താൾ:CiXIV285 1849.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൧

അയക്കെണ്ടതിന്നു വളരെ അപെക്ഷിക്കുന്നു എന്നു ചൊല്ലി വിട്ടു– അതു കെട്ടു നൂനൊപ
റഞ്ഞു നിങ്ങളുടെ ഇഷ്ടംപൊലെ ആകട്ടെ എങ്കിലും രാജ്യത്യാഗം ചെയ്‌വാൻ പെരിമ്പടപ്പിന്നു
കൂട തൊന്നിയാലും നമ്മുടെ രാജ്യാധികാരിയെ അറിയിക്കുമ്മുമ്പെ ചെയ്യരുത്അവരെ നി
ൎബന്ധിച്ചു രാജ്യഭാരം ചെയ്യിപ്പാൻ തന്നെ ഇദ്ദെഹവും മതി എന്നു കെട്ടാറെയും– നമ്പി
യാരെ കൊച്ചിക്ക അയക്കെണം എന്ന കണ്ടക്കൊരു പിന്നെയും മുട്ടിച്ചുപൊന്നു– അതു
കൊണ്ടു നൂനൊ അവനെ ജാമ്യംആക്കി പാൎപ്പിച്ചു നമ്പിയാരെ ഘൊഷത്തൊടല്ല അല്പം
കുറയ ചങ്ങാതത്തൊടു കൂട നഗരത്തിലെക്ക അയച്ചു അൾ്ബുകെൎക്കെ വരുത്തുവാൻ കണ്ണ
നൂരിലെക്ക എഴുതി പുഴയുദ്ധം തുടൎന്നു അതിർരക്ഷിക്കയും ചെയ്തു– മാറ്റാനൊടു കര
മെൽ ഏല്പാൻ അന്നു പറങ്കിക്ക ആൾ പൊരാഞ്ഞതെഉള്ളൂ–

അൾ്ബുകെൎക്ക കൊച്ചിയിൽ എത്തിയപ്പൊൾ പെരിമ്പടപ്പു വന്നു അഭയം ചൊദിച്ചു
അൾ്ബുകെൎക്കും മന്ദഹാസത്തൊടെ അവനൊടു ആശ്വാസം പറഞ്ഞു മനസ്സുറപ്പിച്ചു– പിന്നെ
(സപ്ത. ൨൨) വൈപ്പിലെക്ക ഒടി താമൂതിരിയുടെ പടയെജയിച്ചുനീക്കി മടങ്ങി വന്നനാൾ പെ
രിമ്പടപ്പു കരഞ്ഞു ബ്രാഹ്മണർ ഒക്കത്തക്ക വന്നു എനിക്ക ജയം ലഭിച്ചാലും അവകാശന്യാ
യം ഒട്ടും ഇല്ല എന്നുണൎത്തിക്കയാൽ വിഷാദം മുഴുത്തു വന്നു എന്നു കെൾ്പ്പിച്ചു– ഈഭാരതത്തി
ൽ ബ്രാഹ്മണമൊഴിക്കല്ല അന്യരുടെ കൈയൂക്കിന്നു തന്നെ ഇനി വാഴുവാൻ അവകാശം
പൊൎത്തുഗാൽ രാജാവിന്തിരുമനസ്സിൽ ആശ്രയിച്ചു കൊൾ്ക അവർ കൈ വിടുകയില്ല എന്നു ചൊ
ല്ലി മനഃപ്രസാദംവരുത്തുകയുംചെയ്തു–

൪൫., അൾ്ബുകെൎക്ക വീണ്ടും ഗൊവായുദ്ധത്തെഒരുക്കിയതു–

൧൫൧൦ സെപ്തമ്പ്ര മാസം പറങ്കിമൂപ്പന്മാർ എല്ലാവരും കൊച്ചിയിൽ കൂടി നിരൂപിക്കുമ്പൊൾ
അൾ്ബുകെൎക്ക ഇനി ഗൊവയെ പിടിക്കെണം എന്നു പറഞ്ഞത് എല്ലാവൎക്കും നീരസമായിതൊന്നി–
മലയാളത്തിൽ കൊച്ചി തന്നെ പ്രധാനനഗരമായിരിക്കട്ടെ വടക്കെ മുസല്മാനരെ തടുക്കെ
ണ്ടതിന്നു ഗൊവയൊളം നല്ലൊരു ദെശം കാണ്മാൻഇല്ല– അവിടെ അദിൽ ഖാൻ ഗുജരാത്തി
നിജാം ഇവർ ഒഴികെ മിസ്രീ സുല്ത്താനൊടും എതിൎക്കെണ്ടതിന്നുവെണ്ടുന്നകൊപ്പുകളുംതുറമുഖ
വും കൊട്ടയും ഉണ്ടു എന്നുപലപ്രകാരം കാണിച്ചിട്ടും അവൎക്കു ബൊധിച്ചില്ല– എങ്കിലും രാജ്യാ
ധികാരി വളരെ നിഷ്കൎഷയൊടെ ചൊദിച്ചു പൊരുകയാൽ അവർ മിണ്ടാതെ ഇരുന്നു അ
ൾ്ബുകെൎക്ക അപ്പൊളുള്ള ൨൪ കപ്പലൊടു പൊൎത്തുഗാലിൽനിന്നുപുതുതായ്വന്ന ൧൦ കപ്പലും ചെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/83&oldid=189029" എന്ന താളിൽനിന്ന് ശേഖരിച്ചത്