താൾ:CiXIV285 1849.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൩

ച്ചു പണ്ടെത്ത ക്രൂരവാഴ്ചെക്ക ഒടുക്കം വരുത്തിയിരിക്കുന്നു- ഗ്വാലിയൊർ കൊട്ടയും രാജ്യ
വും ഇപ്പൊൾ അവൎക്കധീനമായി വന്നിരിക്കുന്നു-

മാളവം- ചിറ്റൂർ- ഹരവതി മലപ്രദെശങ്ങളിൽ നിന്നു പടിഞ്ഞാറു താണ രാജസ്ഥാ
ൻ പൎയ്യന്തവും ഹരവല്ലി മലമുതൽ വടക്കഭരതപൂർ- മച്ചെരി തുടങ്ങിയ മലനാടു കളൊള
വും വ്യാപിച്ചു കിടക്കുന്ന ഭൂമിക്ക മെവാട എന്നും ഉയൎന്ന രാജസ്ഥാൻ എന്നും പെരുകൾ
ഉണ്ടു അതിന്റെ ഉയരം തെക്കെ അംശത്തിൽ ൨൦൦൦ വടക്കെ പാതിയിൽ ൧൦൦൦ കാ
ലടി അത്രെ ഈ വിശാലമലപ്രദെശം ഇപ്പൊൾ മൂന്നു ഖണ്ഡങ്ങളായി പകുത്തുപൊയിരി
ക്കുന്നു- തെക്കെ അംശം ഉദയവൂർ രാജ്യം വടക്കെ അംശം ജയപുരിസംസ്ഥാനം മദ്ധ്യാം
ശം അജമീഢദെശം തന്നെ വടക്കെ അതിരിൽ ശിഖരവതി മച്ചെരി- ഭരതപൂർ മുതലാ
യ ഇടവകൾ ഉണ്ടു- ൟ രാജ്യങ്ങളിലെ നിവാസികൾ മിക്കതും രജപുത്രർ തന്നെ പണ്ടു അ
നെക ക്ഷുദ്രരാജാക്കൾ മഹാപ്രാക്രമികൾ ആയി രാജ്യം പല അംശങ്ങളാക്കി പകു
ത്തു അതാത ദിക്കുകളിൽ വാണു കവൎന്നു നിത്യ യുദ്ധങ്ങളാൽ അന്യൊന്യം താഴ്ചകളെ
യും നാശങ്ങളെയും വരുത്തി കൊണ്ടു നടന്നതിനാൽ രാജ്യം മുഴുവനും മരാട്ടി രാജാക്കന്മാ
ൎക്ക ഇരയായിപൊവാൻ സംഗതി ഉണ്ടായി- ഇങ്ക്ലിഷ്കാർ ൧൮൧൮ ാമതിൽ മരാട്ടികളെ ജയി
ച്ചുസന്ധിച്ചപ്പൊൾ രാജസ്ഥാനിയും ക്രമക്കെടു തീരെണം എന്നു വെച്ചു അജമീഢം പിടി
ച്ചടക്കി- ശെഷം രാജാക്കന്മാരൊടു സത്യവും സമയവും ചെയ്തു സ്ഥിരതയും ഒരുമയും വെണം
എന്നു കല്പിച്ചു പരിപാലനത്തിന്നായി രാജധാനികളിലെ മന്ത്രീകളെയും പട്ടാളങ്ങളെയും
അയച്ചു പാൎപ്പിച്ചു പുതിയ വ്യവസ്ഥ വരുത്തി കപ്പം വാങ്ങികൊണ്ടുമിരിക്കുന്നു.

മെവാടമലപ്രദെശത്തിൽ തെക്കെ അംശമായ ഉദയപൂർ രാജ്യത്തിന്റെ അവസ്ഥ
ചുരുക്കമെ അറിയുന്നുള്ളു കിഴക്കചിറ്റുർ ഹരവതിമലനാടുകൾ തെക്കമാളവദെശം പടിഞ്ഞാ
റു ഹരവല്ലി മല വടക്ക അജമീഢവും മറ്റും അതിന്റെ അതിരുകളായിരിക്കുന്നു രാജ്യത്തിൽ
കൂടി ഒഴുകുന്ന നദികൾ ചുരുക്കമത്രെ അവറ്റിൽ മുഖ്യമായവ ബൈരസ് എന്നും ബണസ് എ
ന്നും ഈ രണ്ടു തന്നെ രാജ്യം മിക്കതും ഉയൎന്ന ഭൂമി എങ്കിലും കൃഷിക്ക തക്ക സ്ഥലങ്ങൾ്ക്ക കുറവു
ഒട്ടും ഇല്ല രാജാവിന്റെ വാസം രാജ്യത്തിന്റെ നടുവിലെ ഉദയപൂർ പട്ടണത്തിൽ തന്നെ ആ
കുന്നു ൧൬ ഇട പ്രഭുക്കളും വെവ്വെറെ രാജ്യത്തിൽ പാൎത്തു അവനെ അനുസരിച്ചു കപ്പം കൊ
ടുത്തു വാഴുന്നു എകദെശം ൩൦൦൦ നഗരങ്ങളും ഊരുകളും രാജ്യത്തിൽ നിറഞ്ഞു കിടക്കുന്നു അതിന

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/55&oldid=188965" എന്ന താളിൽനിന്ന് ശേഖരിച്ചത്