താൾ:CiXIV285 1849.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പശ്ചിമൊദയം

നമ്പ്ര ഒന്നിന്നു ൨ പൈസ്സ വില

൯.,നമ്പ്ര തലശ്ശെരി ൧൮൪൯. സപ്തെമ്പ്ര

ഭൂമിശാസ്ത്രം

ഭാരതഖണ്ഡം

൯., മദ്ധ്യഖണ്ഡം

മരുവാട രാജ്യത്തിന്റെ വടക്കെ അതിരിൽ ഉള്ള വിക്കനീഡദെശം ബഹവല്ലൂർ ഡില്ലിരാ
ജ്യങ്ങളൊളം പരന്നു പുഴയും മലയും ഇല്ലാത്ത മരുഭൂമിയിൽ വസിച്ചു വരുന്ന കവൎച്ചക്കാരു െ
ട രാജ്യം ആകുന്നു- അതിനെകുറിച്ചു വളരെ പറവാൻ ഇല്ല ഉല്പത്തികളും നിവാസികളും െ
ദശാകൃതിയൊടു ഒത്തു വരുന്നു- വൎഷകാലത്തിൽ മാത്രം ദെശത്തിൽ ചില അംശങ്ങൾപ
ച്ചയായിരിക്കുന്നു ഉഷ്ണകാലത്തിൽ രാജ്യമെല്ലാം ഒരു ഭെദം കൂടാതെ വറണ്ടു കിടക്കും കാ
ട്ടു മൃഗങ്ങളും കൂട അവിടെ ഇല്ല നിവാസികൾ ദുഷ്ടന്മാരാകകൊണ്ടു രാജ്യത്തിൽ നടക്കു
ന്ന കൈതൊഴിലുകളും കച്ചവടവും ദുൎല്ലഭമത്രെ- വിക്കനീഡപട്ടണത്തിൽ ൧൨൦൦൦
വീടുകളും എകദെശം ൬൦൦൦൦ നിവാസികളും ഉണ്ടെന്നു കെൾ്ക്കുന്നു- ൬ ലക്ഷത്തിൽ അ
ധികം ജനങ്ങൾ രാജ്യത്തിൽ ഇല്ല രാജാവിന്റെ വരവു സംവത്സരത്തിൽ ൫ ലക്ഷം
ആയിരിക്കും-

രാജ്യത്തിന്റെ വടക്കെ അതിരിൽ ഭത്നെർ എന്നൊരു ഇടവക ചില നഗരങ്ങ
ളൊടും കൂടതാണരാജസ്ഥാന്റെ വടക്കെ അതിരായി കിടക്കുന്നു- പ്രധാന പട്ടണ
ത്തിന്റെ പെരും ഭത്നെർ തന്നെ- ഈ മ്ലെഛ്ശരാജ്യങ്ങളിൽ കൂടി സഞ്ചരിപ്പാൻ ചില ഇ
ങ്ക്ലിഷ്കാൎക്കമാത്രം സംഗതി വന്നത് കൊണ്ടു അവറ്റിന്റെ വിവരം ഒക്കയും ഇതുവര
യും തെളിഞ്ഞു വന്നില്ല മരുഭൂമിയുടെ ഭാവം രാജ്യങ്ങൾ്ക്കും പട്ടണങ്ങൾ്ക്കും നിവാസികൾ്ക്കും
പറ്റി എന്നെ അറിയുന്നുള്ളു-

അമരകൊട്ട ജയസൽമീഢം പൎക്കൂർ എന്നീ ൩ സംസ്ഥാനങ്ങൾ മരുവാട രാജ്യത്തി
ന്റെയും സിന്ധുനദിയുടെയും നടുവിലെ മഹാവനപ്രദെശത്തിന്റെ അംശങ്ങളാകുന്നു
ഈ മൂന്നിൽ വടക്കുള്ളതു അമരകൊട്ട തന്നെ ഇങ്ക്ലിഷ്കാൎക്ക അവിടെ ചെന്നു ദെശവിവ
രം അറിവാൻ ഇന്നെയൊളം സംഗതിവരായ്ക കൊണ്ടു ആ വന തുരുത്തിയുടെ അവസ്ഥയെ എ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/67&oldid=188996" എന്ന താളിൽനിന്ന് ശേഖരിച്ചത്