താൾ:CiXIV285 1849.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨

വളരെപുഴകൾ വടക്കുനിന്നും തെക്കുനിന്നും വന്നുചെരുകകൊണ്ടു താണനാടൂടെ കി
ഴക്കൊട്ടു ഒഴുകുന്നതിൽ ബഹുവിസ്താരമുള്ള നദിയായിതീൎന്നിരിക്കുന്നു- തൃച്ചി
റാപ്പള്ളിബങ്കാളസമുദ്രം എന്നീരണ്ടിന്റെനടുവിൽ കാവെരിഅനെകകൈ
കളായി പിരിഞ്ഞു ഒഴുകുകകൊണ്ടുഅതിന്റെ വെള്ളംസമുദ്രത്തിൽ എത്തും മു
മ്പെ കൃഷിസ്ഥലങ്ങളിലും മറ്റും മിക്കവാറുംചിലവായിപൊകുന്നു ഈകാ െ
വരി കൈകൾനിമിത്തം വടക്ക ദെവികൊട്ട മുതൽ തെക്ക കള്ളിമെടതലയൊ
ളം ഉള്ളകടപ്പുറവും ചൊഴമണ്ഡലഭൂമി മിക്കതും പട്ടണങ്ങൾ ഊരുകൾ എന്നിവ നി
റഞ്ഞൊരുവലിയ തൊട്ടത്തിന്റെഭാഷധരിച്ചുകിടക്കുന്നു ആയതകൊണ്ടു ആനാ
ട്ടിൽ ക്ഷാമം എന്നുള്ളത അപൂൎവ്വംതന്നെ ആയതല്ലാതെ നാട്ടുകാർധാന്യങ്ങളെ
പുറനാടുകളിലെക്ക കൊണ്ടുപൊയികച്ചവടം ചെയ്തുംവരുന്നു

കാവെരികൈകൾ സമുദ്രത്തിൽ കൂടുന്ന ഭൂമിയിലെ വിശെഷ നഗരങ്ങൾ
കള്ളിമെട-നാഗപട്ടണം-നാഗപൂർ-കാരിക്കൽ-തരങ്കമ്പാടി-ദെവികൊ
ട്ട-ചിതംബരം-പൊൎത്തുനൊവ എന്നിവതന്നെ ഈ സ്ഥലങ്ങളിൽ നിന്നുപ
ടിഞ്ഞാറൊട്ടുപുഴവക്കത്തു തന്നെ കുംഭകൊണം-തഞ്ചാവൂർ-തൃച്ചിറാപ്പള്ളി എ
ന്നീമൂന്നും പ്രധാനപട്ടണങ്ങളായി ശൊഭിക്കുന്നു തഞ്ചാവൂരിൽനിന്നു തെക്കപടി
ഞ്ഞാറൊട്ടു തൊണ്ടി മാന രാജധാനിയായ പുതുകൊടു താണഭൂമിയിൽ തന്നെ
കിടക്കുന്നു- ഭവാനിക്കടലിൽ നിന്നു വടക്കൊട്ടു ചെലം പട്ടണവും തെക്കൊട്ടു പുഴവ
ക്കത്തതന്നെ കാരൂർ നഗരവും വിശിഷ്ടം

൧൮ാം നൂറ്റാണ്ടിൽ മരാട്ടിജാതികളും മറ്റും കിഴക്കൊട്ടും തെക്കൊട്ടും പുറപ്പെട്ടു
പലയുദ്ധവുംകഴിച്ചു ഒരൊദെശങ്ങളെയും സ്വാധീനമാക്കിയപ്പൊൾ പവിഴമലയി
ൽ നിന്നുകിഴക്കൊട്ടു കാവെരി ഒഴുകുന്ന ചൊഴമണ്ഡലം മിക്കതും അവരുടെ കൈ
വശമായി തീൎന്നു പല മത്സരങ്ങളുംയുദ്ധങ്ങളും നടന്ന ശെഷമത്രെ ദെശമെല്ലാം
ഇങ്ക്ലിഷ്കാരുടെ അധികാരത്തിലുൾപെട്ടുവന്നു- തഞ്ചാവൂർരാജാവിന്നു അവർ
രാജനാമവും രാജധാനിയും ചില കൊവിലകങ്ങളും മാത്രം സമ്മതിച്ചുകൊടു
ത്തതെയുള്ളു- ൧൦൦ ചില‌്വാനംവൎഷം മുമ്പെ വിലാത്തിയിൽ നിന്നു പാതി
രിമാർവന്നു തുരങ്കമ്പാടി-തഞ്ചാവൂർ മുതലായസ്ഥലങ്ങളിൽ വസിച്ചുപല

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/14&oldid=188852" എന്ന താളിൽനിന്ന് ശേഖരിച്ചത്