താൾ:CiXIV285 1849.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൪

ളുടെ മുഖ്യപണി കൃഷി തന്നെ- തപതിനദി സമുദ്രത്തിൽ കൂടുന്ന അഴിമുഖസമീപത്തത
ന്നെ മഹാകച്ചവട സ്ഥലമായ സൂരട്ടിപട്ടണം പൂൎവ്വകാലത്തിലെ ഫൊയിനീക്യരുടെ പുരാണ
നഗരമായ രൂമിന്നു സമമായി വിളങ്ങുന്നു എങ്കിലും അതിന്റെ മാഹാത്മ്യം ഇപ്പൊൾ ഇല്ലാതാ
നും ബൊംബായിപട്ടണം വൎദ്ധിക്കുന്തൊറും സൂരട്ടിയിൽ നടന്നു വരുന്ന കച്ചവടവും കപ്പ
ലൊട്ടവും ക്ഷയിച്ചു കാണുന്നു ക്ഷാമം വ്യാധി മരാട്ടിജാതികളുടെ കവൎച്ചയും കൊണ്ടു
നിവാസികൾ വളരെ കുറഞ്ഞുപൊയെങ്കിലും അവരുടെ സംഖ്യ ഇപ്പൊഴും നാലുലക്ഷ
ത്തിന്റെ താഴെ അല്ല പണ്ടു ൮ ലക്ഷത്തൊളം ജനങ്ങൾ അവിടെ കുടിയിരുന്നു ൧൨ ആ
നവാതികളൊടും കൂട നഗരത്തെചുറ്റി നില്ക്കുന്ന പുറമതിലിന്റെ നീളം എകദെശം ൧꠱
കാതം വഴി അതിൽ വാഴുന്നവർ ഇങ്ക്ലിഷ്കാർ തന്നെ- നടക്കുന്ന കച്ചവടം മിക്കതും പാൎസി
കളുടെ കൈക്കൽ വന്നശെഷം നിവാസികൾ്ക്ക ദാരിദ്ര്യം നന്ന ഉണ്ടു- ചാലിയർ തട്ടാന്മാർ
മുതലായ കൈതൊഴില്ക്കാരുടെ പ്രവൃത്തിയും താണുപൊയി ക്ഷയം എങ്ങും വറ്റി എന്നു
കാണുന്നു എങ്കിലും മുമ്പെത്ത മഹത്വം ഒൎത്തു നിവാസികൾ മിക്കതും അവിടെ പത്തു മുപ്പ
ത് വൎഷമായിട്ടു അറിയിച്ചുവരുന്ന സുവിശെഷവചനം നിരസിക്കുന്ന ഡംഭികളായി നട
ക്കുന്നു ആസ്പത്രികളിൽ ഒരൊവക മൃഗങ്ങളെ വരുത്തി പൊറ്റുന്ന തിൽ അവൎക്ക മടിവി
ല്ലതാനും- ബരൊച്ച് പട്ടണത്തിൽനിന്നു എക്ദെശം ൧൦കാതം വടക്കിഴക്കൊട്ടു ധാ
തൃപ്പുഴവക്കത്തുതന്നെ ഗയിക്കവാട എന്ന് ഗുൎജ്ജരരാജാവിന്റെ വാസസ്ഥലമായ
ബരൊദപട്ടണം നല്ല കൃഷിസ്ഥലങ്ങളൊടും കൂട ശൊഭിച്ചു കിടക്കുന്നു നിവാസികൾ എ
കദെശം൧ ലക്ഷം പൂൎവ്വകാലത്തിൽ ചുറ്റുമുള്ള നാടുതൊട്ടത്തിന്നു സമം തന്നെ മഴ കു
റവുവന്നാൽ ദെശം എല്ലാം വരണ്ടു കിടക്കും മുകിളകൈസൎമ്മാരുടെ കാലത്ത പട്ടണത്തിന്നു
ണ്ടായ ശൊഭ ഇപ്പൊൾ കാണുന്നില്ല അതിന്റെ വിസ്താരം ചുറ്റും കിടക്കുന്ന ശെഷിപ്പു
കളെകൊണ്ടത്രെ അറിയാം പാൎസികൾ- മുസൽമാനർ- ഹിന്തുക്കൾ എന്നീമൂന്നുവകനി
വാസികൾ അല്പം കച്ചവടവും നടത്തിവരുന്നു ചുറ്റുമുള്ള ഊരുകളിൽ കൃഷിക്കതന്നെ
ആധിക്യം- ബരൊദയിൽ നിന്നു നെരെ പടിഞ്ഞാറ മഹിപുഴ കമ്പായ ഉൾകടലിൽ
ഒഴുകിചെരുന്നു അതിന്റെ ഉല്പത്തി വിന്ധ്യമലയുടെ വടക്കെ അടിയിൽനിന്നു തന്നെ
ആകുന്നു ൟപുഴ ഒഴുകുന്ന നാട്ടിന്റെ മുക്കാലംശം മലപ്രദെശമാകകൊണ്ടു വളരെ വി
വരിച്ചു പറവാൻ ഇല്ല മുമ്പെത്ത പീഡ കൊണ്ടു ധനമാഹാത്മ്യവും ജനപുഷ്ടിയും വളരെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/46&oldid=188936" എന്ന താളിൽനിന്ന് ശേഖരിച്ചത്