താൾ:CiXIV285 1849.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦

തം വഴിദൂരം ബങ്കാള സമുദ്രവുമായി അകന്നു വടക്കൊട്ടു വ്യാപിച്ചു നില്ക്കുകകൊണ്ടുകി
ഴക്കെ കടപ്പുറത്തുള്ളതാണ ഭൂമി പടിഞ്ഞാറെകര പ്രദെശത്തെക്കാൾ വിസ്താരം എറി
യതാകുന്നുഅതിൽകൂടി ഒഴുകുന്ന നദികളിൽകാവെരി- കൃഷ്ണ-ഗൊദാവരി എന്നീമൂ
ന്നുസഹ്യാദ്രിയിൽനിന്നുത്ഭവിച്ചു ഒഴുകുന്നനാടുകളിൽ അനെകനദികൾ ചെൎന്നു വരി
കയാൽ വെള്ളം പെരുകിയത തന്നെയാകുന്നു ശെഷം പെണ്ണയാറു- പാലാറു-പെ
ന്നാഭ എന്നിവറ്റിന്റെഉറവകൾ എറദൂരമില്ലാത്ത പവിഴമലയിൽനിന്നാക െ
കാണ്ടുവെള്ളംകുറഞ്ഞവയായിസമുദ്രത്തിൽകൂടുന്നു ഈ പറഞ്ഞനദീപ്രദെശ
ങ്ങളെവെവ്വെറെവിവരിക്കെണ്ടു

൧. കാവെരിനദി ഒഴുകുന്ന നാടുകൾ

കാവെരിപ്പുഴകുടകുനാട്ടിലെ എകദെശം ൪൦൦൦ കാലടി ഉയരമുള്ളബ്രഹ്മഗിരിയി
ൽ നിന്നുത്ഭവിച്ചുമലനാട്ടൂടെകിഴക്കൊട്ടു ഒഴുകി വടക്കെ മലകളിൽനിന്നു ഹമവതി
ഭദ്രീ എന്നീ രണ്ടുപുഴകളും തെക്കു നിന്നു ലക്ഷ്മണിനദിയുംവന്നു അതിൽ ചെരു
കകൊണ്ടുമലപ്രദെശംവിട്ടു വെള്ളം പെരുകിയനദിയായി മൈസൂർ എന്നുയ
ൎന്ന സമഭൂമിയിൽകൂടി കിഴക്കതെക്കൊട്ടു ചെന്നു വയനാട്ടിൽനിന്നുത്ഭവിച്ചു
വരുന്നകാപ്പിനി പുഴയെ കൈകൊണ്ടശെഷംകിഴക്കുതെക്കുമായി പല വളഞ്ഞ
വഴികളിൽകൂടി പ്രവഹിച്ചു ചട്ടിക്ക്ല്ലുകൊട്ട സമീപത്തിൽങ്കൽ പവിഴമലയുടെ
ശാഖാഗിരികളെ പ്രാപിച്ചുവരുന്നു-

കുടകുദെശം മലനാടാകകൊണ്ടു കാവെരി ഒഴുകുന്ന ഭൂമിമിക്കതും കാടത്രെ ആ
പുഴവെള്ളം തീൎത്ഥയാത്രക്കാൎക്കല്ലാതെ വിശെഷിച്ചു നാട്ടുകാൎക്ക അധികം ഉപകാ
രമായി വരുന്നില്ല മലകളിൽ നിന്നു പുറപ്പെട്ടു സമഭൂമിയിൽ പ്രവെശിക്കുന്ന ദി
ക്കമുതൽജനങ്ങൾ പലവിധ കൃഷികൾ്ക്കും വെണ്ടുന്ന വെള്ളംകിട്ടെണ്ടതിന്നു ഒരൊ
തൊടുകളും ഒവുകളും മറ്റും ഉണ്ടാക്കി പുഴയുടെ രണ്ടു കരകളിലും കൂടി വെള്ളംന
ടത്തിവരുന്നു ആ ഉയൎന്ന ദെശത്ത പുഴവക്കത്തു ഉള്ളനഗരങ്ങളിൽ പ്രധാനമായതു
ശ്രീരംഗപട്ടണം തന്നെ ആയത കാവെരിയിലെ ഒരു മീവിന്മെൽകിടക്കുന്നു ഹൈ
ദരാലി ഠിപ്പുസുൽതാൻ എന്നിരുവരും ആപട്ടണം രാജധാനിയാക്കിയതിനാൽ അ
വരുടെ കാലത്തിൽ എകദെശം ഒന്നരലക്ഷം നിവാസികൾ അതിൽ ഉണ്ടായിരുന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/12&oldid=188848" എന്ന താളിൽനിന്ന് ശേഖരിച്ചത്