താൾ:CiXIV285 1849.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൬

രൊടും കൂടപൊന്നാനിയിലുള്ള പടകുകളെ രക്ഷിച്ചു കൊണ്ടിരുന്നു– ആ അഴിമുഖത്തു വെള്ള
ത്തിന്നു ആഴം ഇല്ല മാറ്റാനെ തടുപ്പാൻ തെക്കും വടക്കും ൨ കൊട്ടയും ഉണ്ടു– അൾമൈദസകല
പറങ്കികളെയും കൂട്ടിക്കൊണ്ടു (൧൫൦൭– നവമ്പ്ര ൨൩.) കപ്പലുകളിൽ കരെറ്റി പൊന്നാനിവ
രെ ഒടി നങ്കൂരം ഇട്ടപ്പൊൾ– രാത്രിയിൽ പലമാപ്പിള്ളമാരും സെഹൂദായി മരിപ്പാൻ നെൎന്നു
പള്ളിയിൽ കൂടി വന്നു തലചിരച്ചും ഉറക്കം ഇളച്ചും പാൎക്കയും ചെയ്തു– പറങ്കികൾ ൬൦൦ ആളെ
ഉള്ളു കൊച്ചിനായന്മാർ ചിലരും കൂടി പൊന്നു-- അവരൊട അൾമൈദ (നവമ്പ്ര ൨൪)പു
ലരുമ്പൊൾ പറഞ്ഞു ഇതെല്ലൊ മാപ്പിള്ളമാരുടെ മുഖ്യദെശം ഇവിടെ തന്നെശിക്ഷകഴി
ക്കെണം എല്ലാവരും ഒരുങ്ങിയൊ– എന്നതല്ലാതെ വിശ്വാസശത്രുക്കളൊടു പൊരുതുമ
രിക്കുന്നതിനെക്കാൾ പാപമൊചനത്തിന്നും സ്വൎഗ്ഗപ്രാപ്തിക്കും എളുപ്പമുള്ള മറ്റൊരു വ
ഴിയും ഇല്ല എന്ന രൊമപാത്രിയും വിളിച്ചു പറഞ്ഞു അപ്പൊൾ– പറങ്കികൾ ഒക്കയും കണ്ണീർവാ
ൎത്തുബദ്ധപ്പെട്ടു ഇറങ്ങി തൊണികളിൽ കയറിഉണ്ടമാരിയിൽ കൂടി തണ്ടു വലിച്ചുകടന്നു
കരക്കണഞ്ഞു– അന്നുണ്ടായ യുദ്ധം പറഞ്ഞു കൂടാ– ലൊരഞ്ച എല്ലാവരിലും പരാക്രമം
അധികം കാട്ടി മുറിയെറ്റിട്ടും ൬ മാപ്പിള്ളമാരെ താൻ വെട്ടിക്കൊന്നു– നായന്മാർമണ്ടി
പൊവാൻ തുടങ്ങിയശെഷവും അറവികൾ വാങ്ങാതെ നിന്നുപൊരുതുഒരൊരൊവി
ധെന പട്ടുപൊയിപറങ്കികൾ കൊട്ടയിൽ കയറി തീ കൊടുത്തു ൪൦ തൊക്കും പിടിച്ചുതൊ
ണികളിൽ കരെറ്റിയപ്പൊൾ പുഴയിൽ അറ്റെറക്കംവെച്ചതല്ലാതെഅങ്ങാടിയിൽ
കൊള്ളയിട്ടാൽ തൊറ്റുപൊവാൻസംഗതിഉണ്ടാകുംഎന്നു വിചാരിച്ചുപാണ്ടിശാലകളെ
യും മറ്റും ഭസ്മമാക്കിയ ഉടനെ എല്ലാവരും കടപ്പുറത്തു കൂടി വരെണം എന്ന കാഹളംഊ
തി അറിയിച്ചു– അനന്തരം അൾമൈദ ദൈവത്തെയും വീരന്മാരെയും വാഴ്ത്തി അ
കൂഞ്ഞയുടെ മകനും ലുദ്വിഗും മറ്റും ചിലർ പടയിൽ കാട്ടിയ വൈഭവം നിമിത്തം പല
വിരുതും നായ്മസ്ഥാനവും കല്പിച്ചു കൊടുത്തു ൧൮പറങ്കികൾ പട്ടുപൊയവരെ കുഴി
ച്ചിട്ടു കപ്പലുകളിൽ കയറികണ്ണനൂരിലെക്കഒടുകയും ചെയ്തു– അവിടെ നിന്നു (ദിശ
മ്പ്ര൬) അകൂഞ്ഞചരക്കിന്റെ ശിഷ്ടവും കയറ്റിലുദ്വിഗെയും കൂട്ടി കൊണ്ടു പൊൎത്തുഗാ
ലിലെക്ക് മടങ്ങി ഒടുകയും ചെയ്തു–

൩൭., ലൊരഞ്ച അൾമൈദ മിസ്രകപ്പലുമായി പൊരുതു മരിച്ചതു–

പറങ്കികളുടെ കടല്വാഴ്ചയാൽ ഖാൻഹസ്സൻ എന്ന മിസ്രവാഴിക്ക അനവധിചെതംവന്ന


1

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/48&oldid=188942" എന്ന താളിൽനിന്ന് ശേഖരിച്ചത്