താൾ:CiXIV285 1849.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൭

കല്യാണം കഴിഞ്ഞ ഉടനെ വരാം എന്നു പ്രഭു പറഞ്ഞു ൩ കപ്പലും മാധവരാവ് എന്ന വീ
രനെയും കൂട അയച്ചു താൻ പിൻ ചെല്വാൻ കൈഎറ്റു– അദിൽഖാൻ ഗൊവയിൽ ത
ന്നെയൊ എന്നു ചൊദിച്ചതിന്നു അല്ല കൃഷ്ണരായർ തരക്കൊലെ കൊള്ളെ പട കൂടിയത് തടുപ്പാ
നായി അദിൽഖാൻപുറപ്പെട്ടിരിക്കുന്നുഎന്നുകെട്ടാറെ അൾ്ബുകെൎക്ക സന്തൊഷിച്ചു അവൻ മടങ്ങിവ
രും മുമ്പെഗൊവയെ പിടിക്കെണം എന്നു കണ്ടു താമസംകൂടാതെ അതിന്റെ നെരെ ഒടി
(൧൫൧൦–൧൫ നവമ്പ്ര) ൬ മണിനെരം യുദ്ധം ചെയ്തു കയറി ജയിച്ചു പുതിയ കൊട്ടയെ അടക്കു
കയും ചെയ്തു– ഇതു പുണ്യവതി കഥരീനയുടെ ദിവസം പറങ്കികൾ്ക്ക അന്നുമുതൽ എത്രയും ശ്രീത്വ
മുള്ളനാൾയുദ്ധം സമപ്പിൎച്ചതിന്റെ ശെഷമത്രെ തിമൊയ്യ എത്തിയതു അൾ്ബുകെൎക്കിന്നു
സന്തൊഷമായി തൊന്നി ക്രിസ്ത്യാനരുടെ വീൎയ്യത്താലെ ജയം വന്നെതെ ഉള്ളു എന്നു
തെളിഞ്ഞു വരികയും ചെയ്തു– പട്ടണം പിടിച്ചശെഷം കൃഷ്ണരായരുടെ മന്ത്രികൾ വന്നു
ബ്രാഹ്മണരെ രക്ഷിച്ചു വെക്കെണ്ടതിന്നു വളരെ പറഞ്ഞപ്പൊൾ അൾ്ബുകെൎക്ക രാ
യരെ മാനിച്ചു ബ്രാഹ്മണർ മുതലായ ചതുൎവ്വൎണ്ണക്കാരെ ഭെദം കൂടാതെ പരിപാലി
ച്ചു മാപ്പിള്ളമാരെ മാത്രം പട്ടണത്തിൽനിന്നു നീക്കുവാൻ നിശ്ചയിച്ചു– അവരും
വെഗത്തിൽ ഒടി പൊയാറെ അൾ്ബുകെൎക്ക പടയാളികളെ വഴിയെഅയച്ചുമാപ്പിള്ള
മാരുടെകന്യകമാരെപിടിച്ചു കൊണ്ടുവരെണ്ടതിന്നുനിയൊഗിച്ചു– അവർ ൧൫൦തൊ
ളം പെണ്കുട്ടികളെ ചെൎത്തു കൊണ്ടു വന്നപ്പൊൾ അൾ്ബുകെൎക്ക അവരെതന്റെപുത്രിമാ
രെന്നു വിളിച്ചു സ്നാനം എല്പിച്ചുവീരന്മാരെകൊണ്ടു വെൾ്പിച്ചു അവൎക്കു ജന്മങ്ങളെ വി
ഭാഗിച്ചു കൊടുത്തു–നികിതി കൊടുക്കെണ്ടതു ഹിന്തുക്കൾ മാത്രം– ആജന്മികളായ പറ
ങ്കികൾ പടച്ചെകത്തിന്നുഒരുങ്ങി ഇരിക്കെണം– ശെഷം മാപ്പിള്ളമാരുടെധനംഎ
ല്ലാം ജപ്തി ചെയ്കയാൽ കൊട്ട ഉറപ്പിപ്പാനും പള്ളികളെകെട്ടിപട്ടണത്തെ അലങ്കരിച്ചു
വൎദ്ധിപ്പിപ്പാനുംകൊപ്പു വെണ്ടുവൊളം കിട്ടി– മതിലിന്നായി കുഴിക്കുമ്പൊൾചെ
മ്പാലുള്ള ഒരു ക്രൂശ് കാണായ്വന്നു എന്നു കെൾ്ക്കുന്നു– ആയതു ഈ ദെശത്തു പണ്ടുക്രിസ്തുമാ
ൎഗ്ഗം പരന്നിരുന്നു എന്നുള്ളതിന്നു ദൃഷ്ടാന്തമാകയാൽ പറങ്കികൾ്ക്ക വളരെസന്തൊഷം ഉണ്ടാ
യി– അവർ അതിനെ പുതിയപള്ളിയിൽ സ്ഥാപിച്ചതിന്റെശെഷം പൊൎത്തുഗാൽ രാജാ
വിന്നും അവൻ ലെയൊപാപ്പാവിന്നും കാഴ്ചയായി അയക്കയും ചെയ്തു–

അന്നു മുതൽ പറങ്കികൾ്ക്ക മലയാളത്തിലല്ല ഗൊവയിൽ തന്നെ പ്രധാനസ്ഥാനമായ–

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/89&oldid=189041" എന്ന താളിൽനിന്ന് ശേഖരിച്ചത്