താൾ:CiXIV285 1849.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൨

വെത്രവതിപ്പുഴ ഹരവതിദെശത്തിന്റെ കിഴക്കെഅതിരിൽ കൂടി വടക്കൊട്ടു ഒഴു
കി- യമുനാനദിയിൽ ചെന്നു ചെരുന്നു ആ പുഴയിൽ നിന്നു കിഴക്ക ശൊണാനദിയൊളവും
അമരഖണ്ഡം ഗുണ്ടവനം ഈ രണ്ടു നാടുകളിൽനിന്നു വടക്ക യമുനാനദിയൊളവും പരന്നു കി
ടക്കുന്ന മലനാട്ടിന്നു ബണ്ടെലഖണ്ഡം എന്ന പെർ അതിലുള്ള മലകൾ മിക്കതും തമ്മിൽ ചെ
രാതെ ഛിന്നിച്ചു വെവ്വെറെ പാറകളായി നില്ക്കകൊണ്ടും മുകൾ പരപ്പുകളിൽ ആ മലവാഴിക
ൾ ഒരൊ കൊട്ടകളെ തീൎത്തുറപ്പിച്ചതകൊണ്ടും നാടൊക്കയും ഉറപ്പുള്ള കൊട്ടെക്ക സമം ത
ന്നെ മലകളുടെ ഉയരം ൨൦൦൦ കാലടിയിൽ അധികം ഇല്ല നാട്ടിൽ കൂടി ഒഴുകുന്ന പുഴകൾ
ചൎമ്മവതിക്ക സമമായ പല അരുവിയാറുകളായി ഒരൊ പാറകളിൽ നിന്നു വീണു പിളൎപ്പുക
ളിൽ കൂടി സ്രവിച്ചുചെല്ലുന്നു നിവാസികളുടെ അവസ്ഥയും ദെശാകൃതിക്ക ഒത്തു വരുന്നു ഇ
ങ്ക്ലിഷ്കർ രാജ്യം പിടിച്ചടക്കുമ്മുമ്പെ ചൎമ്മവതി ശൊണ ൟ രണ്ടു നദികളുടെ നടുവിൽ
൪൦ രാജാക്കന്മാർ വെവ്വെറെ വാണുകൊണ്ടിരുന്നു അവരുടെ കലഹങ്ങൾ്ക്കും പരാക്രമ
ങ്ങൾ്ക്കും കവൎച്ചകൾ്ക്കും ഒരവസാനം ഇല്ല ഒരൊരൊ മലമെൽ അവർ കൊട്ടകളെ കെട്ടി
ച്ചുപാൎത്തു കവരുവാൻ തക്കവണ്ണം നൊക്കി പുറപ്പെട്ടു അയൽ വക്കത്തുള്ളവർ വെറുതെ
പീഡിപ്പിച്ചും നിഗ്രഹിച്ചും ധനങ്ങളെ അപഹരിച്ചും കൊണ്ടു പൊകും ആയത് കൊണ്ടു ആ
രാജ്യത്തിൽ പൊയി വ്യാപരിപ്പാൻ മുമ്പെ ബഹു വിഷമമായിരുന്നു- ദെശത്തിന്റെ വട
ക്കെ അതിരിൽ കൂടിയ യമുനാ നദികൾ ഒഴുകുക കൊണ്ടും മലകൾ തെക്കൊട്ടു അ
കന്നു നില്ക്കുക കൊണ്ടും വടക്കെ അംശം താണഭൂമിയുടെ ഭാഷ ധരിച്ചു കൃഷിക്ക ഉചിതനാ
ടായി വിളങ്ങുന്നു- കല്പി- ബണ്ടാ മുതലായ വിശെഷനഗരങ്ങൾ അവിടെ തന്നെ ശൊഭി
ക്കുന്നു അവറ്റിലെ നിവാസികൾ കൃഷിചെയ്യുന്നതുമല്ലാതെ ധാന്യം പരുത്തി കല്ക്കണ്ടി ഇ
ത്യാദി ചരക്കുകളെ കൊണ്ടു അല്പാല്പം കച്ചവടവും നടത്തി വരുന്നു ഇങ്ക്ലിഷപട്ടാളങ്ങളു
ടെയും മെലധികാരികളുടെയും വാസസ്ഥലം ബണ്ടാപട്ടണം തന്നെ- മലപ്രദെശ
ത്ത് നാട്ടുരാജാക്കളുടെ പ്രധാനപട്ടണമായ പന്നാപുരത്തിന്റെ ശൊഭകഴിഞ്ഞു മുമ്പെ
ത്ത ക്ഷെത്രങ്ങളും കൊവിലകങ്ങളും മിക്കതും വീണു കിടക്കുന്നു കൊട്ടകളിൽ വിശിഷ്ടമായ
അജയഘർ- കാളിഞ്ജർ ഈ രണ്ടു തന്നെ അവറ്റിന്റെ ഉറപ്പും മാഹാത്മ്യവും ക്ഷയി
ച്ചു പൂൎവ്വാവസ്ഥ പുരാണങ്ങളിലും നിവാസികളുടെ ഒൎമ്മയിലും മാത്രം വിളങ്ങുന്നു ഇങ്ക്ലിഷ്കാർ
൧൮൦൯. ക്രീ. അ. അജയഘരെയും ൧൮൧൨. ക്രീ. അ. കാളിഞ്ജരെയും വളഞ്ഞുപിടി

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/54&oldid=188961" എന്ന താളിൽനിന്ന് ശേഖരിച്ചത്