താൾ:CiXIV285 1849.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൪

ഹിന്തുരാജാക്കളുടെ അതിശയരാജധാനികളും ക്ഷയിച്ചു അമ്ലെഛ്ശരുടെ മത വൈരാഗ്യം ക
വൎച്ച ശ്രദ്ധയുദ്ധപരാക്രമം ഇത്യാദികളെ കൊണ്ടു നശിച്ചുകുരുക്ഷെത്രം– ഹസ്തിനാപുരം ഇ
ന്ദ്രപ്രസ്ഥം–കന്യകുബ്ജം മുതലായ നഗരങ്ങൾ കല്ക്കുന്നുകളായിതീരുകയുംചെയ്തു–നിവാസികളി
ൽ അധിക്യം പ്രാപിച്ചവർ ഹിന്തുക്കളല്ല മുസല്മാനർ തന്നെ ആകകൊണ്ടു ദെശത്തിന്റെ
ശൊഭയും കുറഞ്ഞു പലെടവും മരുഭൂമിയായ്തീൎന്നു– ഇപ്പൊഴത്തെ മുഖ്യമായ പട്ടണങ്ങൾമി
ക്കവാറും ഗംഗാ– യമുനാനദികളുടെ കരപ്രദെശത്തുതന്നെ കിടക്കുന്നു– മിരുത്ത് (മിൎഹുത)
പട്ടണം മാത്രം രണ്ടു നദികളിൽ നിന്നു സമദൂരവഴിയായി ദെശത്തിന്റെ മദ്ധ്യത്തിൽ കന്യ
കുബ്ജപട്ടണസമീപത്തുഗംഗയൊടു ചെൎന്നു വരുന്ന കാളിപുഴയുടെ അരികിൽ തന്നെ കിടക്കുന്നു–
വിലാത്തികാൎക്ക പാൎപ്പാൻ നല്ല സ്ഥലമാകകൊണ്ടു ഇങ്ക്ലിഷ്കാർ ചില പട്ടാളങ്ങളെ അവിടെ പാ
ൎപ്പിച്ചു വരുന്നു– പട്ടണത്തിന്നു വിശെഷമായൊരലങ്കാരമില്ല–നിവാസികളുടെ സംഖ്യഎക
ദെശം ൩൦൦൦൦ യമുനാ പുഴവക്കത്തുള്ള പട്ടണങ്ങൾ ഡില്ലി–മധുര–അഗ്ര–കല്പി മുതലായവയത്രെ
കുരുരാജാക്കന്മാരുടെ രാജധാനിയായ ഇന്ദ്രപ്രസ്ഥം പണ്ടു ശൊഭിച്ച ദെശത്തു മുസല്മാൻ
കെസൎമ്മാരുടെ പ്രധാനപട്ടണമായ ഡില്ലി ഉയൎന്നു കൊവിലകങ്ങൾ–മുസല്മാൻ പള്ളിക
ൾ– വിദ്യാലയങ്ങൾ മുതലായ അതിശയ പണികളൊടു കൂടെ ഏകദെശം ൫ ചതുരശ്രകാതംവി
സ്താരത്തിൽ ൨൦ ലക്ഷം നിവാസികൾ്ക്ക ഇരിപ്പിട മായ്വവിളങ്ങി ഏകദെശം ൮൦൦ സംവത്സരത്തിന്ന
കം പലയുദ്ധങ്ങൾനടന്ന സംഗതിയാൽ കൂട ക്കൂട നശിച്ചും പുതുതായി ഉദിച്ചും അതുലങ്കൃതമാ
യി ശൊഭിച്ചതിന്റെ ശെഷം മഹാരാജ്യം ക്ഷയിച്ചു ഒരൊ ഖണ്ഡങ്ങളായി മരാട്ടി–ഇങ്ക്ലിഷ്
കാർ മുതലായവരുടെ വശത്തിൽ വന്ന നാൾ മുതൽ പട്ടണവും അത്യന്തം താണു അതിശയ
മായശെഷിപ്പുകളെ കൊണ്ടത്രെ പണ്ടെത്ത മാഹാത്മ്യം ഇപ്പൊൾ കാണിക്കുന്നത് ഇപ്പൊള
ത്തെ കൈസൎക്ക ശുഭനാമവും വലിയ മാസപ്പടിയുമല്ലാതെ കണ്ടു വാഴ്ച ഒന്നും ശെഷിച്ച
തുമില്ല നിവാസികളുടെ സംഖ്യ ഇപ്പൊൾ ഏകദെശം ൨ ലക്ഷം ആയിരിക്കും–

കെരളപഴമ

൪൩. കൃഷ്ണരായൎക്ക ദൂതയച്ചു ഗൊവയിൽനിന്നു വാങ്ങിപ്പൊയതു

ആനഗുന്തിയിൽ അക്കാലം വാഴുന്നവൻ നരസിംഹരായരുടെ അനുജനായ വീരകൃഷ്ണദെ
വരായർ തന്നെ. മറ്റെല്ലാരായരിലും ശ്രീത്വം ഏറിയവൻ തന്നെ ഇവനൊടു മമത ആയാ
ൽ ഇസ്ലാമിന്നു ദക്ഷിണ ഖണ്ഡത്തിൽ വാഴ്ചയില്ലാതാക്കുവാൻ വിഷമമില്ല എന്ന് അൾ്ബു

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/76&oldid=189014" എന്ന താളിൽനിന്ന് ശേഖരിച്ചത്