താൾ:CiXIV285 1849.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧

അവരുടെ ക്ഷയം മുതൽ പട്ടണവും വളരെ താണുപൊയി അതിൽ വസിക്കുന്നവൎക്ക കൂടക്കൂ
ട പനിമുതലായദീനങ്ങൾ വരികയാൽ അനെകർ പട്ടണംവിട്ടുപൊയിരിക്കുന്നു ഇപ്പൊ
ഴത്തെനിവാസികളുടെസംഖ്യ ഇരുപതിനായിരത്തിൽ അധികം ആകുന്നു എന്നു െ
താന്നുന്നില്ല ഠിപ്പുസുൽതാന്റെ ക്രൂരതയാൽ ആ പട്ടണം അനെക മലയാളികൾ്ക്കും ശവ
ക്കുഴിയായി തീൎന്നിരിക്കുന്നു ഇങ്ക്ലിഷ്കാർ ഠിപ്പുവെ ജയിച്ചശെഷം മുമ്പെത്തരാ
ജ സ്വരൂപം വാഴിച്ചു ഇപ്പൊഴത്തെ രാജധാനി ശ്രീരംഗത്തിൽ നിന്നു അല്പം കാ
തം തെക്കൊട്ടുള്ള മയിസൂർപട്ടണംതന്നെ

കാവെരിനദിയിൽ നിന്നു വടക്കൊട്ടു പവിഴമലയുടെ പടിഞ്ഞാറെശാഖാഗി
രികളുടെ സമീപത്തുള്ളബങ്കലൂർ കൊട്ടവിലാത്തിക്കാൎക്ക വസിപ്പാൻ ഉചിത
ഭൂമിയാകയാൽ ഇങ്ക്ലിഷ പട്ടാളങ്ങൾ്ക്കും മുഖ്യവാസസ്ഥലമായിരിക്കുന്നു- മധുര നദി
വടക്കുനിന്നുവന്നു ചട്ടിക്കല്ലുകൊട്ട സമീപത്തവെച്ചു ചെരുകകൊണ്ടു കാവെരിക്ക
ഒരു നാഴികവീതിയും എകദെശം ൨൦ കാലടി ആഴവുമുണ്ടു അവിടെ ശിവസമുദ്രം
എന്ന പെരുള്ള ചില വലിയ പാറകൾ നിമിത്തം പുഴരണ്ടുകൈയായി ഒഴുകി ൨
അരുവിയാറുകളായി പാറകളിൽനിന്നു ഭയങ്കര ഒച്ചകളൊടും കൂട എകദെശം ൨൫൦
കാലടി ആഴത്തെക്ക വീണുവീണു കിഴക്കെ അറ്റത്തുവെച്ചു പിന്നെയും ഒന്നായി
ചെൎന്നു ചെറുതാഴ്വരകളിലും പിളൎന്നു നില്ക്കുന്നപാറകളിലും കൂടി പ്രവഹിച്ചു ഭവാ
നിപുഴയെകൈകൊള്ളുന്ന ഭൂമിയിൽ കിഴക്കെ താണദെശത്തിൽ പ്രവെശിച്ചു വ
രുന്നു

ആ മലപ്രദെശത്തിൽ ചട്ടിക്കല്ലുകൊട്ട തുടങ്ങി ഭവാനികടൽ എന്ന സ്ഥല
ത്തൊളം വിശെഷ ഊരുകളെ കാണ്മാനില്ല നീതികാവിൽ കാവെരിപുരംമു
തലായ സ്ഥലങ്ങളിൽ ലമ്മാണികൾ താണദെശത്തിൽ നിന്നു കൊണ്ടുവരുന്ന
ചരക്കുകളിൽ അല്പം ഒരു കച്ചവടം നടന്നുവരുന്നു മെൽപറഞ്ഞ പാറകൾ ഒന്നിൽ
പണ്ടുണ്ടായനഗരത്തിന്റെ പല ശെഷിപ്പുകളെയും ക്ഷയിച്ചു പൊയ ക്ഷെത്ര
വിശെഷങ്ങളെയും കാണ്മാനുണ്ടു മലകളുടെ ഉയരംചിലദിക്കിൽ ൫൦൦൦ചി
ലെടത്തു ൪൦൦൦ കാലടി തന്നെ

ഭവാനിക്കടൽ തൃച്ചിറാപള്ളി ഈരണ്ടുകൊട്ടകളുടെ നടുവിൽകാവെരി

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/13&oldid=188850" എന്ന താളിൽനിന്ന് ശേഖരിച്ചത്