താൾ:CiXIV285 1849.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൯

ളവും കിഴക്കൊട്ടു അള്ളഹാബാദ് ദെശത്തൊളവും പരന്നു എകദെശം ൨൦൦൦ ചതുരശ്രയൊ
ജന വിസ്താരമായും ൩൦ ലക്ഷം ജനങ്ങൾ്ക്ക വാസസ്ഥലമായും കിടക്കുന്നു- നെപാളരാജ്യം ഒ
ഴികെ അതിന്റെ അതിർ നാടുകളൊക്കെയും ഇങ്ക്ലിഷ്കാരുടെ വശത്തിൽ ഇരിക്കുന്നെങ്കിലും
അയൊദ്ധ്യാരാജാവിന്നു ഇതുവരെയും അല്പമൊരു സ്വാതന്ത്ര്യം ശെഷിച്ചിരിക്കുന്നു- അവ
ന്റെ പ്രജകൾ്ക്ക ഞെരിക്കവും അടിമവ്യവസ്ഥയും മാത്രം ദിവസെന വൎദ്ധിച്ചുവൎദ്ധിച്ചു വരുന്ന
തെ ഉള്ളു- രാജാകന്മാരുടെ അൎത്ഥാഗ്രഹവും മഹത്വകാംക്ഷയും നിമിത്തം പ്രജകൾ നിസ്സാ
രകളിവിനൊദങ്ങൾ്ക്കായിട്ടു ധനധാന്യങ്ങളെ മിക്കതും രാജ ഖജാനയിൽ കൊടുത്തയ െ
ക്കണ്ടിവരുന്നു- ദെശം കൃഷിക്കും മുറ്റും എത്ര ഉചിതമെങ്കിലും പ്രജകൾ അനുഭവം ഏതുമി
ല്ലെന്നു കണ്ടിട്ടു ആ വക പണി ചെയ്യായ്കയാൽ മരുഭൂമിയായും ദാരിദ്ര്യവും എങ്ങും പരുന്നു വ
ൎദ്ധിക്കുന്നു- ഈ വക സങ്കടങ്ങളെ നീക്കെണ്ടതിന്നു ഇങ്ക്ലിഷ്കാൎക്ക ആ രാജ്യത്തിൽ ഇതുവരെയും
വിശെഷിച്ചൊന്നും ചെയ്വാൻ സംഗതി വന്നില്ല- അവരുടെ മന്ത്രിയും പട്ടാളങ്ങളും രാജ്യത്തി
ൽ പാൎക്കുന്നെങ്കിലും രാജാവ് പരസ്യമായി ഒരു വിരൊധം കാട്ടാതെ അവരൊടുള്ള കരാർ
പ്രകാരം നടക്കകൊണ്ടു രാജ്യവ്യവസ്ഥയെ കുറിച്ചു അവനൊടു നല്ല ബുദ്ധിപറകയല്ലാതെ
കണ്ടു അവൎക്കൊന്നും ചെയ്വാൻ ന്യായമില്ല- ഇങ്ങിനെ ആ രാജ്യക്കാർ മിക്കവാറും രാജാവി
ങ്കൽ നിന്നും മന്ത്രീകൾ മുതലായ കാൎയ്യസ്ഥന്മാരിൽ നിന്നും ഉള്ള ഉപദ്രവങ്ങൾ പൊതുവായി ദുഃ
ഖിച്ചു വലെഞ്ഞു കിടക്കുന്നു- ശൊഭയും ധനപുഷ്ടിയും രാജഗൃഹങ്ങളിലെ കാണുന്നുള്ളു- രാ
ജ്യത്തിൽ മുഖ്യ പട്ടണങ്ങൾ രണ്ടു മൂന്നെ കാണുന്നുള്ളു- അതിൽ അതിപുരാണവും പ്രസിദ്ധവും
രാമായണത്തിൽ വൎണ്ണിതവുമയ അയൊദ്ധ്യനഗരം തന്നെ- അതു ഹിമാലയത്തിലുത്ഭവി
ച്ചു തെക്കൊട്ടൊഴുകി ഗംഗയിൽകൂടുന്ന സരയു (ഘൎഘര) പുഴയുടെ കരമെൽ ഇരിക്കുന്നു-
ഇപ്പൊഴത്തെ നഗരത്തിന്നു ചുറ്റും കിടക്കുന്ന കുന്നുകളും മതിൽ കഷണങ്ങളും പണ്ടെത്തതി
ന്റെ വിസ്താരം സൂചിപ്പിക്കുന്നു- ശൊഭയും ധനമാഹാത്മ്യവും എല്ലാം ക്ഷയിച്ചു നഗരം എ
ത്രയും നികൃഷ്ടമായി തീൎന്നിരിക്കുന്നു- അതിന്നു സമീപം ഫൈജാബാദ് എന്ന നവാബുക
ളുടെ മുമ്പെത്ത രാജധാനിയുണ്ടു- അതിൽ സ്വരൂപിച്ചു കിടക്കുന്ന രാജധനങ്ങളല്ലാതെ വി
ശെഷമായൊരു ശൊഭയും ജനപുഷ്ടിയും കാണ്മാനില്ല- ഇപ്പൊഴത്തെ രാജധാനി റൊ
ഹില്ല്ലനാട്ടിൽ നിന്നുല്പാദിച്ചു തെക്കൊട്ടു പ്രവഹിച്ചു ഗംഗയൊടു ചെരുന്ന ഗൊമതിനദിയു
ടെ പടിഞ്ഞാറെകരമെൽ കിടക്കുന്ന ലക്ഷ്മണവതി (ലക്ക്നൌ) പട്ടണം തന്നെ ആകുന്നു-

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/81&oldid=189024" എന്ന താളിൽനിന്ന് ശേഖരിച്ചത്