താൾ:CiXIV285 1849.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൫

കെൎക്ക കണ്ടു ലുയിസ്സ പാതിരിയെ തന്റെ ദൂതനാക്കി തുംഗഭദ്രാതീരത്തുള്ള നഗരത്തിലെക്കഅ
യച്ചു– അവനൊടു കൂടെ ദ്വിഭാഷിയായ ഗസ്പാരെയും കാഴ്ചക്ക വെഗതയുള്ള കുതിരക
ളെയും അയച്ചു– ഉണ്ടായ വൎത്തമാനങ്ങളെ എല്ലാം രായരെ അറിയിച്ചു ക്രിസ്തുവെദത്തിന്റെ സാ
രാംശവും ബൊധിപ്പിച്ചു രായരെ ഇങ്ങെപക്ഷത്തിന്നു അനുകൂലനാക്കി ചമെക്കെണം മല
യാളത്തിങ്കന്നു മാപ്പിള്ളമാരെ നീക്കെണ്ടതിന്നു പടചെന്നു നൊക്കുകയില്ലയൊ നിങ്ങൾ ചു
രത്തിൻ വഴിയായി ഇറങ്ങിവന്നു ആക്രമിച്ചാൽ നാം കടൽ വഴിയായി ചെന്നു പീഡിപ്പിക്കാം.
എന്നാൽ കുതിരക്കച്ചവടത്തിന്നു വൈകല്യം ഒന്നും വരികയില്ല– വിശെഷിച്ചു മംഗലപുരം
താൻ ഭട്ടക്കളതാൻ നമുക്കു നല്ലസ്ഥാനമായ്വരുന്ന പ്രകാരം തൊന്നുന്നു– അവിടെ കൊട്ട എ
ടുപ്പിപ്പാൻ അനുവാദം തരുന്നു എങ്കിൽ നിങ്ങൾ്ക്കല്ലാതെ മറ്റ ഒരുത്തൎക്കും കുതിരകൾവ
രാതിരിക്കെണ്ടതിന്നു ഞങ്ങൾ കടലിനെ അടച്ചു വെക്കാം– എന്നിങ്ങിനെ പല പ്രകാരം കാ
ൎയ്യവിചാരം തുടങ്ങുവാൻ പാതിരിയെ നിയൊഗിച്ചു വിടുകയും ചെയ്തു–

എങ്കിലും ഗൊവയിൽ ൩ മാസംഅല്ലസൌഖ്യത്തൊടെ നിന്നു പാൎത്തത് അദിൽഖാ
ൻ ചുരത്തിന്മെൽനിന്നു ഇറങ്ങി വന്നപ്പൊൾ കൊറ്റ നഗരത്തിന്നകത്ത ഒട്ടും വരാതിരിക്കുമാ
റാക്കി വഴികളെയും അടെച്ചു വെച്ചു (മെയി ൧൧) പിന്നെ നഗരക്കാരും കലഹിച്ചു തുടങ്ങിയ
പ്പൊൾ അൾ്ബുകെൎക്ക നഗരത്തെ വിട്ടു റാപന്തരിൽ വാങ്ങി പാൎക്കെണ്ടി വന്നു അവിടെ ക്ലെശി
ച്ചു വസിച്ചുശത്രുക്കളൊടും വിശപ്പൊടും പൊരുതുകൊണ്ടു മഴക്കാലം കഴിച്ചു– പല പറങ്കികളും
ദീനപ്പെട്ടു മരിച്ചു മറ്റെവർ വയറുനിറെപ്പാൻ മറുപക്ഷം തിരിഞ്ഞു തൊപ്പിയിട്ടശെഷം അൾ്ബു
കെൎക്ക മഴയില്ലാത്തദിവസം വന്നപ്പൊൾ ശെഷിച്ചവരൊടു കൂട കപ്പലെറി അഞ്ചുദ്വീപിൽ
ചെന്നിറങ്ങി തല്ക്കാലം ആശ്വസിച്ചു കൊൾ്കയും ചെയ്തു– (൧൫൧൦ ആഗസ്ത)

൪൪., അൾബുകെൎക്ക ഉണ്ണിരാമ കൊയില്ക്കു വാഴ്ച ഉറപ്പിച്ചതു–

അഞ്ചു ദ്വീപിലും ഹൊന്നാവരിലും എത്തിയപ്പൊൾ പിന്നെയും ഗൊവയെക്കൊള്ളെ ചെല്ലെണ്ടി
വരുമെല്ലൊ എന്നു വെച്ചു അൾ്ബുകെൎക്ക് പടെക്ക പല പ്രകാരത്തിലും കൊപ്പിട്ടു മലയാളത്തിൽ
നിന്നും സഹായം പ്രാപിക്കെണ്ടതിന്നു തെക്കൊട്ടു ഒടുകയും ചെയ്തു– (൧൫൧൦ സപ്ത. ൧൫) ക
ണ്ണന്നൂരിൽ അണഞ്ഞു കൊലത്തിരിയൊടു കൂടികാഴ്ചെക്കായി കൊട്ടയുടെ മുമ്പിൽ ഒരു കൂടാര
ത്തിൽ ചെന്നു കണ്ടു– അവിടെ രാജാവും മമ്മാലിമരക്കാരും കണ്ണനൂർ ഒശീരായ ചെണിച്ചെ
രിക്കുറുപ്പു മുതലായ മഹാലൊകരുമായി കണ്ട് അന്യൊന്യം കുശലവാക്കുകൾ പറകയും ചെയ്തു

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/77&oldid=189016" എന്ന താളിൽനിന്ന് ശേഖരിച്ചത്