താൾ:CiXIV285 1849.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൫

കൾ തന്നെ– കച്ചവടം മുതലായ വൃത്തികളിലും ഒട്ടും കുറവില്ല— ചില ഇങ്ക്ലിഷ് ബൊ
ധകന്മാരും അവിടെ പാൎത്തു സിവിശെഷ വ്യാപത്തിന്നു പലവിധമായദ്ധ്വാനിച്ചു
എഴുത്തുപള്ളികളെയും ഉണ്ടാക്കി ക്രിസ്തീയ സഭകളെയും സ്ഥാപിച്ചു വൎദ്ധിപ്പി
ച്ചു പൊരുന്നു— പട്ടണ സമീപത്തു ഗംഗാനദിയുടെ വിസ്താരം ൩൦൦൦ കാലടി—

വാരണാസിയിൽ നിന്നു കൊഴക്കൊട്ടു ഘജിപുരി–ദീനപൂർ–ഹജിപൂർ–വാ
ണിക്കപുരി–മൊംഘീർ (മുദുഗൊഗിരി) കറക്പൂർ മുതലായ പല നഗരങ്ങൾ ഗംഗാ
നദിവക്കത്തു കിടക്കുന്നെങ്കിലും എല്ലാറ്റിന്റെ അവസ്ഥയെ വിവരമായി പറവാൻ
പാടില്ല– മുഖ്യമായി വിസ്തരിക്കെണ്ടുന്നവരണ്ടെ ഉള്ളു– അവറ്റിൽ ൧– പണ്ടുപാ
ടലിപുത്രവിളങ്ങിയ സ്ഥലത്തു വിസ്തീൎണ്ണമായി കിടക്കുന്ന പത്തനാപുരി (പത്മവതി
ശ്രീനഗരം) തന്നെ– അതു ബെഹാരനാട്ടിൽ പ്രധാനപട്ടണമാകുന്നു—അതിലെ൫൨൦൦൦
വീടുകളിൽ ൩ ലക്ഷത്തിൽ പരം ൧൨൦൦൦ ആളുകൾ വസിച്ചുവരുന്നു–നീലം–അവീൻ
പരുത്തി മുതലായ ചരക്കുകളെ കൊണ്ടു കച്ചവടം നടത്തുന്ന പലവിലാത്തികാരും
പാണ്ടി ശാലകളെ കെട്ടിപുഴകരമെൽ വലിയ ഭവനങ്ങളെയും പണിയിച്ചുസുഖെ
ന പാൎത്തുവരുന്നു—കപ്പലൊട്ടവും അങ്ങൊളം നദിയിൽ കൂടി പെരുകി നടക്കുന്നു—
പട്ടണത്തിൽ നിന്നു അല്പം കിഴക്കൊട്ടു ശൊണ–സരയു നരികൾ ഗംഗയിൽ ചെ
ൎന്നു വരിക കൊണ്ടു അതിന്റെ വിസ്താരം വൎഷകാലത്തിൽ ൪ നാഴികയൊളം വ
ൎദ്ധിച്ചു പൊരുന്നു—൨–രാജമഹാൽ പട്ടണം ബെഹാരദെശത്തിന്റെ കിഴക്കെ
അതിരിൽ ഗംഗയുടെ തെക്ക പടിഞ്ഞാറെ കരമെൽ തന്നെ കിടക്കുന്നു– പണ്ടു അ
ത രാജധാനിയായിരുന്നു– ഇപ്പൊളം വളരെക്ഷയിച്ചു ഭൂകമ്പം അഗ്നി
ബാധകളാൽ ഏകദെശം ഇടിഞ്ഞുവീണിരിക്കുന്നു–പണ്ടെത്തശൊഭയും–ഉറപ്പും
അല്പം ചില ശെഷിപ്പുകളെ കൊണ്ടു കാണ്മാനുള്ളു–ആ പട്ടണത്തൊളം അമരഖ
ണ്ഡദെശത്തിൽനിന്നു ഒരൊശാഖാഗിരികൾ നീണ്ടുനില്ക്കുന്നു— കിഴക്കൊട്ടുള്ള
ഭൂമിയെല്ലാം താണനാടുതന്നെ—

൬., ത്രി ഹുതദെശം

അതിന്റെ അതിരുകൾ കിഴക്ക കൌശികനദി–തെക്കഗംഗ–പടിഞ്ഞാറുഗണ്ഡകിപുഴ
വടക്കനെപാളരാജ്യം ഈ പറഞ്ഞ അതിർ നദികളല്ലാതെ പല ചെറുപുഴക

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/87&oldid=189037" എന്ന താളിൽനിന്ന് ശേഖരിച്ചത്