താൾ:CiXIV285 1849.pdf/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പശ്ചിമൊദയം

നമ്പ്ര ഒന്നിന്നു ൨ പൈസ്സ വില

൧.നമ്പ്ര തലശ്ശെരി ൧൮൪൯ ജനുവരി

ഭൂമിശാസ്ത്രം

ഭാരതഖണ്ഡം

൮., ദക്ഷിണഖണ്ഡവും ലങ്കാദ്വീപും (തുടൎച്ച)

ലങ്കാദ്വീപിന്റെ വടക്കകിഴക്കെ കരമെൽ ത്രികൊണ മലകൊട്ട ഈ ഖണ്ഡത്തി
ലെ മുഖ്യമായ തുറമുഖത്തിൻ അരികിൽ നില്ക്കുകകൊണ്ടു എങ്ങും പ്രസിദ്ധപ്പെട്ടി
രിക്കുന്നു കാലികാത– മദ്രാസ മുതലായ ദെശങ്ങളിലെ തുറമുഖങ്ങളിൽ മഴയും
പെരിങ്കാറ്റും നിമിത്തം അണഞ്ഞു നില്പാൻ കഴിയാത്ത സമയവും കപ്പല്ക്കാൎക്ക ത്രി
കൊണ മല തുറമുഖം തന്നെ ഒരാപത്തും വരാത്ത സങ്കെത സ്ഥലമാകുന്നു ൫൦൦വ
ലിയ പടക്കപ്പലുകൾ്ക്കും അനെകം പത്തമാരികൾ്ക്കും അതിൽ പ്രവെശിച്ചു നങ്കൂരം ഇ
ടുവാൻ വിസ്താരം വെണ്ടുവൊളം ഉണ്ടു കൊട്ടയിൽ വസിക്കുന്ന ഇങ്ക്ലിഷപട്ടാളമല്ലാ
തെ ന്നിവാസികൾ എല്ലാവരും ഹിന്തുജാതികൾ തന്നെ ആകുന്നു

ത്രികൊണമലയിൽ നിന്നു വടക്കൊട്ടു ദ്വീപിന്റെ അറ്റത്ത തന്നെ ചില
തുരുത്തികൾ ഉണ്ടു അതിൽ മുഖ്യമായ തയാഴ്പാണം തന്നെ മലയും പാറകളും അ
തിൽ ഇല്ലായ്ക കൊണ്ടു കുടിക്കാരുടെ മുഖ്യപ്രവൃത്തി കൃഷി തന്നെ ആകുന്നു ചില
തുറമുഖങ്ങളും അവിടെ ഉണ്ടാക കൊണ്ടു കച്ചൊടവും എറ നടക്കുന്നു നിവാസികൾ മി
ക്കവാറും തമിഴർ ആകുന്നു അല്പം ചില ഹൊല്ലന്തകാരും ത്രികൊണമലയിൽ നിന്നും
മറ്റും അങ്ങിട്ടു ചെന്നു കുടിയെറി വസിക്കുന്നു

ലങ്കാദ്വീപിന്റെ അകത്തുള്ള മലപ്രദെശത്തിലെ സകല ഊരുകളുടെ
അവസ്ഥ വിവരിച്ചു പറവാൻ കഴികയില്ലെ കുളമ്പിൽ നിന്നു എകദെശം
൧൨ കാതം വഴികിഴക്കൊട്ടു മുമ്പെത്ത രാജധാനൊയായ കണ്ടി നഗരം ൩൦൦–൪൦൦൦
കാലടി ഉയരമുള്ള മലപ്രദെശത്തിൽ കിടക്കുന്നു ബുദ്ധതിരുവല്ലു സൂക്ഷിച്ചുവെ
ച്ച ക്ഷെത്രമല്ലാതെ അതിൽ ഒരു വിശെഷം കാണ്മാനില്ല പ്രജകളുടെ സം
ഖ്യ എകദെശം ൪൦൦൦ ആയിരിക്കും ദ്വീപു മുഴുവനും ഇങ്ക്ലിഷ്കാരുടെ വശംവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/3&oldid=188831" എന്ന താളിൽനിന്ന് ശേഖരിച്ചത്