താൾ:CiXIV285 1849.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪

ആയവർ ൩ വൎഷത്തിന്മുമ്പെ ഉണ്ടായയുദ്ധത്തിൽ പറങ്കിപക്ഷത്തെ തള്ളി താമൂതിരിയെ
ആശ്രയിച്ചു പൊയിരുന്നു– അതുകൊണ്ട മൂത്തരാജാവ് അവരെ ദ്രൊഹികൾ എന്നു
നിരസിച്ചു മൂന്നാമനായ ഇളയിടത്തിൽ പടിമടത്തിങ്കൽ കൊയിലെ വാഴിക്കയും ചെയ്തു–
തള്ളിയ മരുമക്കൾ അവകാശത്തെ വിടാതെ ചൊദിച്ചതും അല്ലാതെ അവർ ആശ്രയി
ച്ചു പാൎക്കുന്ന മൊരിങ്ങൂർ (മൊടിങ്കൂറു. മൊറിങ്ങൂടു) ഇടപ്രഭുവിന്റെ സഹായത്താലും ബ്രാ
ഹ്മണപ്രസാദത്താലും പെരിമ്പടപ്പിന്നു വളരെ ശങ്കജനിപ്പിക്കയും ചെയ്തു– അതുകൊ
ണ്ടു രാജാവ് അൾമൈദയൊടു സങ്കടപ്പെട്ടപ്പൊൾ ആയവൻ പൊൎത്തുഗാലിൽ മമത
യും നിഴലും എന്നെക്കും നിങ്ങൾ്ക്ക തന്നെ ഇരിക്ക– പുരാണസമ്പ്രദായമല്ല പൊൎത്തുഗാൽ
രാജാവിന്റെ കടാക്ഷമത്രെ പ്രമാണം എന്നു കല്പിച്ചു പട്ടാഭിഷെകം വളരെ ഘൊ
ഷത്തൊടെ കഴിപ്പിച്ചു ഉണ്ണിരാമക്കൊയിൽ എന്ന നാമധെയം ധരിപ്പിച്ചുമുമ്പെ പെരി
മ്പടപ്പിന്നു ധൎമ്മമല്ലാത്ത പൊങ്കമ്മട്ടം മുതലായവറ്റെ കല്പിപ്പൂതും ചെയ്തു– അന്നു പെ
രിമ്പടപ്പു ഞാൻ എന്നെക്കും പൊൎത്തുഗാലിന്റെ കുടക്കീഴിൽ വസിക്കാം എന്നു സത്യം
ചെയ്തു അൾമൈദ വളരെ സമ്മാനങ്ങൾ കൊടുത്തതും ഒഴികെ പണ്ടു പറങ്കിയുദ്ധത്തിൽ
പൊരുതുമരിച്ച മരുമക്കളുടെ ഓ‌‌‌ൎമ്മക്കായിട്ടും കൊട്ട എടുപ്പിച്ച സ്ഥലത്തിന്റെ ജന്മ
ഭൊഗമായിട്ടും പൊ‌ൎത്തുഗാൽ ആണ്ടുതൊറും ഒരു വെള്ളക്കാരന്റെ നാണിഭമുള്ള
സ്വൎണ്ണം മുതലായ കാഴ്ചകളെ സിംഹാസനത്തിങ്കൽ വെക്കെണം എന്ന വ്യവസ്ഥ
വരുത്തി ആ ഒടിപൊയ അനന്ത്രവന്മാരൊടു പട തുടരുകയും ചെയ്തു– അതിനാൽ
ലൊകൎക്ക സന്തൊഷം വളരെ തൊന്നി മരംകൊണ്ടുള്ള കൊട്ട നന്നല്ല അഴിമുഖത്തു ത
ന്നെ ശൊഭയുള്ളകൊട്ടയെ കെട്ടെണം ദെശം തരാം എന്നു സൎവ്വസമ്മതമാകയും
ചെയ്തു–

൧൫൦൬ ഫെബ്രുവരി അൾമൈദ ൧൨ കപ്പലിൽ ചരക്കു കയറ്റി സ്വരാജ്യ
ത്തെക്കയച്ചപ്പൊൾ രാജാവിന്നും കാഴ്ചയായി ഒർ ആനയെ യുരൊപയി
ലെക്കയച്ചു– അത് അവിടെ കപ്പൽ വഴിയായി എത്തിയ ആനകളിൽ ഒന്നാ
മത് തന്നെ–

F, Müller Editor

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/26&oldid=188871" എന്ന താളിൽനിന്ന് ശേഖരിച്ചത്