താൾ:CiXIV285 1849.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൦

അതിൽ ൩ലക്ഷം നിവാസികളുണ്ടെന്നു കെൾ്ക്കുന്നുഹിന്തുശാസ്ത്രത്തിൽ വൎണ്ണിച്ചു കാണുന്നപുരാ
ണ നഗരം നശിച്ചു ഇപ്പൊഴത്തെതു അതിന്റെ ശെഷിപ്പുകളിന്മെൽകിടക്കുന്നു– രാജാവി
ന്റെ കൊവിലകങ്ങൾ ഒഴികെപട്ടണത്തിൽ ശുഭമായതൊന്നുമില്ല– പ്രാവുകളെ പൊറ്റി ഒരൊ
കൌശലങ്ങളെ പഠിപ്പിക്കപലവിധലീലകളെനൊക്കി രസിക്ക ഇത്യാദി നിസ്സാര പ്രവൃത്തി
കൾ നാവാബുകൾ്ക്കും നിവാസികൾ്ക്കും മുഖ്യപണികളായിതീൎന്നിരിക്കുന്നു–

൪., ദ്വിനദത്തിന്റെ കിഴക്കെഅറ്റം

നീലവൎണ്ണമുള്ള യമുനാനദി വെള്ളം മഞ്ഞനിറമായ ഗംഗാജലത്തൊടു ചെരുന്ന ദിക്കിൽ അ
ള്ളഹാബാദ് നഗരം എകദെശം ൨൦൦൦൦ നിവാസികളൊടും കൂട ചില ഇങ്ക്ലിഷ പട്ടാളങ്ങൾ്ക്കും
സ്ഥാനികൾ്ക്കും വാസസ്ഥലമായി കിടക്കുന്നു– ചുറ്റുമുള്ളനാടുകളിൽ കച്ചവടം നടത്തുവാൻ ആ
പട്ടണസ്ഥലം എത്രയുമുചിതമെങ്കിലും ധനപുഷ്ടി അതിൽ വിശെഷിച്ചു കാണായ്കകൊണ്ടുന
ഗരത്തിന്നു ഫഖിറാബാദ് എന്ന നികൃഷ്ടനാമം വന്നിരിക്കുന്നു–കൂടക്കൂട തീൎത്ഥസ്നാനത്തിന്നു
ഒരൊദിക്കിൽ നിന്ന് അങ്ങൊട്ടു ചെന്നു ചെരുന്ന ജനസംഘങ്ങളെ കൊണ്ടു മാത്രമെഅ
ല്പമൊരനുഭവം വരുന്നുള്ളു– അക്ക്ബാർ കൈസർ പുഴവക്കത്തു പണിയിച്ച ഉറപ്പുള്ള കൊ
ട്ട ഇപ്പൊൾ കലഹക്കാരായ പലഹിന്തുമഹാലൊകൎക്കതുറുങ്കായി തീൎന്നിരിക്കുന്നു—

കെരളപഴമ

൪൪., അൾ്ബുകെൎക്ക ഉണ്ണിരാമകൊയില്ക്കുവാഴ്ചഉറപ്പിച്ചതു (തീൎച്ച)

ചില ദിവസം കഴിഞ്ഞാറെ ദൂരത്ത ഒരുതൊണിയിൽപെരിങ്കുട കണ്ടു ഇതു പക്ഷെഅനന്ത്ര
വൻ എന്നു വിചാരിച്ചു പടവുകളെ നിയൊഗിച്ചു പിന്തുടൎന്നെത്തി പിടികൂടിയപ്പൊൾ– അനന്ത്ര
വനല്ല പള്ളിപുറത്തു പ്രഭു എന്നു കണ്ടു അവനൊടു ചൊദിച്ചാറെ പെരിമ്പടപ്പനന്ത്രവൻ
മങ്ങാട്ടു കയ്മളും പറവൂർ നമ്പിയാരും ആയി ഇപ്പൊൾ വൈപ്പിക്ഷെത്രത്തിൽ തന്നെ ഉണ്ടെ
ന്നും ആ നമ്പിയാർ ഉണ്ണിരാമക്കൊയിലെ കണ്ടു പറവാൻ വളരെ ആഗ്രഹിക്കുന്നു എന്നും
കെട്ടു— മൂപ്പൻ തടുത്തു നിങ്ങൾ ആരും കൊച്ചിക്ക പൊകരുത് ബ്രാഹ്മണരുടെ കൌശലം
വെണ്ടുവൊളം അറിയാം എന്നു കടുകട ചൊല്ലി പുഴകളിൽ ആരെയും കടത്താതെ ഇരി
പ്പാൻ പടയാളികളൊട് വളരെ കല്പിക്കയും ചെയ്തു– നമ്പിയാർ കാണ്മാൻ വരുന്നപ്ര
കാരം പെരിമ്പടപ്പുകെട്ടപ്പൊൾ വളരെ വലഞ്ഞു കണ്ടക്കൊരമന്ത്രിയെ മൂപ്പന്നരികി
ലെക്ക അയച്ചു– നമ്പിയാരിൽ ഞങ്ങൾ്ക്ക വളരെ മമത ഉണ്ടു താമസം വിനാകടത്തി

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/82&oldid=189026" എന്ന താളിൽനിന്ന് ശേഖരിച്ചത്