താൾ:CiXIV285 1849.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൫

ചുരുങ്ങി പൊയി മല പ്രദെശം വിട്ടു ഗുൎജ്ജുരം എന്ന താണ ഭൂമിയുടെ ഒഴുകുന്ന പുഴവക്കത്തു
മാത്രം പല പട്ടണങ്ങളുംഊരുകളും നാട്ടിൽ എങ്ങും നിറഞ്ഞുകിടക്കുന്നു– അതിൽ പുഴയുടെ
അഴിമുഖത്തിരിക്കുന്ന കമ്പായി പട്ടണം തന്നെ പ്രധാനം അത് പണ്ടു ഒരു വലിയ കച്ചവ
ട നഗരം ആയിരുന്നു എങ്കിലും മുസല്മാൻ കൈസൎമ്മാരും മരാട്ടി രാജാക്കന്മാരുമായിക
ഴിച്ച യുദ്ധത്തിൽ ആ പട്ടണത്തിന്നും നാശം പറ്റിയതിനാൽ മുമ്പെത്ത ശൊഭയും ജന
പുഷ്ടിയും ധനമഹാത്മ്യവും എകദെശം മുടിഞ്ഞുപൊയി– കമ്പായിൽ നിന്നു വടക്കമെ
വാടമല പ്രദെശത്തിൽ നിന്നും ഉത്ഭവിച്ചു തെക്കൊട്ടു ഒഴുകി കമ്പായ ഉൾകടലിൽ ചെരുന്ന
സപൎമ്മട്ടി പുഴയുടെ കരയിലെ അഹ്മദാബാദ് എല്ലാ ഗൂൎജ്ജുരപട്ടണങ്ങളിൽ മുഖ്യമായ
ത തന്നെ പണ്ടു ആ പട്ടണം ബാബൽ നിനിവെ എന്നിവറ്റിന്നു സമമായിരുന്നു അതിന്റെ
ചുറ്റളവും എകദെശം അഞ്ചുകാതം വഴി രണ്ടു ഉറപ്പുള്ള കൊട്ടകളും ൧൦൦൦൦മുസല്മാൻപ
ള്ളികളും അനെകക്ഷെത്രങ്ങളും മറ്റും അതിൽ ഉണ്ടായിരുന്നു ഇപ്പൊൾ ആ പട്ടണത്തിലും
വിശെഷമായി ഒന്നും കാണ്മാനില്ല പണ്ടെത്തയുദ്ധകാലത്തിൽ ഇടിഞ്ഞുവീണകൊവി
ലങ്ങളും പള്ളികളും മറ്റും പട്ടണത്തിന്നു വല്ലാത്ത ശൊഭയായി തീൎന്നിരിക്കുന്നു ചുറ്റുമു
ള്ളദെശത്തിൽ ൧൫൦൦ നിവാസികൾ ഉള്ള ഊരുകളും ദുൎല്ലഭമല്ല– ആ നാടും ഇപ്പൊൾ ഇങ്ക്ലി
ഷ്കാൎക്ക തന്നെ സ്വാധീനമായി വന്നിരിക്കുന്നു–

കെരളപഴമ

൩൬., താമൂതിരിക്ക പൊന്നാനിയിൽ വെച്ചുണ്ടായ തൊല്വി–

അകൂഞ്ഞ കണ്ണനൂർ തൂക്കിൽ നങ്കൂരം ഇട്ടു ൩൦൦ വീരന്മാരെ ഇറക്കി കണ്ണനൂർ അങ്ങാടിക്ക
തീകൊടുത്തപ്പൊൾ ബ്രീതൊ താൻ കൊലത്തിരിയെ ഭയപ്പെടുത്തിയതു മതി എന്നു വെ
ച്ചുസാമവാക്കു ചൊല്ലി തീ കെടുത്താറെ മാഫ ചൊദിക്കുന്ന മമ്മാലി മറക്കാരെ കൊച്ചി
ക്കഅയക്കയും ചെയ്തു– അവിടെ അവൻ അൾമൈദയുമായി വിചാരിച്ച നാൾ ൟ
ഇടച്ചൽ എല്ലാം മറക്കെണം എന്നു തൊന്നി പൊൎത്തുഗാലും കൊലനാടും തമ്മിൽ നിരന്നു
വരികയും ചെയ്തു–

ആകയാൽ കണ്ണനൂരിലും കൊച്ചിയിലും ചരക്കു വെണ്ടുവൊളം വാങ്ങി കപ്പലുകളിൽ
നിറച്ചപ്പൊൾ അകൂഞ്ഞ പോകുന്നതിന്മുമ്പെതാമൂതിരിയെഇനിയും ഒന്നു ശിക്ഷിക്കെണം
എന്നു നിശ്ചയിച്ചു– അന്നു കപ്പലാളിയായ കുട്ടിയാലി എന്ന വീരൻ ൭൦൦൦ പടച്ചെകവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/47&oldid=188939" എന്ന താളിൽനിന്ന് ശേഖരിച്ചത്