താൾ:CiXIV285 1849.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൦

ച്ചിരിക്കുന്നു– അവൻ വരുത്തിയ തുൎക്ക വെള്ളക്കാർ പലരും ഉണ്ടു അധികം വരെണ്ടതും ആ
കുന്നു– അവന്റെ മകനായതു അദിൽഖാൻ എന്നവൻ ഇവന്റെ വാഴ്ചെക്ക ഇന്നെവ
രെ നല്ല ഉറപ്പുവന്നിട്ടില്ല– ലിംഗവന്തരുള്ള നാട്ടിൽ മത്സരങ്ങൾ ജനിച്ചുതങ്ങളിലും ഒരൊരൊ
ഛിദ്രങ്ങൾ ഉണ്ടു എന്നു കെൾ്ക്കുന്നു അതുകൊണ്ടു വൈകാതെ ചെന്നു നെരിട്ടാൽ ജയിക്കാം
എന്നു തൊന്നുന്നു–

ഈ വക പലതും കെട്ടാറെ അൾ്ബുകെൎക്ക് സംശയംഎല്ലാം വിട്ടു ഇതു തന്നെ വെണ്ടത്
എന്നു ചൊല്ലി കാൎയ്യത്തെനിശ്ചയിച്ചപ്പൊൾ തിമ്മൊയ അവനൊടു കൂട പുറപ്പെട്ടു അ
ടുക്കെ ചിന്താക്കൊടി എന്ന അതിൎക്കൊട്ടയെ വളഞ്ഞുപൊരുതുപിടിച്ചു– ഉടനെ
ഗൊവയുടെ തൂക്കിലും എത്തിയാറെഅദിൽഖാൻ അന്നു ബിൾഗാമിൽ ചെന്നിരിക്കയാ
ൽ തലവനില്ലാത്ത നഗരക്കാർ അല്പമാത്രം എതിൎത്തുനിന്നു കുറയ ജനം പട്ടുപൊയ
ശെഷം അഭയം വീണു വശരായ്വരികയും ചെയ്തു– അൾ്ബുകെൎക്ക കരെക്കിറങ്ങി പറ
ങ്കികളെ നിരനിരയായി നിറുത്തി ഒരു വലിയ ക്രൂശിനെ പ്രദക്ഷിണ സമ്പ്രദായ പ്രകാ
രം മുന്നിട്ടു നടത്തി നഗരപ്രവെശം കഴിക്കയും ചെയ്തു– (൧൫൧൦ ഫെബ്രുവരി– ൨൫.)–

ആ തുരുത്തിക്കു മുമ്പെ തീസ്വാദി (മുപ്പതുപറമ്പ) എന്നു പെരുണ്ടായിരുന്നു— ന
രസിംഹരായരുടെ വാഴ്ചകാലം ഹൊനാവരിൽ ഉള്ള മാപ്പിള്ളമാർ ഒരിക്കൽ മത്സരിച്ചി
ട്ടു അവിടെ ഉള്ളവരെ ഒട്ടു ഒഴിയാതെ കൊല്ലെണംഎന്നു കല്പനയായി– (൧൪൭൯)—
പലരും മരിച്ച ശെഷം ഒരു കൂട്ടം തെറ്റിപൊയി ആ ഗൊവത്തുരുത്തിയിൽ തന്നെ വാങ്ങി
പാൎത്തുകൊട്ട എടുപ്പിച്ചു സബായി മുതലായ വെള്ളമുസല്മാനരെയും നാനാ ജാതികളി
ലെ വീരരെയും ധൂൎത്തരെയുംചെൎത്തുകൊണ്ടു കടല്പിടി നടത്തി വെണ്ടുവൊളംവൎദ്ധിച്ചിരു
ന്നു– തുറമുഖം വലിയ കപ്പലുകൾ്ക്ക മഴക്കാലത്തും എത്രയും വിശെഷം– ബൊംബായല്ലാ
തെ അത്ര ആഴമുള്ള അഴിമുഖം ഈപടിഞ്ഞാറെ കടപ്പുറത്തു എങ്ങും കാണ്മാനില്ല– അതുകൊ
ണ്ടു അൾ്ബുകെൎക്ക പ്രവെശിച്ച സമയം കൊള്ളപെരികെഉണ്ടായി– രായൎക്കും മറ്റും വില്ക്കെണ്ടുന്ന
കുതിരകളെ അധികം കണ്ടു– ഇനി പറങ്കികൾക്ക ഇതു തന്നെ മൂലസ്ഥാനമാകെണം
എന്നു അൾബുകെൎക്ക നിശ്ചയിച്ചു ഉറപ്പിപ്പാൻ വട്ടം കൂട്ടുകയും ചെയ്തു–

F. Müller. Editor.

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/72&oldid=189005" എന്ന താളിൽനിന്ന് ശേഖരിച്ചത്