താൾ:CiXIV285 1849.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പശ്ചിമൊദയം

നമ്പ്രഒന്നിന്നു ൨പൈസ്സ വില ൪., നമ്പ്ര തലശ്ശെരി ൧൮൪൯ എപ്രിൽ

ഭൂമിശാസ്ത്രം

ഭാരതഖണ്ഡം

൮., ദക്ഷിണഖണ്ഡവും ലങ്കാദ്വീപും–

൩., പവിഴമലയും കാവെരി കൃഷ്ണാദി നദീ പ്രദെശങ്ങളും–

൩., കൃഷ്ണാ നദീപ്രദെശം–

കൃഷ്ണാനദി സഹ്യമലപ്രദെശത്തിലെ സത്താര പൂണപുരി എന്ന ൨മാരതരാജധാനികളുടെ
നടുനാട്ടിൽനിന്നുത്ഭവിച്ചു കിഴക്ക തെക്കൊട്ടു വിജയപുരത്തിൽ കൂടി സ്രവിച്ചുമിൎച്ചൂരിന്റെ
അരികെവെച്ചു കൊലാപൂരിൽനിന്നൊഴുകി വരുന്ന വൎണ്ണപ്പുഴയെ കൈകൊണ്ടുകിഴക്കൊ
ട്ടൊടി ബല്ഗാവിൽ നിന്നു വരുന്ന ഘട്ടാപഹാരിയെയും ധാരവാടി ദെശത്തിൽനിന്നുഭവി
ച്ചൊഴുകുന്ന മലാപഹാരിയെയും കുടകദെശത്തിൽ നിന്നു ജനിച്ചു വടക്കൊട്ടു ചെല്ലുന്നതതുംഗ
ഭദ്രയെയും ബീദനൂരുസമീപത്തിൽ നിന്നു വരുന്ന വരദപ്പുഴയെയും കൎന്നൂൽ കൊട്ടയുടെ
അരികിൽ വെച്ചു ചെൎത്തെടുക്കുമ്മുമ്പെ പൂണ–സീരൂർ പട്ടണങ്ങളുടെ അരികിൽനിന്നു സ്ര
വിച്ചുവരുന്ന ഭീമപ്പുഴയെയും കൈകൊണ്ടു ഉയൎന്നദെശത്തൂടെ പ്രവഹിച്ചു ഹൈദരാബാദ്
എന്നനിഷധരാജധാനിയിൽ നിന്നു വരുന്ന മൂസപ്പുഴയെയും ചെൎത്തുഗുലികുണ്ട–പാൽ നാടു
ദെശങ്ങളെ കടന്നുതിമുൎക്കൊട്ട–വരാപിള്ള–കുണ്ടാപിള്ള മുതലായ സ്ഥലങ്ങളിൽ വെച്ചു
പിളൎപ്പുകളിലും കണ്ടിവാതിലുകളിലും കൂടി പല അരുവിയാറുകളായി പവിഴ മലപ്രദെശത്തി
ൽനിന്നു കീഴ്പെട്ടു വീണുകിഴക്കെ താണ നാടൂടെ ചെന്നു ഗുണ്ടൂർ ദെശത്തിലെ മച്ചുലിബന്തർ അ
രികിൽ വെച്ചുതന്നെ ബങ്കാള സമുദ്രത്തിൽ ചെൎന്നു കൊള്ളുന്നു–

തുംഗഭദ്രപ്പുഴയല്ലാതെ മയിസൂർ രാജ്യത്തിൽനിന്നുത്ഭവിച്ചു വടക്കൊട്ടുചെന്നു കൃഷ്ണാ
നദിയൊടു ചെരുന്ന പുഴകൾ അതിന്റെ തെക്കെ കരയിൽ ഇല്ല തുംഗഭദ്രഒഴുകുന്നനാട്ടിൽ
ചിത്രദുൎഗ്ഗം–ഹരിഹര–ബല്ലാരി–ആനഗുന്തി മുതലായ കൊട്ടകൾ പ്രധാനം ആ ദെശത്തിന്റെ
ഉയരം എകദെശം ൧൬൦൦ കാലടി പട്ടാണി രാജാക്കന്മാരുടെ കാലത്തിൽ ഈ കൊട്ടകൾക്ക അ
ത്യന്തം ഉറപ്പുണ്ടായിരുന്നു മരതയുദ്ധങ്ങൾ നടന്ന സമയം ഇങ്ക്ലിഷ്കാർ ക്രമത്താലെ ജയിച്ചു മഹാരാ


1.

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/27&oldid=188873" എന്ന താളിൽനിന്ന് ശേഖരിച്ചത്