താൾ:CiXIV285 1849.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ന്നെ പാണ്ടിശാലക്കാരനായ ബൎബ്ബൊസ വന്നു വൎത്തമാനം അറിയിച്ചു മാപ്പി
ള്ളമാരുടെധനപ്രാപ്തിനിമിത്തം കൊലത്തിരിക്ക് ഒർ ആവതും ഇല്ല അവർ
ഞങ്ങളെ കൊല്ലുവാൻ പലപ്പൊഴും പറഞ്ഞു– അതിന്നായി അവർ ഒരുമ്പെ
ട്ടാൽ തമ്പുരാൻ രക്ഷിക്കയുമില്ല അതുകൊണ്ടു നമ്മുടെസൌഖ്യത്തിന്നായും ഇഞ്ചി
ക്കച്ചവടത്തിന്നായും ഇവിടെ ഒരു കൊട്ടവെണം അതിന്നായി ഞാൻ ദെശത്തി
ന്റെ മൂലയായിരിക്കുന്ന ഈ മുക്കാൽ തുരുത്തിയെ നല്ലത് എന്നു കണ്ടു രാജ
കല്പന വാങ്ങി ഒരു വലിയ പാണ്ടികശാലെക്ക അടിസ്ഥാനക്കല്ലിടുവാൻതുട
ങ്ങി ഇരിക്കുന്നു ആയ്ത് ഇനി കൊട്ടയാക്കി വളൎത്തിയാൽകുറവില്ലഎന്നു കെ
ട്ടാറെതാമസം കൂടാതെ ഈ പണി തുടങ്ങും എന്നുഅൾമൈദ കല്പിച്ചു

കരെക്കിറങ്ങും മുമ്പെ അൾമൈദ നരസിംഹരായരുടെ മന്ത്രിയെ കണ്ടുപിന്നെ
കൊലത്തിരിയെകണ്ടു– ആയതു കടപ്പുറത്തുള്ള പാലത്തിന്മീതെ വെള്ളയും പ
ട്ടും വിരിച്ച വഴിക്കൽ വെച്ചു കണ്ടു കാഴ്ച വെച്ചു കൊട്ട കെട്ടുവാൻ സമ്മതം ചൊദി
ച്ചു മാപ്പിള്ളമാരെ അടക്കുവാൻ ഇതുതന്നെ വഴി എന്നു ബൊധം വരുത്തിഅ
ന്നു തന്നെ (അക്ത. ൨൩.) പണി തുടങ്ങുകയും ചെയ്തു– അതിന്നു രാജാവ് പണി
ക്കാരെ കൊടുത്തു അൾമൈദയും ഒരു വീരനെയും വിടാതെ എല്ലാവരെ കൊ
ണ്ടും പണി എടുപ്പിച്ചും എടുത്തും ൫ ദിവസത്തിന്നകം ശത്രുവെതടുക്കെണ്ടതിന്നു
പാൎപ്പാൻ മാത്രം തക്കകൊട്ടയെ ഏകദെശം തീൎത്തു സന്ത് അഞ്ചലൊ എന്ന
പെരും വിളിച്ചു ലൊരഞ്ചു ബ്രീതൊ എന്ന വീരനെ ൧൫൦ പറങ്കികളൊടും യു
ദ്ധ സാധനങ്ങളൊടും കൂട അവിടെ പാൎപ്പിക്കയും ചെയ്തു– അൾമൈദ (൨൭ അക്ത
ബ്ര.) അവിടെ നിന്ന് ഒടി (൩൧) കൊച്ചിക്കഎത്തുകയും ചെയ്തു.

F. Müller. Editor.

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/10&oldid=188844" എന്ന താളിൽനിന്ന് ശേഖരിച്ചത്