താൾ:CiXIV285 1849.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩

എടുത്തു ഭഗവതിക്ഷെത്രത്തിലെക്ക മണ്ടി കയറി കുറയനെരം തടുത്തു നിന്ന ശെഷം കൊ
ല്ലക്കാർ വിറകു ചുറ്റുംകുന്നിച്ചു തീ കൊളുത്തുകയാൽ ൧൩പൊൎത്തുഗീസരും ദഹിച്ചു മരിക്കയും
ചെയ്തു– – അന്നു തുറമുഖത്ത് ഒരു ചെറിയ പറങ്കിക്കപ്പൽ ഉണ്ടു– അതിലുള്ള കപ്പിത്താൻ
വൎത്തമാനം അറിഞ്ഞപ്പൊൾ ചില പടകുകളെതീകൊടുത്തു നശിപ്പിച്ചു മടിയാതെ കൊച്ചി
ക്ക് ഓടുകയും ചെയ്തു (൧൫൦൫. അക്ത. ൩൧)– ആ തൂക്കിൽ എത്തിയ നെരം തന്നെ കണ്ണനൂരി
ൽ നിന്നു അൾമൈദയും കപ്പൽ ബലത്തൊടും കൂട വന്നു ചെൎന്നു– ആയവൻ കൊല്ലത്തെ വൃ
ത്താന്തം കെട്ടാറെ താമസം കൂടാതെ പുത്രനായ ലൊരഞ്ചെ നിയൊഗിച്ചയച്ചു– അവൻ
കൊല്ലത്തിന്റെ നെരെ വന്നു അവിടെ കണ്ട ൨൭ പടകുകളെ വെടിവെച്ചു ഭസ്മമാക്കി മുഴു
ക്കുകയും ചെയ്തു– –അതിന്റെ ശെഷം ലൊരഞ്ച അൾമൈദ മാലിലെ ദ്വീപുകളൊ
ളം ഒടി അറവിക്കപ്പലുകളെ പിടിപ്പാൻ നൊക്കുമ്പൊൾ വെള്ളത്തിന്റെ വെഗതയാ
ൽ സിംഹളദ്വീപിന്ന അണഞ്ഞു– അതിനെ മലയാളികൾ (സീഹള) ൟഴനാട് എന്നു
പറയുന്നു– നല്ല കറുപ്പ പണ്ടെ തന്നെ മുളച്ചുണ്ടാകുന്ന ഭൂമി– പറങ്കികൾ വന്ന കാലം
൬ രാജാക്കന്മാരും രാജധാനികളും ഉണ്ടെന്നു കെട്ടു– കൊളമ്പിലെ രാജാവെ കണ്ട
പ്പൊൾ അവൻ സന്തൊഷിച്ചു ചൊനകരുടെ കപ്പലൊട്ടത്തിന്നു ഭംഗം വരുത്തിയാൽ
കൊള്ളാം എന്നു പറഞ്ഞു പൊൎത്തുഗാലെ തനിക്ക നിഴലാക്കുവാൻ ആഗ്രഹിച്ചു ആണ്ടു
തൊറും ൫൦൦൦ കണ്ടി കറുപ്പ കപ്പം തരാം എന്നു കൈഎറ്റു സത്യം ചെയ്തു– അന
ന്തരം ലൊരഞ്ച് ആ ശീതകാലം മുഴുവനും റൊന്തയായി കടൽ സഞ്ചരിച്ചു കൊല്ല
ത്തിലെ കലഹത്തിൽ കൂടിയ ചൊനകർ പിരിഞ്ചത്തിലുണ്ടെന്നു കെട്ടു ആ ഊരെ ഭ
സ്മമാക്കി കന്യാകുമാരി മുതൽ കണ്ണനൂർ വരെ മലയാളത്തിലെ മാപ്പിള്ളമാൎക്കു കടൽ
കച്ചവടത്തെ മുടക്കി കൊണ്ടിരുന്നു–

൩൧., അൾമൈദ പെരിമ്പടപ്പു സ്വരൂപത്തിൽ അനന്ത്രസമ്പ്രദായത്തെ മാറ്റി
വെച്ചതു–

അൾമൈദ കൊച്ചിക്കു വന്നപ്പൊൾ (൧൫൦൫, നവമ്പ്ര. ൧) പെരിമ്പടപ്പുസ്വരൂപത്തി
ൽ ഒരു കഠിനവാദം ഉണ്ടായ പ്രകാരം കെട്ടു– അതിന്റെ കാരണം കബ്രാൽ വരുന്ന സ
മയം വാണു പൊരുന്ന ഉണ്ണികൊതവൎമ്മർ വാൎദ്ധക്യം നിമിത്തം പ്രപഞ്ചം വെറുത്തു ക്ഷെ
ത്രവാസം ചെയ്തു– നെരെ അനന്ത്രവന്മാർ രണ്ടാൾ ഉണ്ടു മടത്തിൽ പടികൊയില്മാർ തന്നെ–

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/25&oldid=188869" എന്ന താളിൽനിന്ന് ശേഖരിച്ചത്