താൾ:CiXIV285 1849.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൯

ഇല്ല നിവാസികളുടെ വൃത്തി കവൎച്ചയാക കൊണ്ടു അവർ രാജ്യരക്ഷെക്കായി ഒരൊ മലമുകൾ
പരപ്പുകളിൽ കൊട്ടകളെ കെട്ടി പരാക്രമികളായി വാഴുന്നു– വിശെഷപട്ടണങ്ങൾ ആനാട്ടിൽ ഇ
ല്ല ചഞ്ചന– സിംഹന മുതലായകൊട്ടകളെയുള്ളു നിവാസികൾ നിത്യം അവീൻ തിന്നുകയാൽ
മൌഡ്യം ഭ്രാന്തിഇത്യാദിദുൎഗ്ഗുണങ്ങളിൽ മികച്ചവർ– ആ ദെശത്തിന്റെ കിഴക്കെ അതിരിലെ മ
ച്ചെരിനാടും മിക്കതും മരുഭൂമിതന്നെ നിവാസികളുടെ ഭാവവും മെൽ‌പറഞ്ഞവരൊടു ഒക്കും–പ്രധാ
നസ്ഥലം ആയ്പാടകൊട്ടതന്നെ– ഭരതപൂർ അവിടെ നിന്നു കിഴക്കൊട്ടു യമുനാ ഒഴുകുന്നതാണനാ
ടൂടെ ആഗരാദെശത്തിന്റെ അതിരൊളം വ്യാപിച്ചിരിക്ക കൊണ്ടു കൃഷിക്ക വിശെഷസ്ഥലങ്ങളു
ള്ളനാടാകുന്നു–നിവാസികൾ൧൭൦൦,ക്രി.അ. മുതൽ സിന്ധു പ്രവാഹനാടുകളിൽ നിന്നുവന്നുകുടി
യെറി ഭരതപൂർ മുതലായ കൊട്ടകളെ ഉണ്ടാക്കി ചുറ്റുമുള്ള നാടുകൾ്ക്ക ഭയങ്കരന്മാരായി തീൎന്നു ഒടുവിൽ
ഇങ്ക്ലിഷ്കാർ നിത്യകലഹങ്ങളെ തീൎക്കെണ്ടതിന്നു ൧൮൨൬ാം ക്രി.അ.ഭരതപൂർ കൊട്ടയെ വളഞ്ഞു
പിടിച്ചു നിലത്തിന്നുസമമാക്കി തങ്ങളെ അനുസരിക്കുന്ന രാജാവെ വാഴിച്ചു ചെറുരാജ്യത്തിൽ
സ്വസ്ഥതവരുത്തുകയും ചെയ്തു– അന്നു മുതൽ നിവാസികൾ കൃഷി മുതലായസാരമുള്ള വൃത്തികളെ
കഴിച്ചു ഉത്സാഹിച്ചതിനാൽ നാട്ടിൽ ഒരൊരൊഅംശങ്ങൾ തൊട്ടതിന്നുസമമായി വന്നിരിക്കു
ന്നു– ഭരതപൂർ എന്ന പ്രധാനനഗരം അല്ലാതെ ഫത്തിപൂർ–ഖാന്വാ–പാൎസ്സാ ഇത്യാദികൊട്ടകളും
നാട്ടിൽ വെവ്വെറെശൊഭിച്ചുകിടക്കുന്നു–

൨., സിന്ധുമരുഭൂമിയായ താണ രാജസ്ഥാനും– കച്ചി–ഗുജരത്തി എന്ന അൎദ്ധ ദ്വിപു
കളും– ബൊമ്പായി മുതലായ തുരുത്തികളും–

മെവാട മലപ്രദെശത്തിൽനിന്നുപടിഞ്ഞാറ സിന്ധുനദിയൊളവും കഛ്ശിദെശത്തിലെചളിനാ
ട്ടിൽനിന്നുവടക്ക ബഹല്പൂർ രാജ്യത്തൊളവും വ്യാപിച്ചു കിടക്കുന്ന ഭൂമി മിക്കവാറും വനപ്രദെശം
തന്നെ ആകുന്നു–ഈ മഹാവിസ്താരമുള്ള രാജ്യത്തിൽ ലവണി എന്നൊരു നദിയെഉള്ളു–അതി
ന്റെ ഉറവു അജമീഢദെശത്തനിന്നും അഴിമുകഖം കഛ്ശിദെശത്തിന്റെ വടക്കെ അതിരിലെച
ളി സ്ഥലത്തുനിന്നും തന്നെ ആകുന്നു– ഈപുഴയുടെ കിഴക്കെ കരയിൽ മരുവാട എന്നും ജൊദപൂ
ർ എന്നുംപെരുകളുള്ളരജപുത്രരാജ്യം ഉദയപൂർ അജമീഢ ദെശങ്ങളൊളം ചെന്നെത്തികിട
ക്കുന്നു–പുഴയുടെ വടക്കെയും പടിഞ്ഞാറെയും കരകളിൽ ദെശം മിക്കതും പൂഴിസ്ഥലമായി ഉയരം
കുറഞ്ഞമണക്കുന്നുകളൊടും കൂടനാലുദിക്കിലും വ്യാപിച്ചിരിക്കുന്നു– വിക്കനീഢം–അമരക്കൊട്ട–
ജയസല്മീഢം–പൎക്കൂർ മുതലായചെറുരാജ്യങ്ങൾസമുദ്രത്തിലെ ദ്വീപുകൾ്ക്കസമമായിആവി

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/61&oldid=188982" എന്ന താളിൽനിന്ന് ശേഖരിച്ചത്