താൾ:CiXIV285 1849.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൪

ശാലകളെയും കെട്ടി കച്ചവടം ചെയ്തു പാൎത്തു കൊണ്ടുമിരിക്കുന്നു— വിശിഷ്ട നഗരങ്ങളി
ൽ ചിലതു പറയാം–അള്ളഹാബാദ്–കാശി ഈ൨പട്ടണങ്ങളുടെ നടുവിൽ മീൎജ പൂർപു
ഴയുടെ തെക്കെകരമെൽ തന്നെ മഹാകച്ചവടനഗരമായ്വിക്കങ്ങുന്നു—വിശിഷ്ടചരക്കുക
ൾ പരുത്തി–നീലം ഈ ൨തന്നെ–നിവാസികളുടെ സംഖ്യ ൧ലക്ഷത്തിന്റെ താഴെ
അല്ല–പട്ടണത്തിൽ നിന്നല്പം കിഴക്കൊട്ടു കാശിനുഗരസമീപത്തുതന്നെ ചൂണാർ
കൊട്ട പലകലഹക്കാൎക്കും രാജദ്രൊഹികൾ്ക്കും വാസസ്ഥലമായി കിടക്കുന്നു—ഭാരതഖ
ണ്ഡത്തിൽ സകലപട്ടണങ്ങളിൽ കീൎത്തിമികെച്ചത വാരാണസി (കാശി) തന്നെ–
അതുനദിയുടെ വടക്കെ കരമെൽ അൎദ്ധചന്ദ്രാകാരം പൂണ്ടു ഏകദെശം ൩൦൦൦൦വീ
ടുകളൊടും ൨ലക്ഷം നിവാസികളൊടും കൂട ബ്രാഹ്മണരുടെ പ്രധാനപട്ടണമായ്വി
ളങ്ങുന്നു–ആരങ്ങജെബ് പാദിശാമുഹമ്മത് നബിയുടെ ശിഷ്യന്മാർ ഹിന്തുമാ
ൎഗ്ഗത്തിങ്കൽ ജയം കൊണ്ടപ്രകാരം കാണിക്കെണ്ടതിന്നു പട്ടണത്തിന്റെ നടുവി
ലുള്ള പലമഹാക്ഷെത്രങ്ങളെ ഇടിച്ചു കളഞ്ഞു ആ സ്ഥലത്തു തന്നെഅതിശമ
മായ ഒരു പള്ളിയെ എടുപ്പിച്ചു എങ്കിലും ഹിന്തുജാതിക്കാരുടെ മൂലസ്ഥാനം നശി
പ്പിപ്പാൻ അസാദ്ധ്യമായി പൊയി– ആയിരമായിരമാളുകൾ ദിവസെന ഒ
രൊ ദെശങ്ങളിൽ നിന്നു തീൎത്ഥസ്നാനത്തിന്നായി നഗരത്തിലെത്തുന്നതുമല്ലാതെ
മഹൊത്സവദിവസങ്ങളിൽ അതിൽ പാൎക്കുന്ന പരദെശികളുടെ സംഖ്യ൨ലക്ഷ
ത്തൊളം വൎദ്ധിച്ചുവരുന്നു— പുഴവക്കത്തു ക്ഷെത്രങ്ങളും മജ്ജനശാലകളും–മാളി
കവീടുകളും മറ്റും എങ്ങും നിറഞ്ഞുനില്ക്കുന്നു— പലരാജാക്കന്മാരും പ്രഭുക്കളും ധ
നവന്മാരും മൊക്ഷസാദ്ധ്യം വരുത്തുവാൻ പലദെശത്തുനിന്നുവന്നു വിശുദ്ധ
പട്ടണത്തിൽ ക്ഷെത്രങ്ങളെയും ഭവനങ്ങളെയും കെട്ടിപ്പാൎത്തു മൌഢ്യംതികഞ്ഞ
ബ്രാഹ്മണൎക്കും മടിയന്മാരായ അനെക സന്യാസികൾ്ക്കും – ഭിക്ഷകാൎക്കും അത്യന്തം
ധൎമ്മം ചെയ്തു മരണത്തിനായി കാത്തുകൊണ്ടുമിരിക്കുന്നു– ൮൦൦൦ വീടുകളിൽ ബ്രാ
ഹ്മണർ അത്രെ പാൎക്കുന്നു– താണജനങ്ങൾ വസിക്കുന്ന പട്ടണാംശത്തിന്നു വിശെ
ഷിച്ചൊരു ശൊഭയില്ല– ധനവാന്മാരുടെ അംശത്തിലും– വിലാത്തികാർ പാൎക്കു
ന്ന ദിക്കിലും മാത്രമെ സാരമുള്ള ഭവനങ്ങൾ നില്ക്കുന്നുള്ളു— ബ്രാഹ്മണവിദ്യാശാ
ലകളും പട്ടണത്തിൽ ഉണ്ടു വിശെഷമായി പഠിപ്പിക്കുന്നത വെദശാസ്ത്രപുരാണാദി

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/86&oldid=189035" എന്ന താളിൽനിന്ന് ശേഖരിച്ചത്