താൾ:CiXIV285 1849.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩

എഴുത്തുപള്ളികളെയും ഉണ്ടാക്കി കുട്ടികളെ അഭ്യസിപ്പിച്ചു സുവിശെഷം അറി
യിച്ചു ക്രമത്താലെ പലരെയും ക്രിസ്ത്യാനരാക്കി സഭയൊടു ചെൎത്തു രാജാവി
ന്റെ മമതയും പ്രാപിച്ചു എങ്കിലും ഈ സമയത്തൊളം രാജ്യം മിക്കവാറും ക്ഷെ
ത്രം നിറഞ്ഞ ഭൂമിയായി ഹിന്തു മാൎഗ്ഗാചാരത്തിൽ ഉൾ്പെട്ടു കിടക്കുന്നു പത്തിരുപതി
നായിരം ആളുകൾ ക്രിസ്ത്യാനരായി വന്നിട്ടും സത്യവാന്മാരായി നടക്കുന്നവർ
ചുരുക്കം തന്നെ ലൌകിക ഭൊഗമൊഹാദികൾ പുഷ്ടിയുള്ള നാട്ടിൽ എങ്ങും സ
ത്യം ഞെരുക്കി വാണു കൊണ്ടിരിക്കുന്നു—


ആകാശനീന്തം (തീൎച്ച)

മെൽ പ്രകാരം പലരും ഒരൊരൊപന്തുകളിൽ കയറി പറന്ന വിശെഷങ്ങൾ അനെ
കം ഉണ്ടു– കാൎയ്യം ഇതുവരയും നല്ലക്രമത്തിൽ ആയി വന്നില്ല താനും– കാറ്റൊട്എ
തിൎപ്പാൻ ഒരു വഴിയും അറിയുന്നില്ല ഇറങ്ങുകയാലും കയറുകയാലും മീത്തലും
കീഴിലും ഉള്ളകാറ്റുകളെ പരീക്ഷിക്കുമാറെ ഉള്ളു– നല്ലകാറ്റ് എങ്കിൽ ഒരു
നാഴികെക്കകം എട്ടും പത്തുംകാതം വഴി ദൂരെ പറക്കും– പന്തു കയറുന്നത് ഒരു മാത്രയി
ലകം ൭൦ അടി ഉയരത്തൊളം ചെല്ലുന്നവെഗതയൊടെ തന്നെ– മെഘങ്ങളിൽ
കയറിയാൽ അവ ഇങ്ങൊട്ടുവീഴുന്ന പ്രകാരംതൊന്നും– കയറും‌തൊറും ശീതംഅ
ധികംഉണ്ടാകും ആകാശവും സ്ഥൂലത കുറഞ്ഞുശ്വാസം കഴിപ്പാൻ പൊലും എക
ദെശം പൊരാതെ ആകും– നന്നഉയൎന്നു പൊയാൽ അല്പം മാത്രം ഇളകിയ ഉട
നെ ശരീരം വിയൎക്കും– പുറത്തുള്ള ആകാശത്തിന്റെ അമൎച്ചകുറയും തൊറും ശരീ
രത്തിൽ ഒഴുകുന്ന രക്തം പൊങ്ങി പൊങ്ങി കണ്ണു മൂക്കു വായി ചെവികളിൽ നിന്നും
ഇറ്റിറ്റപുറപ്പെടും അതിനാൽ മുഖംവീൎത്തും കറുത്തും കാണും– വെടിവെച്ചാ
ൽ ധ്വനി നല്ല വണ്ണം കെൾ്ക്കാതെയും ചെവിക്ക് അധികം വെദനയായിട്ടും കാണും–
പ്രാവുമുതലായ പക്ഷികളെ മീത്തലെക്കു കൂട്ടികൊണ്ടുപൊയാൽ തത്രപ്പാടും
മാന്ദ്യം പൊലെയും കാണിക്കും പുറത്തുചാടിയാൽ അവ ഒട്ടും പറക്കാതെ വീണു
വീണു ആകാശത്തിന്നു സ്ഥൂലമ്പം മതി ആകുന്ന ദിക്കൊളം താണുപൊകും–
മെൽപെട്ടുനൊക്കിയാൽ നക്ഷത്രങ്ങളെ മഞ്ഞളിച്ചും ആകാശംനീലമായുംഅല്ല


1

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/15&oldid=188853" എന്ന താളിൽനിന്ന് ശേഖരിച്ചത്