താൾ:CiXIV285 1849.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പശ്ചിമൊദയം

നമ്പ്ര ഒന്നിന്നു ൨ പൈസ്സവില

൨., നമ്പ്ര തലശ്ശെരി ൧൮൪൯ വിപ്രുവരി

ഭൂമിശാസ്ത്രം

ഭാരതഖണ്ഡം

൮., ദക്ഷിണഖണ്ഡവും ലങ്കാദ്വീപും

൩., പവിഴമലയും കാവെരി കൃഷ്ണാ നദീ പ്രദെശങ്ങളും

ദക്ഷിണ ഖണ്ഡത്തിലെ ഉയൎന്ന ഭൂമിയുടെ തെക്കെ അതിർ നീലഗിരി തന്നെ
എന്ന മുമ്പെപറഞ്ഞുവല്ലൊ ആ ഗിരി സഞ്ചയത്തിൽ നിന്നു വടക്കപടിഞ്ഞാറും
വടക്കകിഴക്കുമായിട്ടു നീണ്ടു കിടക്കുന്ന സഹ്യാദ്രി പവിഴമല എന്ന ൨ ശാഖ
കൾ ഉയൎന്ന ദെശത്തിന്നു പടിഞ്ഞാറും കിഴക്കും അതിരുകളായിരിക്കുന്നു അതി
ൽ വിവരിച്ചു പറയെണ്ടതു വടക്ക കിഴക്കൊട്ടുനീണ്ടു നില്ക്കുന്ന പവിഴമലതന്നെ–
തപതി നദി മുതൽ നീലഗിരിയൊളം ഒരു ഭെദം കൂടാതെ ചെന്നെത്തികിട
ക്കുന്ന സഹ്യാദ്രി എന്ന തുടൎമ്മലയുടെ അവസ്ഥ പവിഴമലയിൽ കാണുന്നില്ല
അതനീലഗിരിമുതൽ വടക്കൊട്ടുഒരിസ്സാ അമരഖണ്ഡം മുതലായ ദെശങ്ങ
ളൊടും വ്യാപിച്ചു നില്ക്കുന്നു എങ്കിലും കാവെരി കൃഷ്ണ മുതലായ നദികൾ കിഴ
ക്കൊട്ടു ബങ്കാള സമുദ്രത്തൊടു ചെരെണ്ടതിന്നു ആ മലകളിൽ കൂടി ഒഴുകു
ന്നതാകകൊണ്ടു അതിന്റെ ചെൎച്ച പല ദിക്കുകളിലും വിട്ടുപൊയിരിക്കുന്നു
ആയതകൊണ്ടു അതിന്നു തുടൎമ്മല എന്ന പെർ പറ്റുന്നില്ല എതുപലെടത്തും ൨–൩
വിരിയായിട്ടു വടക്കൊട്ടു ചെന്നും മറ്റെ സ്ഥലങ്ങളിൽ ഗിരി സഞ്ചയത്തി
ന്റെ ഭാവം ധരിച്ചും മറ്റു ചില ദിക്കിൽ കുന്നു പ്രദെശത്തിന്റെ ആകൃതി
പൂണ്ടും പരന്നു നില്ക്കുന്ന പ്രകാരം കാണുന്നു അതിന്റെ ഉയരത്തിലും വളരെ ഭെദം
ഉണ്ടു ചെലം പട്ടണസമീപമുള്ള മകലൾ്ക്ക ൫൦൦൦ കാലടിയൊളവും പെണ്ണയാറു
പെന്നാറു എന്നീ രണ്ടു നദികളുടെ നടുവിലുള്ള തുടൎമ്മല ൩൦൦൦ കാലടിയൊളവും
ഉയൎന്നു കിടക്കുന്നു വടക്കൊട്ടു ചെല്ലുന്നളവിൽ അതിന്റെ ഉയരവും വൎദ്ധിച്ചുവ
ൎദ്ധിച്ചുകാണുന്നു– നീലഗിരി തുടങ്ങി ഒരിസ്സാപൎയ്യന്തം മലകൾ ൩൦–൨൦–൧൦കാ


1

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/11&oldid=188846" എന്ന താളിൽനിന്ന് ശേഖരിച്ചത്