താൾ:CiXIV285 1849.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നമ്പ്ര ഒന്നിന്നു പശ്ചിമൊദയം ൨പൈസ്സവില

൧൦., നമ്പ്ര തലശ്ശെരി ൧൮൪൯. അക്തൊമ്പ്ര

ഭൂമിശാസ്ത്രം

ഭാരതഖണ്ഡം

൯., മദ്ധ്യഖണ്ഡം

൪., ബൊമ്പായി മുതലായ ചെറുതുരുത്തികളുടെ അവസ്ഥ–

ഗൂൎജരം കമ്പായ ഉൾകടൽ തപതിനൎമ്മദാനദികളുടെ അഴിമുഖം മുതലായദിക്കുകളി
ൽ നിന്നു കന്യാകുമാരിയൊളം തെക്കൊട്ടുനീണ്ടുകിടക്കുന്ന കടപ്പുറത്തിന്നുസമീപമുള്ളതുരു
ത്തികൾചുരുക്കമെയുള്ളു വിവരിപ്പാനുള്ള വസുരാഷ്ട്രം– കൊങ്കണം എന്നീരണ്ടുനാടുക
ൾതമ്മിൽചെൎന്നദിക്കിൽ നിന്നു അല്പം പടിഞ്ഞാറൊട്ടു കടൽ കരസമീപത്തുപൊങ്ങികി
ടക്കുന്ന ബൊമ്പായി–കരിപുരി–ശ്രീസ്ഥാനംഎന്നീമൂന്നുതന്നെ–അതിൽവിശെഷമായ്ത
ബൊമ്പായി തുരുത്തി അതിന്നു വിസ്താരം കുറച്ചെ ഉള്ളു മല–പുഴഇത്യാദികളുടെ അ
വസ്ഥപറവാനില്ല ൧൫൩൦ ക്രി.അ. പൊൎത്തുഗീസർ ആ തുരുത്തിയെ കൈവശമാക്കി
ഒരു കൊട്ടയെ പണിയിച്ചു തുടങ്ങി എങ്കിലും അവരുടെ കാലത്തിൽ എല്ലാം അവിടെ നിന്നു
ഏറ ദൂരമില്ലാത്ത ഗൊവപട്ടണം മുഖ്യമായി ശൊഭിക്ക കൊണ്ടും ബൊമ്പായിതുരുത്തി
യിൽ വളരെചളിയായ കുഴിനാടുഉണ്ടാകനിമിത്തം വിലാത്തികാൎക്ക സുഖവാസമില്ലായ്ക
കൊണ്ടും അവർ ൧൬൬൧ ക്രീ.അ. അതിനെ ഇങ്ക്ലിഷ് രാജാവിന്നുകൊടുത്തുകളഞ്ഞുഅതി
ൽ നിന്നു ഒരു പ്രയൊജനം ഉണ്ടാകയില്ലെന്നും അതിനൊടു സംബന്ധിച്ചചിലവുംവെണ്ടാ
എന്നും വെച്ചു രാജാവ് കുമ്പിഞ്ഞിസൎക്കാൎക്കാ ആയതിനെ എല്പിച്ചു കൊടുത്തു–അവർൟ
വടക്കുപടിഞ്ഞാറെ സംസ്ഥാനത്തിന്നു ആ തുരുത്തി പ്രധാനസ്ഥലമായികൊള്ളാം എന്നു
വിചാരിച്ചു ഗവൎന്നർ മുതലായ സ്ഥാനികളെഅതിൽ അയച്ചു പാൎപ്പിച്ചു– അന്നുമുതൽ ആ
ദെശത്തിന്റെ വിശെഷത്വം സ്പഷ്ടമായി കാണ്മാൻ സംഗതി വന്നു– ഇങ്ക്ലിഷ്കാർ അത്യന്തം പ്രയ
ത്നം കഴിച്ചു ക്രമത്താലെ ആകുഴിനാടും നികത്തിചളികളഞ്ഞുകാടും വയക്കി ആസ്ഥലംഎല്ലാവ
ൎക്കും സുഖവാസത്തിന്നുയൊഗ്യമാക്കിയതുമല്ലാതെവിശെഷമായ തുറമുഖംഅവിടെ ഉണ്ടാ
ക കൊണ്ടു ബൊമ്പായി തുരുത്തി ഇപ്പൊൾവങ്കച്ചവടത്തിന്നും കപ്പലൊട്ടത്തിന്നും ഒരു പ്രധാന


1

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/73&oldid=189007" എന്ന താളിൽനിന്ന് ശേഖരിച്ചത്