താൾ:CiXIV285 1849.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പശ്ചിമൊദയം

നമ്പ്ര ഒന്നിന്നു ൨ പൈസ്സ വില

൬.നമ്പ്ര തലശ്ശെരി ൧൮൪൯ ജൂൻ

ഭൂമിശാസ്ത്രം

ഭാരതഖണ്ഡം

൮., ദക്ഷിണഖണ്ഡവും ലങ്കാദ്വീപും

൩., പവിഴമലയും കാവെരികൃഷ്ണാദിനദീപ്രദെശങ്ങളും

൨., തപതിനൎമ്മദാന്ദികളുടെ ഒഴുക്കം

ൟ രണ്ടു നദികളുടെ ഉല്പത്തിസ്ഥാനമായ ഗുണ്ടവനത്തെയും തപതി ഒഴുകിവരുന്ന ഖണ്ഡെ
ഷദെശത്തെയും അതിലെ നിവാസികളായ ഭില്ല ജതികളെയും തൊട്ടുമുമ്പെ ഒരൊന്നു വി
വരിച്ചു പറഞ്ഞതിനാൽ തപതിനദി പ്രവാഹത്തെ കുറിച്ചു ഇനി പറവാനുള്ളതു ചുരുക്കമ
ത്രെ ആ നദിയുടെ ഉത്ഭവം ഗുണ്ടവനദെശത്തിന്റെ വടക്കപടിഞ്ഞാറെ അതിരിലിരിക്കുന്ന
൪൦൦൦ കാലടി ഉയരമുള്ള മഹാദെവ മലപ്രദെശത്ത നിന്നു തന്നെ ആകുന്നു- ഉത്ഭവിച്ചശെ
ഷം ആ നദി തപതി എന്നും പൂൎണ്ണ എന്നും പെരുള്ള രണ്ടു കൈകളായി ഗാവിൽഘർ ൈ
വത്തൽ എന്ന രണ്ടു കൊട്ടകളെ കടന്നു മലപ്രദെശത്തൂടെ എകദെശം ൨൦ കാതം വ
ഴി പടിഞ്ഞാറൊട്ടു ഒഴുകി പൂൎവ്വ കാലത്തിൽ ഖണ്ഡെഷദെശത്തിലെ പ്രധാന പട്ടണമായ
ബ്രഹ്മപുരിസമീപത്തിങ്കൽ വെച്ചു ഒന്നായി ചെൎന്നു സാല്പുര മലകളുടെ തെക്കെ അടിയിൽ
എകദെശം ൫൦ കാതം വഴിനെരെ പടിഞ്ഞാറൊട്ടു ഭില്ലർ മുതലായ മ്ലെച്ശ ജാതികൾ
വസിക്കുന്ന ഖണ്ഡെഷ എന്ന സാരമുള്ള ഭൂമിയൂടെ ചെന്നു സൂരട്ടി എന്ന മഹാകച്ചവട പ
ട്ടണസമീപത്തിങ്കൽ എത്തി കപ്പൽ പ്രവെശിപ്പാൻ തക്ക നദിയായി കമ്പായ ഉൾകടലി
ൽ ഒഴുകിചെരുന്നു- ഈ നദി ഒഴുകുന്ന ദെശത്തിൽ വിശെഷ നഗരങ്ങളില്ല മരാട്ടി
രാജാക്കന്മാർ തൊറ്റുതാണു പൊയതിന്റെ ശെഷം ബ്രഹ്മപുരിയിൽ പണ്ടു നടന്ന കച്ച
വടവും ക്ഷയിച്ചു അതിലെ നിവാസികളായ മുസല്മാന്മാർ ചിതറി ഉജ്ജയിനി സൂരട്ടി മുതലാ
യ പട്ടണങ്ങളിൽ ചെന്നു പാൎക്കുന്നു ആ പട്ടണത്തിൽ നിന്നു എകദെശം ൨ കാതം വടക്കിഴക്കൊ
ട്ടു ചുറ്റുമുള്ള മലകളെക്കാൾ ൭൫൦ കാലടി അധികം ഉയരമുള്ള പാറമെൽ കിടക്കുന്ന അസ്സി
ൎഘകൊട്ടെക്ക ഇപ്പോൾ ആധിക്യം ഉള്ളതു- നദീപ്രദെശത്തിന്റെ പടിഞ്ഞാറെ അംശത്തെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/43&oldid=188926" എന്ന താളിൽനിന്ന് ശേഖരിച്ചത്