നഗരമായിതീൎന്നു- രാജ്യക്ഷയത്തൊടുകൂട
നഗരത്തിന്നും താഴ്ചയും നാശവും പറ്റി ഇപ്പൊളതു ഇങ്ക്ലിഷ്കാരുടെ വടക്കെസംസ്ഥാനത്തി
ലെ പ്രധാന പട്ടണമാകുന്നെങ്കിലും നിവാസികളുടെ സംഖ്യ ൫൦൦൦൦ മാത്രം പൊരും- പണ്ടെ
ത്ത മഹത്വത്തിന്റെ അതിശയമായ ശെഷിപ്പുകളെ വളരെ കാണ്മാനുണ്ടു താനും- അതി
നൊടു ചെൎന്ന കൊട്ടെക്ക അക്ക്ബരാബാദ് എന്ന പെർ- ആഗരാ പട്ടണത്തിന്റെ ചുറ്റുമു
ള്ള നാടു കൃഷിക്ക് ഉചിതം തന്നെ- നെല്ലു മുതലായ ധാന്യങ്ങളല്ലാതെ ആ നാട്ടുകാർ പുക
യില- കരിമ്പ മറ്റും കൃഷികളെ നടത്തിവരുന്നു-

ഗംഗാതീരത്തിങ്കലെ മുഖ്യ പട്ടണങ്ങൾ- ഫറക്കാബാദ്- കന്യാകുബ്ജം- കവമ്പൂർ ഈ
൩ തന്നെ- അതിൽ വടക്കുള്ളതു ഫറക്കാബാദ് അതു ഗംഗയുടെ പടിഞ്ഞാറെ കരമെൽ ഏ
കദെശം ൭൦൦൦൦ നിവാസികളൊടും കൂട ആനാട്ടിലെ പ്രധാനപട്ടണമായികിടക്കുന്നു- അതിന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/79&oldid=189020" എന്ന താളിൽനിന്ന് ശേഖരിച്ചത്