താൾ:CiXIV285 1849.pdf/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ന്ന സമയം മുതൽ ആ പട്ടണത്തിന്റെ ശൊഭെക്കും സൌഖ്യത്തിന്നും വളരെ വൎദ്ധനം
വന്നുപൊയി

ലങ്കാദ്വീപിലെ നിവാസികൾ പുരാണ കാലമെ അതിൽ പാൎത്തുവരുന്നവരും പു
റനാട്ടിൽ നിന്നു കൂടക്കൂട വന്നു നാടുപിടിച്ചടക്കി കുടിയെറിയവരും എന്നിങ്ങിനെ
രണ്ടു വിധം തന്നെ ആകുന്നു പുരാണനിവാസികൾ്ക്ക സിംഹളർ എന്ന പെർ അവർമി
ക്കവാറും മലനാട്ടിലും തെക്കെ അംശത്തിൽ കടപ്പുറങ്ങളിലും വസിക്കുന്നു ബ്രഹ്മവി
ഷ്ണു മഹെശ്വരന്മാരെ സെവിക്കാത്ത ബൌദ്ധമതക്കാരാകകൊണ്ടു ജാതിധൎമ്മം
ഹിന്തു ജാതികളെ പൊലെ ആചരിക്കുന്നില്ല അവരുടെ ഭാഷെക്ക പാലിഎന്ന
പെർ അത സംസ്കൃതത്തിൽ പ്രാകൃതഭാഷയത്രെ ആകുന്നു വിദ്യാഭ്യാസം ചി
ത്രം മുതലായ ശില്പ പണികൃഷി കച്ചവടം എന്നിവറ്റിന്നു അവൎക്ക പ്രാപ്തിയും ഉ
ത്സാഹവും അല്പമെയുള്ളു

വഴിയെ വന്നു കുടിയെറി പാൎക്കുന്നവർ പലവിധം ഹിന്തുചക്രവൎത്തികളുടെ
കാലത്തിൽ ഒരൊയുദ്ധങ്ങൾ നടന്ന സമയം മുതൽ തമിഴർ തെലുങ്കർ മലയാളികൾ
എന്നീ വകക്കാർ അവിടെ ചെന്നു വടക്കെ ദെശങ്ങളിൽ ആധിക്യം പ്രാപിച്ചു
പാൎത്തുവരുന്നു അവർ അല്ലാതെ പല ചൊനകർ എന്ന അറവിസന്തതികൾ ദ്വീ
പിൽ എങ്ങും ചിതറി വസിച്ചു കച്ചവടം ചെയ്തുകൊണ്ടുമിരിക്കുന്നു പല പൊൎത്തു
ഗീസർ ഹൊല്ലന്തർ ഇങ്ക്ലീഷ്കാർ എന്ന വിലാത്തി ജാതികളും– ചീനക്കാർ
പാൎസികൾ എന്ന ആസ്യാഖണ്ഡക്കാർ ചിലർ– അപ്രികയിൽ നിന്നു പണ്ടു ഹൊല്ലന്ത
ർ കൊണ്ടുവന്ന കാപ്രികളുടെ മക്കളും ദ്വീപിൽ പല ദിക്കുകളിലും കുടിയെറിവ
സിക്കുന്നു

ലങ്കാദ്വീപിലെ പൂൎവ്വചരിത്രത്തിൽ നല്ല നിശ്ചയം ഇല്ല വിലാത്തിക്കാർ അ
വിടെ വന്ന സമയം മുതൽ നടന്ന വ്യവസ്ഥകളെ മാത്രം പറയാവു ൧൫൦൫ക്രി.അ.
പൊൎത്തുഗീസർ ആദ്യം ആ ദ്വീപിനെ കണ്ടു ൧൫൧൮ കി.അ. അതിൽ കുടി ഇ
രിപ്പാൻ തുടങ്ങി അവരുടെ കപ്പൽ ഒന്നാമത കുളമ്പു തുറമുഖത്തിൽ പ്രവെശി
ച്ചു നങ്കൂരമിട്ടപ്പൊൾ സിംഹളർ ഭ്രമിച്ചു ഒടി തങ്ങടെ രാജാവെ കണ്ടു ഒരു വ
ക വെളുത്ത സുന്ദരന്മാർ ഇവിടെ എത്തി ഇരിമ്പു തൊപ്പിയും മറ്റും ധരിച്ചും

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/4&oldid=188834" എന്ന താളിൽനിന്ന് ശേഖരിച്ചത്