താൾ:CiXIV285 1849.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നമ്പ്രഒന്നിന്നു പശ്ചിമൊദയം ൨പൈസ്സവില

൮., നമ്പ്ര തലശ്ശെരി ൧൮൪൯ ആഗൊസ്ത

ഭൂമിശാസ്ത്രം

ഭാരതഖണ്ഡം

൯., മദ്ധ്യഖണ്ഡം

ഉദയപൂർ ജയപുരി ൟരണ്ടു സംസ്ഥാനങ്ങളുടെ മദ്ധ്യത്തിലുള്ള അജമീഢദെശം ഇങ്ക്ലി
ഷ്കാൎക്ക സ്വാധീനമായിവന്നിരിക്കുന്നു ദെശവിസ്താരവും അതിൽനിന്നുണ്ടാകുന്ന വരവും വിചാരിച്ചിട്ട
ല്ലചുറ്റുമുള്ള സംസ്ഥാനങ്ങൾ്ക്കും മത്സരം വരാതിരിപ്പാനുംസ്വസംസ്ഥാനങ്ങളൊടു ചെൎച്ചയും സെനാസ
ഹായവും വരുത്തുവാനും വിശിഷ്ടം എന്ന് വെച്ചിട്ടത്രെ ആയവർ അതിനെ പിടിച്ചത് ദെശം മിക്ക
വാറും മലഭൂമി തന്നെ ഉഷ്ണകാലത്തിലെല്ലാംവാടിഉണങ്ങി പൊകകൊണ്ടുഅതിൽ കൃഷിദുൎല്ലഭമാ
യിട്ടത്രെ നടക്കുന്നു പുഴകളില്ലായ്കയാൽ പലപ്പൊഴും വെള്ളത്തിന്നും ക്ഷാമമുണ്ടു മൃഗങ്ങളെയും വളരെ
കാണുന്നില്ല ഒട്ടകങ്ങളുടെ വളൎച്ചക്കായിട്ടത്രെ ദെശം നല്ലുവീട്ടുപണിക്കവെണ്ടുന്നമരം പുറനാട്ടിൽനി
ന്നു തന്നെ കൊണ്ടുവരെണ്ടത് പട്ടാളങ്ങൾ്ക്കും മറ്റും കുടിപ്പാൻ മാത്രം വെള്ളം കിട്ടെണ്ടതിന്നു ഇങ്ക്ലിഷ്കാ
ർ ബഹു പ്രയാസപ്പെട്ടു വളരെ ആഴമുള്ള കിണറുകളെയും കുളങ്ങളെയും ഉണ്ടാക്കിച്ചതല്ലാതെ ഡി
ല്ലിപംദിശഃഒരുത്തൻ പണ്ടു മലയിൽനിന്നു ഒഴുകിവരുന്ന ചില ചെറുപുഴകളെഒരു കുഴിനാട്ടിൽ
നടത്തി ചിറഇട്ടുരണ്ടു മൂന്നു നാഴികവിസ്താരമുള്ള കുളം ഉണ്ടാക്കിച്ചുവെള്ളത്തിന്റെ മുട്ടു അല്പം തീ
ൎത്തിരിക്കുന്നു പട്ടണങ്ങളിൽ പുരാനമായത് അജമീഢംതന്നെ പണ്ടെത്തയുദ്ധങ്ങളാൽ പട്ടണവും
കൊട്ടയും വളരെ ക്ഷയിച്ചു പൊയിട്ടും ഇങ്ക്ലിഷ്കാരുടെ കൈവശമായസമയം മുതൽ പിന്നെയും വ
ൎദ്ധിച്ചും വന്നിരിക്കുന്നുനിവാസികളുടെസംഖ്യ എകദെശം ൨൫൦൦൦–ഇങ്ക്ലിഷ്കാർ പട്ടാളങ്ങളുടെ വാസത്തി
ന്നു ൧൫൧൮ ക്രി.അ. ഒരു പുതിയ നഗരം പണിയിച്ചുഅതിന്നുനസ്സിരാബാദ്എന്ന് പെരിട്ടു പട്ടാളങ്ങ
ളല്ലാതെ അതിൽ നിവാസികളെഎറെ കാണുന്നില്ല ൟപട്ടണങ്ങളല്ലാതെ മറ്റും ചിലഊരു
കൾ ഉണ്ടായിരിക്കും ചിലപുരാണക്ഷെത്രങ്ങളും ൟനാളൊളം ദെശത്തിന്നുഅലങ്കാരമായി നില്ക്കു
ന്നു—

അജമീഢദെശത്തിന്റെ അതിർ തുടങ്ങി മെവാട മലപ്രദെശത്തിന്റെ വടക്കെ അറ്റ
ത്തൊളം ജയപുരി സംസ്ഥാനം മലനാടും മരുഭൂമിയുമായിട്ടു വ്യാപിച്ചുകിടക്കുന്നുദെശാകൃതിമെൽ‌വി

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/59&oldid=188978" എന്ന താളിൽനിന്ന് ശേഖരിച്ചത്