താൾ:CiXIV285 1849.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൭

ധാനം- നദികൾ ചുരുക്കം ഉള്ളവ തന്നെ ഉഷ്ണകാലത്തിൽ മിക്കതും വറ്റിപൊകുന്നു- കുടി
പ്പാൻ വെള്ളത്തിന്നു ൫൦ - ൬൦ അടി ആഴത്തൊളം കുഴിക്കെണം- നിവാസികൾ മിക്കവാ
റും ഹിന്തുമാൎഗ്ഗവും ഇസ്ലാമും കലൎന്നു അനുസരിക്കുന്ന രജപുത്രരാകുന്നു- രാജാവു കരാർ
പ്രകാരം ഇങ്ക്ലിഷ്കാൎക്ക വൎഷം തൊറും എകദെശം ൩ ലക്ഷം രൂപ്പിക കപ്പം കൊടുത്തും ഇ
ങ്ക്ലിഷ് പട്ടാളങ്ങളെയും സ്ഥാനികളെയും രാജ്യത്തിൽ പാൎപ്പിച്ചും വരുന്നു- നിവാസികളുടെ സം
ഖ്യ എകദെശം മൂന്നര ലക്ഷം- പെൺ്കുട്ടികളുടെ വധം മുതലായ ദൊഷങ്ങൾ അവൎക്ക നടപ്പാ
കുന്നു- കഛ്ശിദെശത്തിൽ വലിയ പട്ടണങ്ങളെ ദുൎല്ലഭമായിട്ടത്രെ കാണുന്നു പ്രധാനപ
ട്ടണത്തിന്റെ പെർ ഭൂജ് എന്നാകുന്നു- രാജാവിന്റെ വാസം അവിടെ തന്നെ- ഇങ്ക്ലി
ഷ് പട്ടാളം നഗരസമീപത്തിങ്കൽ പാൎക്കുന്നു- ചുറ്റുമുള്ള ദെശം എല്ലാം പൂഴിസ്ഥലമാകകൊ
ണ്ടും സംവത്സരത്തിൽ ൯-൧൦ മാസം മഴയില്ലായ്കകൊണ്ടും സസ്യാദികളും അവിടെ ഇ
ല്ല- നല്ല വെള്ളത്തിന്നും പലപ്പൊഴും ക്ഷാമം ഉണ്ടു- നിവാസികളുടെ സംഖ്യ എകദെ
ശം ൨൦൦൦൦- ൧൮൧൯ ക്രീ. അ. ഭൂകമ്പം ഉണ്ടായിട്ടു പട്ടണം മിക്കതും ഇടിഞ്ഞു നശിച്ചു െ
പായി- എകദെശം ൧൦ കാതം വഴി തെക്കപടിഞ്ഞാറൊട്ടു കടപ്പുറത്തു തന്നെ മന്താ
വിപട്ടണം ചുറ്റും തെങ്ങ മുതലായ വൃക്ഷങ്ങൾ നിറഞ്ഞു കിടക്കുന്നു- തുറമുഖം വെള്ളത്തി
ന്റെ ആഴം പൊരാഞ്ഞിട്ടു വലിയ കൎപ്പലുകൾ്ക്ക അണഞ്ഞു നില്പാൻ പാടില്ല- വിലാത്തി
ക്കാൎക്ക ആ പട്ടണത്തിൽ സുഖവാസവുമില്ല- വൎഷകാലം കഴിഞ്ഞിട്ടു ഉഷ്ണകാറ്റു വീശുക
കൊണ്ടു പനി മുതലായ ദീനങ്ങൾ നിത്യം അവിടെ ഉണ്ടു- നിവാസികൾ മുഖ്യമായി ചെയ്യു
ന്ന പണി കച്ചവടം തന്നെ അവരുടെ സംഖ്യ ൫൦൦൦൦ ദെശത്തിന്റെ പടിഞ്ഞാറെ അതി
രിലെ കടപ്പുറത്തു കിടക്കുന്ന ലക്കപുത്ത് പട്ടണത്തിന്റെ ൧൫൦൦൦ നിവാസികൾ ഉണ്ടു- ശെ
ഷം നഗരങ്ങളെല്ലാം ൫൦൦൦ നിവാസികളുള്ളവയത്രെ-

൩., ഗുൎജ്ജരം എന്നും കട്ടിവാട് എന്നും പെരുള്ള അൎദ്ധദ്വീപു-

കഛ്ശി അൎദ്ധദ്വീപിന്റെ വിസ്താരം മൂന്നിരട്ടിച്ചാൽ ഗുൎജ്ജരത്തിന്നു സമമായിരിക്കും ൨ ദെശ
ങ്ങളുടെ അവസ്ഥ എകദെശം ഒരു പൊലെ ആകുന്നു- കഛ്ശി കമ്പായ ഉൾകടലുകളും ഹിന്തുസമു
ദ്രവും സവൎമ്മട്ടിപുഴയും കഛ്ശിദെശത്തിന്റെ വടക്കെ അതിരിൽ നിന്നു കിഴക്കൊട്ടു നീണ്ടുകിടക്കുന്നച
ളിഭൂമിയും കട്ടിവാട അൎദ്ധദ്വീപിന്റെ അതിരുകളാകുന്നു- വടക്കെ അതിരുകൾ മിക്കതും താണ
നാടുകളാക കൊണ്ടു വൎഷകാലത്തിൽ പലപ്പൊഴും വെള്ളം വൎദ്ധിച്ചു ദെശത്തിന്നു ഒരു ദ്വീപിന്റെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/69&oldid=189000" എന്ന താളിൽനിന്ന് ശേഖരിച്ചത്