താൾ:CiXIV285 1849.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൮

അതു കെരളത്തിനു വടക്കെ ദെശം ആകയാൽ അതിന്റെ വിവരം ചുരുക്കി പറ
ഞ്ഞതെ ഉള്ളൂ– മെലാൽ വൎത്തമാനത്തിൽ നിന്നും കെരളത്തെ തൊട്ടുള്ളഅം
ശങ്ങളെ മാത്രം എടുത്തു പറയും– ഇങ്ങിനെ പറങ്കികൾ കെരളത്തിൽ വന്നു
വ്യാപരിച്ചിട്ടു ൧൨ആം ആണ്ടിൽ അവൎക്കു സ്ഥിരമുള്ള വാസം കിട്ടി
യതു അൾ്ബുകെൎക്കിന്റെ ബുദ്ധിവിശെഷത്താൽ സംഭവിച്ചിരിക്കുന്നു–
അൾമൈദ മുതലായവർ മുളകുതുടങ്ങിയ കച്ചൊടങ്ങളിലെ ലാഭങ്ങ
ളെകരുതി കൊണ്ടിരിക്കെ അൾ്ബുകെൎക്ക കണ്ടു നിശ്ചയിച്ചതു ഇവി
ടെ പറങ്കികൾ കുടിയെറി പാൎക്കെണം കപ്പൽ ബലം കൊണ്ടു സ
മുദ്രം വാഴുന്നതു പൊരായുദ്ധങ്ങൾ ഉണ്ടായാൽ മതിയാകുന്ന പ
ട്ടാളം ഇക്കരയിൽ തന്നെ ചെൎപ്പാൻ സംഗതി വരെണം അതിന്നാ
യി പടജ്ജനങ്ങൾ നാട്ടുകാരത്തികളെ വിവാഹം ചെയ്തു പുത്രസ
മ്പത്തുണ്ടാക്കി ക്രിസ്ത്യാന സമൂഹത്തെ വൎദ്ധിപ്പിച്ചു പൊരെണ്ടതാ
കുന്നു– എന്നിങ്ങനെ ആലൊചിച്ചതു പലരും വിരൊധിച്ചിട്ടും
അവൻ ബുദ്ധിയൊടും സ്ഥിരതയൊടും നടത്തുകയാൽ ഈ ഖ
ണ്ഡത്തിലുള്ള പൊൎത്തുഗൽ അധികാരത്തിന്നു കാരണഭൂതൻ
ആയി ചമഞ്ഞു–

അങ്ങിനെ എല്ലാം ഉത്സാഹിച്ചു പൊരുമ്പൊൾ കൊച്ചി രാജാവ് മുത
ൽ കെരളത്തിൽ ചങ്ങാതികളായി പാൎക്കുന്നവരിൽ ഗൊവനിമി
ത്തം വളരെ അസൂയ തൊന്നി– കൊച്ചി തന്നെ മൂലസ്ഥാനം ആകെ
ണം കപ്പൽ എല്ലാം അവിടെ എത്തെണം എന്നു പെരിമ്പടപ്പിന്റെ
ചിന്തയല്ലൊ ആയതു– തൊപ്പിക്കാർ പലരും ഈ പരിചയിച്ചത്
എല്ലാം മാറി പൊകെണ്ടതല്ലൊ എന്നു വെച്ച വിഷാദിച്ചു മത്സരക്കാർ പല
രും തങ്ങളുടെ ദൊഷങ്ങളെ കുറെക്കെണ്ടതിന്നു അൾ്ബുകെൎക്കിന്റെ മാഹാ
ത്മ്യം മറച്ചുവെച്ചു ഇവൻ രാജ്യത്തെ നശിപ്പിക്കുന്നു എന്നുള്ള ശ്രുതി
യെ പൊങ്ങുമാറാക്കയും ചെയ്തു–

F. Müller. Editor.

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/90&oldid=189043" എന്ന താളിൽനിന്ന് ശേഖരിച്ചത്