താൾ:CiXIV285 1849.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൩

ല പ്രദെശങ്ങളിൽ നിന്നുത്ഭവിച്ചു വടക്കൊട്ടു പ്രവഹിച്ചുകൊണ്ടിരിക്കുന്നു–അവറ്റിൽ വിശിഷ്ട
മായവ ചൎമ്മപതി–നിൎവ്വിന്ധ്യ–വെത്രവതി മുതലായവ അവറ്റിന്റെ അവസ്ഥമീത്തൽ
പറഞ്ഞുവല്ലൊഗംഗാനദിയുടെ ഉപനദികൾ മിക്കവാറും ഹിമാലയത്തിൽ നിന്നുത്ഭവിച്ചു
തെക്കൊട്ടു ചെന്നു അതിൽ ചെരുന്നു– വിശെഷമുള്ളവ രാമഗംഗാ–ഗൊമതി–സരയൂ ഭവ
നാശിനി–ഗണ്ഡകി–കൌശിക–ത്രീസ്ഥമുതലായവ തന്നെ ദെവപ്രയാഗത്തിൽനിന്നു കി
ഴക്കൊട്ടു പണ്ടെത്ത പാടലിപുത്ര സമീപത്തുവെണ്ടെലഖണ്ഡം എന്ന മലനാട്ടിൽ നിന്നുത്ഭവിച്ചു
മലകളൂടെ വടക്കൊട്ടൊഴുകി ചെല്ലുന്ന ശൊണാനദിയെയും ചെൎന്നുവരുന്നു ൟപറഞ്ഞ സകല
പുഴകളിൽ വിശിഷ്ടമായ ബ്രഹ്മപുത്ര നദി തീബെത്ത്–അസ്സാം മുതലായ ഉന്നതദെശങ്ങളിൽ
കൂടി പ്രവഹിച്ചു തെക്കൊട്ടു തിരിഞ്ഞു ബങ്കാള മുതലായനാടുകളിൽ കൂടി ചെന്നുസമുദ്രത്തിൽ കൂടു
മ്മുമ്പെ ഗംഗയുടെ കിഴക്കെ കയ്യൊടു ചെൎന്നു വരുന്നു–ഇപ്രകാരം അനെക നദികൾ കൂടുന്നസംഗതി
യാൽഗംഗാഅത്യന്തം വൎദ്ധിച്ചു ദെവപ്രയൊഗത്തിൽ നിന്നു കിഴക്ക തെക്കൊട്ടു ബങ്കാളദെശത്തൂ
ടെ ഒഴുകി അനെകകയികളായി പിരിഞ്ഞു ബങ്കാള സമുദ്രത്തിൽ പ്രവഹിച്ചു കൊണ്ടിരിക്കു
ന്നു– ഉത്ഭവ സ്ഥലം തുടങ്ങിഅഴിമുഖത്തൊളം ഏകദെശം ൩൨൦ കാതം വഴി ദൂരം ഗംഗാനദി
സകല ഉപനദികളൊടും കൂട ഒഴുകിവരുന്ന ദെശത്തിന്റെ വിസ്താരം എകദെശം ൨൦൦൦൦ച
തുരശ്രയൊജന–ൟവലിയദെശാവസ്ഥ അല്പമെങ്കിലും ഗ്രഹിക്കെണ്ടതിന്നു ആയത് ചില അംശങ്ങളായി ഖണ്ഡിക്കെണ്ടതാകുന്നു–

൧., ഗംഗായമുനാനദികളുടെ നടുനാടു–

ഹരിദ്വാരം–ശ്രീരാമപുരം ഈ രണ്ടു പട്ടണങ്ങൾ്ക്ക സമീപം രണ്ടു നദികൾ ഹിമാലയപൎവ്വതംവിട്ടു
തെക്കൊട്ടൊഴുകി അള്ളഹാബാദ് പട്ടണത്തിന്നരികെ ഒന്നായി ചെൎന്നു വന്നെന്നു മീത്തൽ പറ
ഞ്ഞുവല്ലൊ– അവറ്റിന്റെ നടുവിലുള്ളദെശത്തിന്നു ദ്വിനദം എന്ന പെർ വന്നു– അതിന്റെ ആ
കൃതിയെ കുറിച്ചു വളരെപറവാനില്ലവടക്കെ അംശം ഒഴികെദെശം മിക്കവാറും താണഭൂമി
തന്നെവെള്ളത്തിന്നു ക്ഷാമമില്ലായ്ക കൊണ്ടും ശീതഭൂമിയായഹിമാലയപൎവ്വതത്തിന്നുസമീപ
മായി കിടക്കുന്നെങ്കിലും അതിന്റെ തെക്കെഅംശങ്ങളിൽഉഷ്ണവുംവെണ്ടുവൊളംഉണ്ടാക
നിമിത്തവും പലവൃക്ഷധാന്യാദികൾ എങ്ങും പുഷ്ടിയൊടെ മുളെച്ചുവരുന്നു– ഈ ദ്വിനദവും
അതിന്നടുത്ത ദെശങ്ങളുംഹിന്തുശാസ്ത്രത്തിൽ കീൎത്തിമികെച്ചതെങ്കിലും മുസല്മാനർ സിന്ധുനദി
യെകടന്നു ഭാരതഖണ്ഡത്തിൽവന്നു ആക്രമിച്ചനാൾമുതൽ മഹാക്ഷെത്രങ്ങളുടെ മാഹാത്മ്യവും

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/75&oldid=189012" എന്ന താളിൽനിന്ന് ശേഖരിച്ചത്