താൾ:CiXIV285 1849.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നമ്പ്ര ഒന്നിന്നു പശ്ചിമൊദയം ൨പൈസ്സവില

൧൨., നമ്പ്ര തലശ്ശെരി ൧൮൪൯. ദശമ്പ്ര

ഭൂമിശാസ്ത്രം

ഭാരതഖണ്ഡം

൯., മദ്ധ്യഖണ്ഡം

൫., ദെവപ്രയൊഗം മുതൽ ബങ്കാള ദെശപൎയ്യന്തമുള്ള ഗംഗാതീരത്തിന്റെ അവസ്ഥ–
ദ്വിനദത്തിന്റെ കിഴക്കെ അറ്റം തുടങ്ങിയമുനാ നദിയെ കൈക്കൊണ്ട ഗംഗകിഴ
ക്കൊട്ടുള്ള അള്ളഹാബാദ്– വാരണാസി–ബെഹാരം എന്ന കൃഷിനാടുകളിൽ കൂടി ഒഴു
കി രാജമഹാൽ നഗരസമീപത്തു അമരഖണ്ഡത്തിൽ നിന്നു വടക്ക കിഴക്കൊട്ടു നീണ്ടു
കിടക്കുന്ന ശാഖാഗിരികളെ കടന്നതിന്റെ ശെഷം അത്യന്തം വൎദ്ധിച്ച നദിയാ
യി ബങ്കാളദെശം പുക്കുതാണനാടൂടെ തെക്കൊട്ടു പ്രവഹിച്ചു കൊണ്ടിരിക്കുന്നു–
അള്ളഹാബാദ് നഗരം തുടങ്ങി രാജമഹാൽ പൎയ്യന്തവും നാടെല്ലാം പശിമ കൂറായ
സമഭൂമിയാക കൊണ്ടു–പരുത്തി–അവീൻ–നെല്ലു മുതലായ കൃഷികൾ നിറഞ്ഞു
ധനധാന്യാദികൾ പെരുകി നാട്ടുകച്ചവടവും കപ്പൽ വ്യാപാരവും ഏറി ജനപുഷ്ടി
അത്യന്തം വൎദ്ധിച്ചുമുള്ള രാജ്യം ആകുന്നു– ഗംഗയുടെ ൨കരമെൽ ഉള്ള നഗര
ങ്ങൾ ഏകദെശം അന്യൊന്യം ചെൎന്നു ഒരു വലിയ പട്ടണത്തിന്നു സമമായി ശൊഭിച്ചു
കിടക്കുന്നു– ക്ഷെത്രങ്ങളും തീൎത്ഥസ്നാനം കഴിപ്പാൻ തക്ക കുളിപ്പുരകളും കല്പടക
ളും പുഴവക്കത്തുഎങ്ങും നിറഞ്ഞിരിക്കുന്നു– വിശുദ്ധനദിയിൽ കുളിച്ചു തൎപ്പണാ
ദികളെ കഴിപ്പാൻ ഭാരതഖണ്ഡത്തിലെ ഒരൊ നാടുകളിൽ നിന്നു അനെകജ
നങ്ങളും–സന്യാസികളും അങ്ങൊട്ടു ചെന്നു ദെവകടാക്ഷം വരുത്തെണ്ടതിന്നു
പുഴയുടെ കരമെൽ ഭവനം കെട്ടി പാൎക്കുന്ന മഹാലൊകരൊടു ഭിക്ഷവാങ്ങി ദി
വസം കഴിച്ചു വരുന്നു–അങ്ങൊട്ടു ചെല്ലുവാൻ കഴിയാത്തവൎക്കും അന്യരാജ്യ
ങ്ങളിലെ ഒരൊക്ഷെത്രകൎമ്മങ്ങൾ്ക്കും വെള്ളം എടുത്തുകൊണ്ടു പൊകുന്നവരുടെ
സംഖ്യയും അല്പം അല്ല— ആ ദെശം വിലാത്തികാൎക്ക സുഖവാസത്തിന്നു നല്ലതാക
കൊണ്ടു അനെക ഇങ്ക്ലിഷ്കാർ മറ്റും ഒരൊ നഗരങ്ങളിൽ ഭവനങ്ങളെയും പാണ്ടി

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/85&oldid=189033" എന്ന താളിൽനിന്ന് ശേഖരിച്ചത്