താൾ:CiXIV285 1849.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൬

ൾ നാടൂടെ ഒഴുകുക കൊണ്ടു ദെശം എല്ലാം പശിമ കൂറുതന്നെ– എങ്കിലും വെ
ആധിക്യം നിമിത്തവും വടക്കെ അംശം ഹിമാലയപൎവ്വതസമീപം
ഉള്ളവങ്കാടു ആക നിമിത്തവും മനുഷ്യവാസത്തിന്നു ആകാ– പനിമുത
ലായ ദീനങ്ങൾ നിത്യം അതിൽ വ്യാപിച്ചു പൊരുന്നു– അതിനാൽ പട്ടണങ്ങൾ
ദുൎല്ലഭമായിട്ടത്രെ കാണുന്നു— എന്നിട്ടും കച്ചവടലാഭം കാംക്ഷിച്ചും പലവിലാ
ത്തികാർ ഋതുക്കളുടെ അസഹ്യത വിചാരിയാതെ ഒരൊ ദിക്കിൽ കസ്കസ്–
അമരി മുതലായവറ്റിന്റെ തൊട്ടങ്ങളെ ഉണ്ടാക്കി പാൎത്തു നീലം–അവീ
ൻ എന്ന ചരക്കുകളെ കൊണ്ടു കച്ചവടം ചെയ്തു ധനം വൎദ്ധിപ്പിച്ചു കൊണ്ടി
രിക്കുന്നു– അധികം അസൌഖ്യമുള്ള സമയം മഴകാലം തന്നെ—അതി
ൽദെശത്തിന്റെ പല അംശങ്ങൾ കടലിന്റെ ഭാഷ ധരിച്ചു കിടക്കുന്നു–
പൊടുങ്കാറ്റും ആലിപഴവും ദുൎല്ലഭമായിട്ടല്ല കാണുന്നതു– ഹിമാലയപൎവ്വ
തം എത്രയും സമീപം എങ്കിലും ഒരാകാത്ത മഞ്ഞ ആയതിനെ കാഴ്ചെ
ക്കു നിത്യം മറച്ചു കളയുന്നു– തവള–പലവിധമായ പാമ്പുകൾ–ഇറുമ്പ–
ഈച്ച– കമ്പിളിപുഴു ഇത്യാദി മലപ്രാണികളുടെ ഉപദ്രവം അസഹ്യം
എന്നുകെൾ്ക്കുന്നു– മുഖ്യപട്ടണങ്ങൾ ആകട്ടെ സംഗാനദിയുടെ പട
ക്കെ കരമെൽ കിടക്കുന്ന ഹജിപൂർ അതിൽ നിന്ന ഏകദെശം ൨൦
കാതം വടക്കൊട്ടുള്ള ഇങ്ക്ലിഷ് പട്ടാളവാസം ആയ മല്യിപുരി ഈ
൨ തന്നെ– ത്രിഹുതദെശത്ത നിന്നല്പം പടിഞ്ഞാറൊട്ടു രപ്തിപുഴയു
ടെ കരമെൽ ഗൊരക്ഷപൂർ കൊശലരജ്യത്ത ശൊഭിച്ചു കിടക്കു
ന്നു–

കെരളപഴമ

൪൬., ഗൊവാനഗരത്തെ പിന്നെയും പിടിച്ചതു

അനന്തരം അൾ്ബുകെൎക്ക ബലങ്ങളൊടു കൂട പുറപ്പെട്ടു ഹൊന്നാവരിൽ
എത്തിയാറെ തിമൊയ്യ അന്നു തന്നെ ഗെൎസ്സോപ്പ രാജ്ഞിയുടെ പുത്രിയെ
വെൾ്ക്കുന്നത കണ്ടു ഗൊവയുടെ നെരെ വരുമൊ എന്നു ചൊദിച്ചു–

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/88&oldid=189039" എന്ന താളിൽനിന്ന് ശേഖരിച്ചത്