താൾ:CiXIV285 1849.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൪

ൽ ജനപുഷ്ടിയിൽ ക്ഷാമമില്ല എന്നറിയാമല്ലൊ രാജധാനിയിൽ നിന്നു വടക്കൊട്ടു കയ്യി
ൽ വാട– കമൾമീഢം– ഗനൊരയും മറ്റും കിഴക്ക ഖ്യാരദ്–മൎവ്വൻ– മൎല്ല ഇത്യാദികളും വടക്കി
ഴക്ക അമരഘർ–ഭില്ലവാട–ബനയിര–തവള മുതലായ സ്ഥലങ്ങൾ പ്രധാനം—

കെരളപഴമ

൩൮– അൾമൈദ പക വീളുവാൻ വട്ടം കൂട്ടിയതു–

൧൫൦൮ നവമ്പ്ര അൾമൈദ കൊച്ചിക്ക വന്നു വെണാട്ടു മന്ത്രികളെ കണ്ടു കൊല്ലത്തിലെ പാ
ണ്ടി ശാലെക്കനാശം വന്നതു വെണാട്ടടികൾ്ക്ക സങ്കടംതന്നെഇനിപടവെണ്ടാ ഞങ്ങൾ ൩൦൦
ബഹാർ മുളകുതന്നെച്ചാൽ നിരന്നുവരികയില്ലയൊ എന്നവർ ബൊധിപ്പിച്ചത് കെട്ടാ
റെ പൊരാ പൊന്തമ്പുരാന ൨ചൊല്ക്കൊണ്ട മാണിക്യം ഉണ്ടല്ലൊ അവ ഞാൻമടങ്ങിപൊ
യാൽ മാനുവെൽ രാജാവിന്നു തിരുമുല്ക്കാഴ്ച വെക്കട്ടെ എന്നു പറഞ്ഞപ്പൊൾ അവർ ക
ല്പന ഇല്ലഎന്നു ചൊല്ലി പുറപ്പെട്ടുപൊയി– ഉടനെ മകന്റെ മരണവൃത്താന്തം അറിയിക്കു
ന്ന ദൂതനും വന്നു അൾമൈദ അതു കെട്ടാറെ മുറിയെ പൂട്ടി ൩ദിവസംആരെയും കാണാതെ
ദുഃഖിച്ചു പാൎത്തു പിന്നെചങ്ങാതിയുടെ ചൊൽ കെട്ടു തന്റെഅതിഖെദത്തെമറെച്ചുപ
രിഭവം വീളുവാൻശ്രമിക്കയും ചെയ്തു– പിന്നെ പെരിമ്പടപ്പും വന്നു അവനെ കണ്ടു പുത്രൻ പൊയതി
നെ കൊണ്ടുദുഃഖിക്കെണ്ടനാംഎല്ലാവരും അവന്നൊത്തവണ്ണംമാനം രക്ഷിച്ചു കൊൾ്കെ വെ
ണ്ടു എന്ന ആശ്വാസവാക്ക പറഞ്ഞു നായന്മാരിൽ ഉത്തമന്മാർ ൪൦൦ പെരെ തെരിഞ്ഞു കടൽ
യുദ്ധത്തിന്നായിഅൾമൈദെക്ക എല്പിച്ചു കൊടുക്കയും ചെയ്തു– അവരെ കൂടാതെ൧൩൦൦ വെ
ള്ളക്കാരെചെൎത്തുപടകുകളിൽ കരെറ്റി (നവമ്പ്ര ൨൫) കണ്ണനൂരിൽ ഒടി ബ്രീതൊവൊടു കാൎയ്യ
വിചാരം തുടങ്ങുകയും ചെയ്തു– പിന്നെ ദിശമ്പ്ര ൫൹ അതാരൂമി വരുന്നു എന്ന കെൾ്വിപര
ന്നപ്പൊൾ അൾമൈദ പടെക്ക ഒരുങ്ങി പായി വിരിച്ചു എഴിമലയൊളം ചില കപ്പലൊടു എ
ത്തി ഒരു വെടി വെച്ചശെഷം ഇതു പൊൎത്തുഗാൽ കപ്പലല്ലൊ അൾബുകെൎക്ക എന്ന മഹാ കപ്പി
ത്താനത്രെ എന്നു കെട്ടു അവരൊടു ഒക്കത്തക്ക കണ്ണനൂരിൽ ഒടികരെക്ക ഇറങ്ങുകയും ചെയ്തു–
ഘൊഷം ഒന്നും ഇല്ലായ്കയാൽ അൾ്ബുകെൎക്ക വിഷാദിച്ചു നിങ്ങൾ രാജ്യാധികാരിയെഇവ്വണ്ണം
തന്നെ കൈകൊള്ളുന്നുവൊ എന്നുചൊദിച്ചാറെ വെണ്ടതില്ല ഇപ്പൊൾ ഭക്ഷണത്തിന്നിരി
ക്കാവു എന്ന് അൾമൈദ പറഞ്ഞു രാജ്യാധികാരികൾ ഇരുവരും ബ്രീതൊവിന്റെ വീട്ടിൽ ചെ
ന്നു അത്താഴം കഴിക്കയും ചെയ്തു– രാജകല്പനപ്രകാരം നിങ്ങൾ്ക്കസൎവാധികാരത്തെ എന്നിൽ സമ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/56&oldid=188968" എന്ന താളിൽനിന്ന് ശേഖരിച്ചത്