താൾ:CiXIV285 1849.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൨

സ്ഥലമായി തീൎന്നിരിക്കുന്നു–ബൊമ്പായിപട്ടണത്തിലെനിവാസികളുടെ സംഖ്യ ഉപ്പൊൾ ൨ല
ക്ഷത്തിന്റെ താഴെ അല്ല അവരിൽ ഏകദെശം ൧ലക്ഷം ഹിന്തുക്കൾ.൨൮൦൦൦ മുസല്മാന
ർ ൧൧൦൦൦പൊൎത്തുഗീസക്രിസ്ത്യാനർ ൧൩൦൦൦ പാൎസികൾ ൮൦൦ യഹൂദന്മാർ ൨൪൦൦ ഇങ്ക്ലിഷ്‌പട്ടാള
ക്കാർ ൧൮൦൦ ചില്വാനം ഇങ്ക്ലിഷ് സൎക്കാർ സ്ഥാനികളും യുരൊപകച്ചവടക്കാരും മറ്റും ഉണ്ടാ
യിരിക്കും അതല്ലാതെ സംവത്സരം തൊറും ഒരൊസംഗതിക്കായി അങ്ങൊട്ടുവന്നുപൊകുന്ന
വരുടെസംഖ്യ ൬൦൦൦൦ ആയിരിക്കും മികെച്ചധനവാന്മാർപാൎസികൾ തന്നെ കപ്പൽ പണിവ
ങ്കച്ചവടം മുതലായ പുഷ്ടിയുള്ള വൃത്തികൾ മിക്കതും അവരുടെ കൈക്കൽ തന്നെ ആകുന്നു–
ഇങ്ക്ലിഷ്കാർ ഒരൊവിധം വിദ്യാസംഘങ്ങളെ സ്ഥാപിച്ചതുമല്ലാതെ പലപാതിരിമാരുംഅ
വിടെ പാൎത്തു സുവിശെഷ പ്രകടനത്തിന്നു അനെക എഴുത്തു പള്ളിയിൽ കുട്ടികളെപഠിപ്പി
ക്ക പല പുസ്തകങ്ങളെയും മരാട്ടി മുതലായ ഭാഷകളിൽ പകൎത്തു അച്ചടിക്ക ഒരൊയാത്രക
ളിൽ വായാലെ ദൈവവചനംഘൊഷിച്ചറിയിക്കഎന്നിങ്ങിനെ പലപ്രയത്നവുംചെയ്തു
കൊണ്ടിരിക്കുന്നു– തുരുത്തിയുടെ വടക്കെ ഭാഗത്തു കിടക്കുന്ന മഹീം നഗരത്തിൽ പാൎക്കുന്നവർ
മിക്കതും‌പൊൎത്തുഗീസർ തന്നെ–

ബൊമ്പായിക്ക സമീപമുള്ള കരിപുരി തുരുത്തിയിൽ പൂൎവ്വകാലത്തുപാറയിൽ കൊത്തി
ഉണ്ടാക്കിയ ക്ഷെത്രങ്ങളുംബിംബങ്ങളും അല്ലാതെ വിശെഷിച്ചു കാണ്മാൻ എതുമില്ല–

ശ്രീസ്ഥാനം എന്നു പെരുള്ള തുരുത്തിയുടെ നീളം എകദെശം ൩꠱ കാതം വീതി ൨꠱ കാ
തം അതുവും ബൊമ്പായിക്ക എത്രയും സമീപമാകുന്നു. അതിലെ നിവാസികൾഏകദെശം
൫൦൦൦൦ അവർ മിക്കതും രൊമാക്രീസ്ത്യാനർ പ്രധാനസ്ഥലങ്ങൾതന്നാ–വൎസ്സൊവ–ഈ രണ്ടു
അത്രെ—

൩., ഗംഗാനദീപ്രവാഹം.

ഗംഗായമുനാനദികൾ ഹിമാലയ പൎവ്വതത്തിൽ നിന്നു ത്ഭവിച്ചു മലകളിലും പാറകളിലും
പിളൎപ്പുകളിലും കൂട തെക്കൊട്ടു സ്രവിച്ചു ഹരിദ്വാരം പാദിശാമഹൽ എന്നീ രണ്ടുസ്ഥലങ്ങളു
ടെ സമീപത്തു വെച്ച് മലപ്രദെശം വിട്ടു ഡില്ലി രാജ്യത്തിൽ പ്രവെശിച്ചു എകദെശം ൧൫കാ
തം തമ്മിൽ അകന്നു അല്പം തെക്കൊട്ടൊഴുകിയശെഷം കിഴക്കൊട്ടു തിരിഞ്ഞുഅള്ളഹാബാ
ദ് പട്ടണത്തിന്റെ അരികിൽ വെച്ചു ൧൦൦റ്റിചില്വാനം കാതം വഴി പ്രവഹിച്ചതിന്റെ
ശെഷം ഒന്നായി ചെൎന്നു വരുന്നു– യമുനാദിയൊടുചെരുന്ന പുഴകളൊക്കയും വിന്ധ്യമ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/74&oldid=189010" എന്ന താളിൽനിന്ന് ശേഖരിച്ചത്