താൾ:CiXIV285 1849.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൬

ങ്ങിനെ പറയെണ്ടു ൧൮൧൯. ക്രീ. അ. ഭൂകമ്പം ഉണ്ടായിട്ടും൧൮൨൬. ആമതിൽ സിന്ധുനദി
കവിഞ്ഞതിനാലും രാജ്യത്തിന്നു വളരെ നാശം സംഭവിച്ചു എന്നു കെൾ്ക്കുന്നു-

അവിടെ നിന്നു തെക്കൊട്ടു മരുഭൂമിയുടെ നടുവിൽ തന്നെ ജയസൽമീഢരാജ്യം
ദ്വീപാകാരമായി പൂഴിയിൽ നിന്നു പൊങ്ങി നില്ക്കുന്നു- ആ രാജ്യത്തിലും ഒരു പുഴ ഇല്ലാ
യ്ക കൊണ്ടും മഴ ദുൎല്ലഭമായി പെയ്കകൊണ്ടും കൃഷി നടത്തുവാൻ ബഹു പ്രയാസം കുടിപ്പാ
ൻപൊലും വെള്ളം കിട്ടെണ്ടതിന്നു നാട്ടുകാർ ൫൦൦-൪൦൦- അടി ആഴമുള്ള കിണറുകളെ കു
ഴിക്കെണ്ടിവരുന്നു- മൃഗങ്ങളും നാട്ടിൽ ചുരുക്കമെ ഉള്ളു പകൽ ഉഷ്ണവും രാത്രിയിൽ ശൈത്യ
വും മനുഷ്യരിലും മൃഗങ്ങളിലും അസഹ്യം തന്നെ- ഏകദെശം ൩൦൦ നഗരങ്ങളിലും ഗ്രാമങ്ങ
ളിലും ൩ ലക്ഷം നിവാസികൾ വസിച്ചു വരുന്നു രാജധാനിയായ ജയസല്മീഡ പട്ടണത്തി
ൽ ൩൦൦൦൦ നിവാസികളെ ഉള്ളു വിക്കമ്പുരിയിൽ ൨൦൦൦ ഉണ്ടായിരിക്കും ദെശദൂഷ്യം നി
മിത്തവും കൊയ്മയുടെ ക്രൂരത നിമിത്തവും ദാരിദ്ര്യം എങ്ങും പറ്റിയിരിക്കുന്നു-

പൎക്കൂർ എന്നൊരു ചെറിയ രാജ്യം എകദെശം ൫൦ ചതുരശ്രയൊജനവിസ്താര
മായി ൮൦൦൦ നിവാസ്കളൊടു കൂട കഛ്ശി ചളി പ്രദെശത്തിന്റെ വടക്കെ അതിരിൽ കിടക്കു
ന്നു- ൟ ചെറു രാജ്യത്തിലുള്ള നഗരങ്ങളും ഗ്രാമങ്ങളും ചുരുക്കമെ ഉള്ളു പരശുനാഥവീര
വാവു മുതലായ സ്ഥലങ്ങൾ പ്രധാനം-

൨., കഛ്ശിദെശവും അതിലെ നിവാസികളും

കഛ്ശിദെശത്തിന്റെ അതിരുകൾ കിഴക്കുംവടക്കും താണ രാജസ്ഥാന്റെ തെക്കെ അ
തിരിൽ വിസ്തീൎണ്ണമായികിടക്കുന്ന ചളി പ്രദെശം- തെക്ക കഛ്ശി ഉൾ്ക്കടൽ- പടിഞ്ഞാറ സി
ന്ധുനദി എന്നിവ തന്നെ- ദെശത്തിന്റെ നീളം എകദെശം ൩൬ കാതം വീതി എകദെ
ശം ൧൫ കാതം- കിഴക്കുംവടക്കുമുള്ള അതിരുകൾ ഉഷ്ണകാലത്തിൽ പൂഴി പ്രദെ
ശമായും വൎഷകാലത്തിൽ കടലിന്നു സമമായും വെള്ളം നിറഞ്ഞു കിടക്കുകകൊണ്ടു
ആ നാടു എകദെശം ഒരു ദ്വീപിന്നു സമമായി ഭാരതഖണ്ഡത്തിൽ നിന്നു വെൎവ്വിട്ടു കിട
ക്കുന്നു- പടിഞ്ഞാറു നിന്നു കിഴക്കൊട്ടു നാടൂടെ ചെന്നെത്തി കിടക്കുന്ന മലകളുടെ അവസ്ഥ
യെ കൊണ്ടും കൂടക്കൂട ഭൂകമ്പം നാട്ടിൽ ഉണ്ടായ സംഗതിയാലും ദെശം എല്ലാം കെട്ടു
പൊയ ഒരഗ്നിപൎവ്വതത്തിന്നു സമം എന്നറിയാം- മലകളുടെ നടുവിലെ താഴ്വരകൾ മി
ക്കതും മെയ്ചലിന്നു മാത്രം പറ്റുക കൊണ്ടു നാട്ടുകാൎക്ക കൃഷി അല്ല ഗൊരക്ഷ തന്നെ പ്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/68&oldid=188998" എന്ന താളിൽനിന്ന് ശേഖരിച്ചത്