താൾ:CiXIV285 1849.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൮

വരിച്ച ഉദയപൂർ അജമീഢരാജ്യങ്ങളൊടു ഒത്തുവരുന്നു മാരാട്ടികൾ കഴിച്ച യുദ്ധപീഡഅങ്ങൊളവും
എത്തി പുരാണമാഹാത്മ്യം ക്ഷയിപ്പിച്ചു ദെശം മിക്കവാറും പാഴാക്കി വെക്കുകയും ചെയ്തു ഇങ്ക്ലിഷ്കാർ ൧൮
൧൮ാമതിൽ വരുത്തിയ പുതിയ വ്യവസ്ഥയെ അംഗീകരിക്കെണ്ടിവന്നതിനാൽ രാജാവിന്നു അഭി
പ്രായത്തിന്നുതക്കവണ്ണം നടപ്പാൻസമ്മതമില്ലനിവാസികളുടെ സംഖ്യഎകദെശം ൧൧ ലക്ഷംരാജാ
വിന്റെ മുതൽ വരവു സംവത്സരത്തിൽ ൮൦ ലക്ഷം രൂപ്പിക–നിവാസികൾ മിക്കവാറും മഹാഗൎവ്വികളായ
രജപുത്രരാകുന്നു ആയവർ ഇപ്പൊഴത്തെ നിന്ദയുംതാഴ്ചയും പൂൎവ്വന്മാരുടെ മാഹാത്മ്യം കൊണ്ടു മൂ
ടി വെച്ചു പൊരുന്നു പണി ചെയ്വാൻ അവൎക്കലജ്ജതൊന്നുകയാൽ രാജ്യം മിക്കതുംവനപ്രദെശമാ
യും ജനങ്ങൾ ദരിദ്രന്മാരായും തീൎന്നിരിക്കുന്നു പടവെട്ടുക കവൎച്ച ചെയ്ക മുതലായത് അവൎക്കിഷ്ടമുള്ള
വൃത്തിഎങ്കിലും മെൽ അധികാരം ഇങ്ക്ലിഷ്കാരുടെ കൈക്കൽ ഇരിക്കകൊണ്ടു അപ്രകാരം നടപ്പാൻ സ
മ്മതം ഇല്ലസാരമുള്ള പട്ടണങ്ങളെ രാജ്യത്തിൽ കാണ്മാനില്ല ഉള്ളതിൽ വിശെഷമായത് ജയപുരി
തന്നെ–

അജമീഢം ജയപുരി എന്നീ രണ്ടു സംസ്ഥാനങ്ങളുടെ നടുവിൽ കൃഷ്ണഘർ (കൃഷ്ണഗൃഹം) എ
ന്നൊരു ചെറിയ ദെശം ഉണ്ടു അതിൽ വാഴുന്ന രാജാവിന്നു സ്വാതന്ത്ര്യഛായ അല്പം ശെഷിച്ചു എ
ങ്കിലും ഇങ്ക്ലിഷ്കാരുടെ ആധിക്യത്താലും സ്വന്തവാഴ്ചയുടെ ലഘുത്വം നിമിത്തവും എകദെശം ൫൦൦൦
കുഡുംബജനങ്ങളെ പൊറ്റെണ്ടി വന്നതിനാലും അവന്നു അടങ്ങി ഇരിപ്പാനെ കഴിവുള്ളു ദെശത്തി
ന്റെ പെർ പ്രധാനപട്ടണത്തിന്നും വന്നുനിവാസികളുടെ വൃത്തി മിക്കതും കൃഷി തന്നെ–

ഈ പറഞ്ഞ രജപുത്രന്മാരുടെ സംസ്ഥാനങ്ങളിൽ ഭില്ലന്മാരൊടു സംബന്ധമുള്ള ഒരു കൂട്ടം
മ്ലെഛ്ശന്മാർ മലമുകളിലും ഒരൊരൊ ഗുഹകളിലും ഏകദെശം ൧൫൦ സ്ഥലങ്ങളിൽ ചിതറി പാൎത്തു ചുറ്റു
മുള്ള ദെശങ്ങളിൽ നിന്നു കൊള്ള ഇടുക എന്ന വൃത്തി കഴിച്ചു നിവാസികൾ്ക്ക വല്ലാത്ത ബാധയായി വ
ന്നു അവർ ഭാരതഖണ്ഡത്തിലെ പൂൎവ്വവാസികളുടെ ഒരു ശെഷിപ്പു തന്നെ എന്നു തൊന്നുന്നു ആസുര
ക്രിയകളെ തടുത്തു ക്രമെണ ഇല്ലാതാക്കെണ്ടതിന്നും അവരെ എങ്ങും അന്വെഷിച്ചടക്കി വെക്കെ
ണ്ടതിന്നും ഇങ്ക്ലിഷ്കാൎക്ക കുറയകാലംമുമ്പെ കഴിവ് വന്നിരിക്കുന്നു–

മെവാട മലപ്രദെശത്തിന്റെ വടക്കെ ശാഖാഗിരികളിൽ ജയപുരി സംസ്ഥാനം–യമുനാന
ദി ഈ രണ്ടിന്റെ നടുവിൽ തന്നെ ശിഖരവതി–മച്ചെരി–ഭരതപൂർ എന്ന പെരുകളായ മൂന്നു ചെ
റുരാജ്യങ്ങൾ മരുഭൂമിയുടെ ഭാഷ ധരിച്ചു കിടക്കുന്നു അവറ്റിൽ വടക്കുള്ളശിഖരവതി ദെശം തന്നെ
അതിന്റെ വിസ്താരം എകദെശം ൧൫ ചതുരശ്രയൊജനപുഴകളും കൃഷിസ്ഥലങ്ങളും അവിടെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/60&oldid=188980" എന്ന താളിൽനിന്ന് ശേഖരിച്ചത്