താൾ:CiXIV285 1849.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൩

ദിക്കൊളം വിന്ധ്യ സാല്പുര മലകൾ വ്യാപിച്ചു പല വെരുകളെയും ധരിച്ചു പണ്ടെത്ത യുദ്ധവും
നിവാസികളുടെ ക്രൂരതയും നിമിത്തം പലദിക്കിലും കാടായി ചമഞ്ഞിരിക്കുന്നു നെമാവൂർ- ഹി
ണ്ടിയ- ഒങ്കാർ- മന്താട്ടയുമ്മറ്റും മുഖ്യസ്ഥലങ്ങൾ തന്നെ ആകുന്നു-

നൎമ്മദാനദി മലപ്രദെശം വിട്ടു ഗുൎജ്ജരം എന്ന താണഭൂമിയെ പ്രവെശിക്കുന്ന ദി
ക്കിൽ ചില പുരാണ പട്ടണങ്ങൾ്ക്കും ക്ഷെത്രങ്ങൾ്ക്കും കാശി- ജഗന്നാഥം- രാമെശ്വരം എന്നീ സ്ഥ
ലങ്ങൾ്ക്ക ഒത്ത കീൎത്തിയും മാഹാത്മ്യവും വന്നിരിക്കുന്നു മലകളിൽ നിന്നു പ്രവഹിച്ചു വരുന്ന നൎമ്മ
ദാവെള്ളം അത്യന്തം ശുദ്ധം എന്നു വെച്ചു അനെകതീൎത്ഥയാത്രക്കാർ സ്നാനത്തിന്നു െ
വണ്ടി കൂടക്കൂട അങ്ങൊട്ടു ചെല്ലുവാറുണ്ടു മലസമീപത്ത വിശിഷ്ട നഗരങ്ങൾ ചന്തൊദ്- ചിന്നൂ
ർ- രങ്കൂർ മുതലായവതന്നെ ഈ പട്ടണങ്ങളൊടു ചെൎന്ന ദെശത്തിൽ എകദെശം ൮൦ ഊരു
കളും മയസമീപത്തു വെവ്വെറെ കിടക്കുന്നു നിവാസികളുടെ അജ്ഞാനവും ക്രൂരതയും നി
മിത്തം ൟനാളൊളം വിധവമാർ ഭൎത്തൃശവങ്ങളൊടു കൂട ഉടന്തടി എറുക പെൺ്കുട്ടിക െ
ളവധിക്ക വിശുദ്ധപുഴയിൽ ചാടി മരിക്ക ഇത്യാദി കൎമ്മങ്ങൾ മുഴുവനും നിൎത്തുവാൻ പാ
ടുണ്ടായില്ല-

ഗുൎജ്ജരം എന്ന താണ ദെശത്തൂടെ ഒഴുകുന്ന തപതി- നൎമ്മദാ- ധാതൃമഹി- സവ
ൎച്ചട്ടി ഇത്യാദി നദീപ്രദെശങ്ങളുടെ അവസ്ഥ പറയുന്നു- നൎമ്മദാ കമ്പായ ഉൾകടലിൽ കൂടു
ന്ന ദിക്കിൽ നിന്ന് അല്പം കിഴക്ക പുഴവക്കത്തു തന്നെ ബരൊച്ച് പട്ടണവും അതിനൊടു
ചൎന്ന ദെശവും ഊരുകളും ശൊഭിച്ചു കിടക്കുന്നു മരാട്ടിയുദ്ധം തീൎന്നശെഷം ഇങ്ക്ലിഷ്കാർനാ
ടുപിടിച്ചു രാജ്യത്തൊടു ചെൎക്കയും ചെയ്തു പട്ടണനിവാസികൾ എകദെശം മുപ്പതി
നായിരം ആയിരിക്കും അതിന്റെ ചുറ്റളവു എകദെശം ൩ നാഴികവഴി അടുത്തനൎമ്മ
ദാവക്കത്തുള്ള ക്ഷെത്രങ്ങളിൽ പുറനാട്ടിൽ നിന്നു ബഹുജനങ്ങൾ വന്നു വസിച്ചു സ്നാനം
കഴിച്ചുകൊണ്ടുമിരിക്കുന്നു എറ്റത്തിലും വൎഷകാലത്തിലുമത്രെ കപ്പലുകൾ്ക്ക പട്ടണ െ
ത്താളം ഒടുവാൻ കഴിയും നൎമ്മദാനദിക്ക ൩ നാഴിക വിസ്താരമുണ്ടെങ്കിലും ആഴം കുറച്ച
മെയുള്ളു പട്ടണത്തിലെ ആസ്പത്രികളിൽ ദീനക്കാരെ മാത്രമല്ല കുരങ്ങ- മയിൽ- കുതിര
നായി- പൂച്ച- വെൻ- ചെള്ളു മുതലായ ജീവികളെയും പൊറ്റെണ്ടതിന്നും ബ്രാഹ്മണരു
ടെ വയറുനിറച്ചു തടിപ്പിക്കെണ്ടതിന്നും പലദിക്കിൽ നിന്നു നെൎച്ചയും കാഴ്ചയും വരുന്നുണ്ടു
പട്ടണത്തിയെ വാസികളും മുസല്മാനരും മിക്കവാറും കച്ചവടക്കാരാകുന്നു നാട്ടുവാസിക

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/45&oldid=188932" എന്ന താളിൽനിന്ന് ശേഖരിച്ചത്