താൾ:CiXIV285 1849.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെളുത്ത കല്ലുകളെ തിന്നും ചൊരകുടിച്ചും മീൻ നാരങ്ങ മുതലായത വാങ്ങിയാൽ വി
ലയായി പൊൻപണം കൊടുത്തും വലിയ പിച്ചള കുഴലുകളെ കൊണ്ടു ഇടിവെട്ടുമ്പൊ
ൾ വലിയ ഉണ്ടകൾ ൧.൨. നാഴികദൂരം അതിൽനിന്നൊടി പറന്നു കൊട്ടയിലൊ ഭവന
ത്തിലൊ തട്ടിയാൽ സകലവും ഇടിച്ചു കളയുന്നു എന്നിപ്രകാരമുള്ളവൎത്തമാനം എല്ലാം ഉണ
ൎത്തിച്ചാറെ രാജാവു ഭയപ്പെട്ടു ഈ വന്നവരെ കൊണ്ടു സത്യവും സമയവും ചെയ്തുചിലഊ
രുകളെയും കാഴ്ചയായി കൊടുത്തു കര ഇറങ്ങുവാൻ സമ്മതിക്കയും ചെയ്തു അന്നുമുതൽ
പൊൎത്തുഗീസർ കുളമ്പിലും മറ്റും പാൎത്തുകച്ചവടം തുടങ്ങി അല്പകാലം കഴിഞ്ഞാറെ സിം
ഹളരാജാവിന്നു ഗൃഛിദ്രം ഉണ്ടായപ്പൊൾ രൊമമദം അംഗീകരിച്ചദൊൻ ജൂവാൻ
ധൎമ്മപാലി എന്നവന്റെ പക്ഷം ചെൎന്നു പടവെട്ടി ജയിച്ചു അവനെ രാജാവാക്കുകയും
ചെയ്തുപിന്നെയും ഉണ്ടായയുദ്ധങ്ങളിൽ പൊൎത്തുഗീസർ കൂടക്കൂടദ്വീപുമിക്കതും പിടിച്ചട
ക്കിവാണു എന്നിട്ടും സൌഖ്യം വന്നില്ല മറുപക്ഷക്കാർ പിന്നെയും പിന്നെയും കലഹിച്ചു
ഒരൊസമയം ജയിച്ചു ഹൊല്ലന്തരുടെ സഹായത്തിനാലെ ൧൬൫൮ ക്രി.അ. പൊൎത്തുഗീ
സരെ മുഴുവനും ദ്വീപിൽ നിന്നു ആട്ടികളകയും ചെയ്തു എന്നിട്ടും സിംഹളൎക്ക അതിനാൽ ലാഭം
ഒന്നും ഉണ്ടായില്ല ഹൊല്ലന്തർ കൂടക്കൂട സകല കടപ്പുറങ്ങളിലും വന്നു അതിക്രമിച്ചുതുറമു
ഖങ്ങളെയും മറ്റും കൈക്കലാക്കി ദ്വീപിൽ എങ്ങും അധികാരികളായി വൎദ്ധിച്ചു എന്നത
കണ്ടു സിംഹം എന്നു പെരുള്ള രാജാവു ൧൭൯൬ ക്രി.അ. ഇങ്ക്ലിഷ്കാരെ തുണെക്കായി വി
ളിച്ചുഹൊല്ലന്തരെ തൊല്പിച്ചു പുറത്താക്കുകയും ചെയ്തു അതിന്റെ ശെഷം ദ്വീപിൽ എ
ങ്ങും ഒരൊകലഹങ്ങളും രാജദ്രൊഹങ്ങളും മറ്റും നടന്നപ്പൊൾ ഇങ്കിഷ്കാർ ക്രമത്താ
ലെ ആയത ഒക്കയും അമൎത്തു ൧൫൧൫ ക്രി.അ. ശ്രീവിക്രമസിംഹം എന്ന കണ്ടിരാ
ജാവെ സ്ഥാനഭ്രഷ്ടനാക്കി ദ്വീപുമുഴുവനും വശീകരിച്ചു ഇന്നെയൊളം വാണു
കൊണ്ടുമിരിക്കുന്നു

പൊൎത്തുഗീസർ ലങ്കാദ്വീപിൽ വന്ന സമയം മുതൽ ഇതവരെയും ഒരൊവ
കക്കാർ അവിടെ എങ്ങും ക്രിസ്തുമതം നടത്തുവാൻ ഉത്സാഹിച്ചത മുഴുവനും അസാ
ദ്ധ്യമായി പൊയില്ല ഹൊല്ലന്തർ വാണുകൊണ്ടിരുന്നപ്പൊൾ ൧൦൦ എഴുത്തുപള്ളി
കളിൽ വെച്ചു എറകാലമായിട്ടു ൨ലക്ഷം കുട്ടികളെ പഠിപ്പിച്ചു സത്യവെദ
വും മറ്റും അറിവാൻ സംഗതി വരുത്തി പുരുഷന്മാരെയും സ്ത്രീകളെയും സ്നാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/5&oldid=188836" എന്ന താളിൽനിന്ന് ശേഖരിച്ചത്