താൾ:CiXIV285 1849.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൯

ന്റെ കിഴക്കെ അതിരിൽ മച്ച ഖണ്ഡം എന്ന് പെരുള്ള അംശം മാൎവ്വിപട്ടണത്തൊടു കൂടഎ
കദെശം പാഴായി കിടക്കുന്നു– കട്ടിവാട എന്ന നടുദെശം നഗരങ്ങളിലല്ലാതെ പാറയും കാ
ടും ഉള്ളനാടായി കിടക്കുന്നു– രാജ്യത്തിന്റെ വടക്കെ അറ്റത്തുള്ള ജള്ളവാട് സകലഅം
ശങ്ങളിൽ വിശെഷമായതു കൃഷിയും കച്ചവടവും അതിൽ പുഷ്ടിയൊടെ നടക്കുന്നു– ക
മ്പായ ഉൾകടലുടെ പടിഞ്ഞാറെ കരയിലുള്ള ഗൊവിൽ വാട എന്ന നാട്ടിൽ മുഖ്യമാ
യതുഎകദെശം ഒരു കാതം വഴി വിസ്താരമുള്ള മാമരങ്കാടു തന്നെ– പ്രധാനപട്ടണത്തി
ന്റെ പെർ ഭൂനഗരം—

കെരളപഴമ

൪൨., അൾബുകെൎക്ക ഗൊവാനഗരത്തെ അടക്കിയതു—

കുതിഞ്ഞൊ മരിച്ചതിനാൽ അൾ്ബുകെൎക്ക എകാധിപതിയായി ശെഷിച്ചിരിക്കെ പൊൎത്തു
ഗാലിൽ ഉള്ള പകയർ എന്തെല്ലാം പറയും എന്നു വിചാരിച്ചു കൊണ്ടിരിക്കുമ്പൊൾ കത്ത
എഴുതി അവൎക്ക നാണം വരുത്തിയാൽ പൊരാ ക്രിയകളുടെ വൈഭവം തന്നെ സാരം ആ
വു എന്നു വെച്ചു മുറികൾ്ക്കു ഭെദം വന്നപ്പൊൾ ഹൊൎമ്മുജിലെ പരിഭവം വീളി മുസല്മാനരു
ടെ ബന്തരെ അടക്കെണം എന്നു കണ്ടു ൨൧ കപ്പലുകളെ ചെൎത്തു മതിയാവൊളം പട
ജ്ജനങ്ങളെയും കരെറ്റി ഒരൊരൊ രാജാക്കന്മാർ നിയൊഗിച്ചു വന്ന മന്ത്രികളെ
കണ്ടു കുശലവാക്കുകളെ കെട്ടു മാനിച്ചു പറഞ്ഞയച്ചശെഷം കൊച്ചിയിൽനിന്നു പു
റപ്പെട്ടു വടക്കൊട്ടു ഒടുകയും ചെയ്തു– (ജനു. ൧൫൧൦) പിന്നെ കന്നടി നാട്ടിലെ മെ
ജ്ജുതുറമുഖത്തെത്തിയപ്പൊൾ ഹൊനാവരിൽനിന്നു തിമ്മൊയ പ്രഭു വന്നു കണ്ടുക
ച്ചവടവും കപ്പലൊട്ടവും ഇവിടെ നല്ലവണ്ണം നടക്കുന്നുവൊ എന്ന് ചൊദ്യംചെയ്താറെ
ഗൊവയിലെ മുസല്മാനരുടെ നിത്യവിരൊധം ഹെതുവായിട്ടു ഇവിടെ സൌഖ്യമുള്ള
സ്ഥലം ഒന്നും എനിക്ക ഇല്ല– നിങ്ങൾ്ക്കൊ മംഗലം എന്നു ചൊല്ലിയതിന്നും അൾ്ബുകെൎക്ക പറ
ഞ്ഞു നാം ഹൊൎമ്മുജിന്റെ നെരെതന്നെചെല്ലുന്നു എന്നു ചൊന്നപ്പൊൾ തിമ്മൊയ മന്ദ
ഹാസത്തൊടെ പറഞ്ഞു അരികത്തുതന്നെ കിട്ടുവാനുള്ളതു ദൂരമെ തിരഞ്ഞാൽ സാരമൊ
ഞാൻ ചൊല്ലുന്നതു കെട്ടാലും– ഹൊൎമ്മുജനല്ല ദ്വീപുതന്നെ– ഗൊവാദ്വീപൊ അവിടെ
ദെശവിശെഷം അധികം ഉണ്ടു ദാബൂലെ നിങ്ങൾ ഭസ്മമാക്കിയതിന്നു സബായി എറ്റ
വും ചീറി കപ്പലും പടയും ഒരുക്കുവാൻ ഉത്സാഹിച്ചതിന്നിടയിൽപനിപിടിച്ചു മരി

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/71&oldid=189004" എന്ന താളിൽനിന്ന് ശേഖരിച്ചത്