താൾ:CiXIV285 1849.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬

ഷ്ട്രം സ്വാധീനമാക്കി ഒരൊ കൊട്ടകളെയും കയറി ഇടിച്ചു കളഞ്ഞു ഹരിഹര ബല്ലാരി മുതലാ
യവറ്റിൽ പട്ടാളങ്ങളെ പാൎപ്പിച്ചു വരിക കൊണ്ടു നാട്ടിൽ കലഹം എല്ലാം അമൎന്നു പ്രജകൾ അനു
സരിക്കെണ്ടിവന്നു ഉഷ്ണകാലത്തിൽ പുഴകളുടെ വെള്ളം വളര കുറഞ്ഞു ചിലതു മുഴുവനും വറ്റി െ
പാകകൊണ്ടു നാടു പലദിക്കിലും വെന്തു പൊയപ്രകാരം തൊന്നുന്നു നാട്ടുകാർ വെണ്ടുന്ന കൃഷി
ഫലം കിട്ടെണ്ടതിന്നു അത്യന്തം ആദ്ധ്വാനം കഴിക്കെണ്ടിവരുന്നു വിശെഷമായ കൃഷി പരുത്തി
പലവിധം പയറു കൊതമ്പം മുതലായ ധാന്യങ്ങളും തന്നെ-

ഭീമകൃഷ്ണാനദികളുടെ ഉറവു ദെശത്തിൽ മാരതരാജാക്കന്മാരുടെ പ്രധാന പട്ടണങ്ങ
ളായ സത്താരയും പൂണയും ൨൦൦൦ കാലടി ഉയരമുള്ള മലപ്രദെശമുകളിൽ വിശാലമായി കിട
ക്കുന്നു പണ്ടു ആദെശവാസികൾ്ക്ക പൂണപട്ടണം എന്നുള്ള പെർ തന്നെ എത്രയും ഭയങ്കരമായി
തൊന്നി ഇരുന്നു മഹാരാഷ്ട്രം ഇങ്ക്ലിഷ്കാരുടെ കൈക്കൽ വന്നമുതൽ പട്ടണത്തിന്റെ വിസ്താ
രവും നിവാസികളുടെ സംഖ്യയും വളരെ കുറഞ്ഞു മാരത പ്രഭുക്കളുടെ വലിപ്പവും താണുപൊ
യിരിക്കുന്നു ഇപ്പൊൾ ഇങ്ക്ലിഷ്കാർ ചില പട്ടാളങ്ങളെ അവിടെ പാൎപ്പിച്ചിരിക്കകൊണ്ടും ഉഷ്ണകാ
ലത്തിൽ മ്പൊമ്പായി ഗൊവൎന്നരും മറ്റും പല മഹാസ്ഥാനികൾ കൂട ക്കൂട ആ ഉയൎന്ന സ്ഥല
ത്തിൽ കയറി വസിക്കകൊണ്ടും പട്ടണത്തിൽ ചുറ്റിലും ശൊഭയുള്ള തൊടങ്ങളും വിലാത്തിക്കാ
രുടെ വീടുകളും നഗരത്തിന്നു അലങ്കാരമായി വന്നിരിക്കുന്നു നാട്ടുകാർ വസിക്കുന്ന അംശത്തി
ൽ അങ്ങാടികളല്ലാതെ വിശെഷിച്ചു ഒന്നും കാണ്മാനില്ല പണ്ടെത്ത കൊട്ടയും ചുറ്റുമുള്ള
മതിലുകളും വീണു കിടക്കുന്നു മുമ്പെയുള്ള കൊവിലകം ഇങ്ക്ലിഷ്കാർ തുറുങ്കും ആസ്പത്രിയും
കൊടുതിയുമാക്കിയിരിക്കുന്നു അതിന്നു കിഴക്കെയുള്ള ദെശം എല്ലാം മാരതയുദ്ധ നാശം
നിമിത്തവും അസഹ്യൊഷ്ണത്താലും നിവാസികളുടെ ക്രൂരതയാലും കൂട ക്കൂടെ ക്ഷാമംവ്യാ
ധി മുതലായത് ഉണ്ടാകനിമിത്തം എകദെശം പാഴായ്കിടക്കുന്നു സമ്പാദിച്ച സമയം മുതൽ ഇതവ
രെയും ഇങ്ക്ലിഷ്ക്കാൎക്ക നിവാസികളുടെ ദാരിദ്ര്യത്തെ ഇല്ലാതാക്കുവാൻ പാടുണ്ടായതുമില്ല-

൪., ഗൊദാവരി നദി പ്രവഹിക്കുന്ന നാടുകൾ-

മുമ്പെ സഹ്യമല പ്രദെശം വിവരിച്ചപ്പൊൾ ഗൊദാവരിയുടെ ഉറവുനാടിന്റെ അവസ്ഥയെ ചു
രുക്കമായി പറഞ്ഞുവല്ലൊ കമ്പായ ഉൾക്കടൽ സമീപത്ത തപതി നൎമ്മദ നദികൾ സഹ്യാദ്രിയെ
വിന്ധ്യമലകളിൽ നിന്നു വെർതിരിക്കുന്ന ദിക്കിലെ ത്ര്യംബകം- നാസിക- ജന്തുർ മുതലായ മ
ലപ്രദെശസ്ഥ കൊട്ടകളുടെ അതിൽ നിന്നു പല പുഴകൾ ഉത്ഭവിച്ചു കിഴക്കതെക്കൊട്ടു ഒ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/28&oldid=188875" എന്ന താളിൽനിന്ന് ശേഖരിച്ചത്