താൾ:CiXIV285 1849.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൮

ആകൃതിവരുത്തുന്നു- അൎദ്ധദ്വീപിന്റെ നടുവിൽ ൪ ദിക്കിലെക്കും നീണ്ടുകിടക്കുന്ന മലകളി
ൽ നിന്നു ഒരൊരൊ നദികൾ ഉത്ഭവിച്ചു നാടൂടെ ഒഴുകി വെള്ളം എങ്ങും മതിയാവൊളം വരുത്തു
കയാൽ ദെശം മിക്കവാറും കൃഷിഭൂമി തന്നെ ആകുന്നു ഇങ്ക്ലിഷ്കാർ മരാട്ടികളുടെ യുദ്ധം സ
മൎപ്പിച്ചിട്ടു ആയതിനെന്ധരാജ്യത്തൊടു ചെൎക്കാതെ ബരൊദയിൽ വാണു കൊണ്ടിരിക്കു
ന്ന ഗൈക്കവാട എന്ന രാജാവിന്റെ ശാസനയിൽ എല്പിച്ചതു കൊണ്ടു ഒരൊ അംശ
വിവരം സൂക്ഷ്മമായി അറിവാൻ വിഷമം തന്നെ നിവാസികളുടെ സംഖ്യയും അറിയുന്നി
ല്ല അവർ മിക്കവാറും രജപുത്രരാകുന്നു- ചിലദിക്കുകളിൽ ചെറിയ മുസല്മാൻ രാജാക്ക
ളും പാൎത്തു ഒരൊ ഇടവകകളെ ഭരിച്ചു വരുന്നു- ദെശം. ൯. അംശമായി വിഭാഗിച്ചു കിടക്കു
ന്നു നടു അംശത്തിന്റെ പെർ സൌരാഷ്ട്രം അതു മിക്കതും മലനാടു തന്നെ മുഖ്യമായ പട്ടണ
ത്തിന്റെ പെർ ജയനഗരം ആ അംശത്തിന്റെ കിഴക്കെ അതിരിൽ കമ്പായ ഉൾകടപ്പു
റത്തു തന്നെ ബബ്രീയവാട് എന്നു പെരുള്ള ഖണ്ഡം പരന്നു കിടക്കുന്നു അതിലെ നിവാസിക
ൾ ക്രൂരന്മാരും മടിയന്മാരും ആകകൊണ്ടും ദെശം മിക്കവാറും കാടു തന്നെ പുലി- മാൻ മുത
ലായ മൃഗങ്ങൾ എങ്ങും നിറഞ്ഞിരിക്കുന്നു- പ്രധാന സ്ഥലത്തിന്റെ പെർ ജഫ്രാബാദ്
അതു കടപ്പുറത്തിരിക്കകൊണ്ടു ഒരു തുറമുഖം അവിടെ ഉണ്ടു- ആ അംശത്തിൽ പണ്ടു എ
ത്രയും കീൎത്തിതമായ സൊമനാഥക്ഷെത്രം ഉണ്ടായിരുന്നു ഇപ്പൊളൊ അല്പം ചില ശെ
ഷിപ്പുകളെ കാണുന്നുള്ളു- അൎദ്ധദ്വീപിന്റെ തെക്കപടിഞ്ഞാറെ അംശത്തിന്നു ജയ
ദ്വാരം എന്ന് പെർ അതു മിക്കവാറും താണഭൂമി തന്നെ എന്നിട്ടും മണ്ണു പൊരായ്കയാൽ
കൃഷിക്ക കൊള്ളുന്നില്ല പ്രധാനപട്ടണം കടപ്പുറത്തുള്ള പൎബ്ബന്തർ തന്നെ- ദെശത്തിന്റെ
പടിഞ്ഞാറെ അതിരിൽ ദ്വാരകാക്ഷെത്രം ഇപ്പൊളത്തെ സൊമനാഥപുരമായി ശൊഭി
ക്കുന്നു-

അൎദ്ധദ്വീപിന്റെ പടിഞ്ഞാറെ അറ്റത്തു ഒക്ക മണ്ഡലം എന്ന് പെരുള്ള അം
ശം എകദെശം മറ്റെരാജ്യത്തൊടു സംബന്ധമില്ലാതെ കിടക്കുന്നു വിശിഷ്ട പട്ടണങ്ങ
ളതിലില്ല-

വടക്കെ അംശങ്ങൾ നാലും ഒക്ക മണ്ഡലത്തിൽ നിന്നു വടക്കിഴക്കൊട്ടു കഛ്ശികടപ്പു
റത്തൂടെ നീണ്ടു കിടക്കുന്നു- ഹല്ലാട് എന്ന പെരുള്ള അംശം ഒക്ക മണ്ഡലത്തിന്നടുത്തിരി
ക്കുന്ന കൃഷിഭൂമിയാകുന്നു- അതിൽ നവ നഗരം എന്ന കച്ചവട സ്ഥലം പ്രധാനം അതി

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/70&oldid=189002" എന്ന താളിൽനിന്ന് ശേഖരിച്ചത്