താൾ:CiXIV285 1849.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫

ൻ പന്തുപറപ്പിക്കും എന്നുകെൾ്ക്കുന്നു ഈ നാട്ടുകാർ വല്ലപ്പൊഴും അപ്രകാരം ചെയ്തുപ
രീക്ഷിക്കുമൊ എന്ന ആൎക്കറിയാം

കെരളപഴമ

൨൯., നരസിംഹരായരുടെ മന്ത്രി

അൾമൈദ കണ്ണനൂർ തൂക്കിൽ എത്തിയന്നെ നരസിംഹരായരുടെ മന്ത്രിയും അ
വനെ കപ്പലിൽ കയറി വന്നു കണ്ടു എന്നു പറഞ്ഞിട്ടുണ്ടല്ലൊ– ആയ്ത എങ്ങിനെ
എന്നാൽ പറങ്കികളുടെ ജയമാഹാത്മ്യം കെട്ടറിഞ്ഞപ്പൊൾ രായർ മന്ത്രിയെ
ആനഗുന്തിയിൽ നിന്നു കണ്ണനൂരിൽ അയച്ചു മാനുവെൽ രാജാവൊടു സഖ്യ
ത ചെയ്വാൻ രായൎക്കു മനസ്സുണ്ടെന്നും രാജപുത്രന്നു തന്റെ മകളെ ഭാൎയ്യയാക്കി
കൊടുക്കയും ആം എന്നും ഈ കൊണ്ടുവന്ന രത്നമാലകളെ വാങ്ങുവാൻ നീര
സം തൊന്നരുതെ എന്നും ബൊധിപ്പിക്കയും ചെയ്തു– അതുകൊണ്ടും രായരു
ടെ രാജ്യശ്രീത്വം കെൾ്ക്കകൊണ്ടും പറങ്കികൾ്ക്കു വളരെ സന്തൊഷം ഉണ്ടാ
യി കാരണം രായർ മുസല്മാനരൊടു കുടിപ്പക ഭാവിച്ചു അവരെ അകറ്റി നി
ത്യം തടുത്തുകൊണ്ടിരുന്നു– മുമ്പെ എത്ര ആൾ ചെറുത്തു മരിച്ചിട്ടും പട്ടാണിക
ളൊടു വിടാതെ തൊറ്റപ്പൊൾ ഇങ്ങും കുതിരപ്പട വെണം എന്നു കണ്ടു രായ
ർ തുളുനാടു പിടിച്ചടക്കി ഹൊന്നാവര ഭട്ടക്കളബാക്കനൂർ മംഗലപുരം മുതലാ
യ അഴിമുഖങ്ങളിൽ ആവശ്യപ്രകാരം കുതിരകളെ വരുത്തി പാൎപ്പിച്ചു കൊ
ണ്ടിരുന്നു– കുതിരക്കാർ എവിടെ നിന്നുംവന്നു സെവിച്ചാൽ വളരെ മാസപ്പടി
ഉണ്ടു– എതു മതം എന്നു ചൊദ്യവും ഇല്ല– കൊഴിക്കൊട്ടിലെ അവസ്ഥ വി
ചാരിച്ചപ്പൊൾ മുസല്മാനരൊടു പൊരുവാൻ പറങ്കി മതം നല്ലത് എന്നു രായ
ർ പക്ഷമായി കെൾ്ക്കുന്ന വാക്കു– നല്ലവണ്ണും പൊരാടുന്നവൎക്കു രായർ താൻ കന്യ
കമാരെയും മറ്റും കൊടുക്കും– വീരന്മാരിൽ അല്പം ഒരു കലശൽ ഉണ്ടായാൽ
വാൾ എടുത്തു രാജമുഖെന പൊരുതു തീൎച്ചവരുത്തും– തട്ടാന്മാരും മറ്റും വല്ല സംഗ
തിക്കായി വാശിപിടിച്ചാൽ ആയ്തിന്നും അങ്കം കുറച്ചു തീൎക്കുകയത്രെന്യായം–
അതുകൊണ്ടു യുദ്ധഭാവം എല്ലാവരിലും ഉറെച്ചു– മരണത്തിൽ വളരെ അപമാനം–
സ്ത്രീകളും വല്ല അഭിമാനവും വിചാരിച്ചു വിഷം കുടിച്ചു മരിക്കും രാജാവ്

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/17&oldid=188856" എന്ന താളിൽനിന്ന് ശേഖരിച്ചത്