താൾ:CiXIV285 1849.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൨

മുമ്പെ സഹ്യപൎവ്വതത്തിന്റെ അവസ്ഥ പറഞ്ഞപ്പൊൾ വിവരിച്ചുവല്ലൊ-

തപതി നൎമ്മദാ നദികൾ ഒഴുക്കങ്ങളുടെ ദീൎഘത്താലത്രെ തമ്മിൽ ഭെദിച്ചു പൊകുന്നതു
തപതി പ്രവാഹാദീൎഘം ഇരട്ടിച്ചാലെ നൎമ്മദയൊട് ഒക്കും എന്നിട്ടും രണ്ടു പുഴകൾ്ക്ക പലവിധമായ
സംബന്ധവും കാണുന്നു രണ്ടിന്റെ ഉറവുദെശം ഒന്നു ഒഴുക്കവും നെരെ പടിഞ്ഞാറൊട്ടു ത െ
ന്ന രണ്ടിന്റെ കരകളിൽ മലകൾ ഉണ്ടാകകൊണ്ടു അവറ്റിന്റെ പ്രവാഹനാടുകൾ എത്ര
യും ചുരുങ്ങിയ താഴ്വരകൾക്ക സമം മലകൾ എങ്ങും അടുത്തുനിയ്ക്കകൊണ്ടു രണ്ടിന്റെ ഉപനദി
കളും ചുരുക്കമെയുള്ളു-

നൎമ്മദാനദി അമരഖണ്ഡത്തിന്റെ വടക്കിഴക്കെ അംശത്തിൽ ഉത്ഭവിച്ചു പല അരു
വിയാറുകളായി മലകളിൽ നിന്നു പടിഞ്ഞാറൊട്ടു ഇറങ്ങിചെന്നു മണ്ഡലം- ഗറാ മുതലായ
കൊട്ടകളെ കടന്നു ജവല്പുരം സമീപത്തു വെച്ചു ഹരിപുഴയെ ചെൎത്തുവൎദ്ധിച്ച നദിയായി
പാറകളിൽ കൂടി ഒഴുകി ഹൊഷുങ്ങാബാദ് നഗരത്തിന്റെ അരികെ ചെറുകപ്പൽ ഒടുവാ
ൻ തക്ക നദിയായി വളൎന്നു പടിഞ്ഞാറൊട്ടൊടി ഹിജിയ- ഒങ്കാർ- മന്താട്ട- മഹീസുരം മുത
ലായ കൊട്ടകളെ കടന്നു മാളവ ദെശത്തിന്റെ തെക്കെ അതിരിൽ കൂടി ഒഴുകി രാജപിപ്പ
ളി മലകളെ കടന്നിട്ടു വിസ്താരമുള്ള ഗുൎജ്ജരത്തിൽ പ്രവെശിച്ചു ബരൊച്ച് (ഭൃഗുഗജ) പ
ട്ടണസമീപത്തിൽ ബഹുവിസ്താരമുള്ള നദിയായി കമ്പായ ഇടക്കടലിൽ ചെന്നു ചെരുന്നു

നൎമ്മദാനദീപ്രദെശം മിക്കതും മലപ്രദെശമാകകൊണ്ടു വിസ്താരം കുറഞ്ഞതാ
ഴ്വരെക്ക സാദൃശ്യമായിരിക്കുന്നു പുഴവക്കത്തു വിശെഷനഗരങ്ങൾ ചുരുക്കം അത്രെ ഉറ
വുസമീപത്തുള്ള അമരഖണ്ഡഗ്രാമത്തിന്നു ജനപുഷ്ടികൊണ്ടല്ല വിശിഷ്ട പാൎവ്വതിക്ഷെത്രം
ഉണ്ടാകകൊണ്ടത്രെ അല്പം ഒരു കീൎത്തി വന്നത് അവിടെ നിന്നു പടിഞ്ഞാറൊട്ടു ജവല്വു
രത്തൊളം പല ഊരുകളും കൊട്ടകളും പുഴവക്കത്തു ഉണ്ടെങ്കിലും വിശെഷിച്ചു ഒന്നും വിവരി
പ്പാനില്ലതാനും- പുഴയുടെ വടക്കെ കരസമീപത്തിരിക്കുന്ന ജവല്പുരം ഇങ്ക്ലിഷപട്ടാളത്തിന്നും
മറ്റും വാസസ്ഥലമാകകൊണ്ടു ആ നാട്ടിലെ പ്രധാന നഗരമായി തിൎന്നിരിക്കുന്നു- അവിടെനി
ന്നു പടിഞ്ഞാറു മലപ്രദെശം കുറയവിട്ടു നൎമ്മദാ അല്പം വിസ്താരമുള്ള താണനാടൂടെ ഒഴു
കുന്നു ആ നാടിന്റെ പടിഞ്ഞാറെ അറ്റത്തു പുഴയുടെ തെക്കെകരമെൽ ഹൊഷുങ്ങാബാ
ദ് എന്ന പ്രധാന നഗരം ഇങ്ക്ലിഷ് അധികാരികൾ്ക്കും പട്ടാളത്തിന്നും ഇരിപ്പിടമായി വിളങ്ങു
ന്ന അവിടെ നിന്നു പടിഞ്ഞാറൊട്ടുള്ള ദെശത്തിൽ നൎമ്മദാഗുൎജ്ജത്തിൽ പ്രവെശിക്കുന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/44&oldid=188929" എന്ന താളിൽനിന്ന് ശേഖരിച്ചത്