താൾ:CiXIV285 1849.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൫

ൎപ്പിപ്പൻ നല്ല ദിവസമെതു എന്നുചൊദിച്ചതിന്നു അൾമൈദനീരസപ്പെട്ടു ഇന്ന ദിവസം
എന്നു പറവാനില്ല ൟ വൎഷം തന്നെ നല്ലതും അല്ല താമൂതിരിയുടെ തുണെക്കായിമി
സ്രീ രൂമികളും വരുവാറുണ്ടു ഇപ്പൊൾ രാജ്യരക്ഷെക്കശീലമുള്ള വീരനെ കൊണ്ടു തന്നെ
ആവശ്യം എന്നു കെട്ടാറെ– എങ്കിലൊ രാജകല്പനകൊണ്ടു എന്തു എന്നു അൾ്ബുകെൎക്കും ആയ്ത
ഇപ്പൊൾ പറ്റുന്നില്ലഎന്നു അൾമൈദയും ചൊല്ലി വാദിച്ചു– അതിന്റെ കാരണംപറയാം
അൾ്ബുകെൎക്കിൽ അസൂയ ഭാവിച്ചു ദ്രൊഹം വിചാരിച്ച പല കപ്പിത്താന്മാരും ഉണ്ടുഅവർവാക്കി
നാലും കത്തിനാലും എഷണി അറിയിച്ചു അവൻ ഭ്രാന്തൻ അവനെ വിശ്വസിക്കരുത് വക
തിരിയാതെ എന്തെങ്കിലും ചെയ്വാൻ തുനിയും എന്നുള്ള ദുഷ്കീൎത്തിയെ പരത്തി അൾമൈദയെ
യും ബ്രീതൊവെയും വിശെഷാൽ വശീകരിച്ചു കൊണ്ടിരുന്നു– അനന്തരം അൾ്ബുകെൎക്ക ഞാ
ൻ എങ്ങിനെഎങ്കിലുംകൂടി ചെന്നുപടയുടെ ഒരു ഭാഗത്തെ നടത്തട്ടെഎന്നു പറഞ്ഞാ
റെ വെണ്ടാ നിങ്ങൾ വളരെ പ്രയത്നം കഴിച്ചു കഷ്ടിച്ചുവല്ലൊ ഇപ്പൊൾ തളൎച്ച മാറുവാൻ
കൊച്ചിയിൽ സ്വസ്ഥനായി പാൎക്ക എന്ന അൾമൈദ കല്പിച്ചു അൾ്ബുകെൎക്കിന്റെ കപ്പലുക
ളെയും സ്വന്തത്തൊടു ചെൎത്തുകൊണ്ടു മറ്റൊന്നും കൂട്ടാക്കാതെ ശത്രുക്കളെ അന്വെഷിപ്പാൻ
കണ്ണനൂരിൽ നിന്ന് ഒടുകയും ചെയ്തു– (൧൫൦൮ ദിശമ്പ്ര. ൧൨ാം ൹)–

൩൯– അൾമൈദ ദീപിൻ തൂക്കിൽ നിന്നു മിസ്രിരൂമിബലങ്ങളെനിഗ്രഹിച്ചത്–

ഹൊന്നാവരിലെ തിമ്മൊയ ഭട്ടക്കള രാജാവുമായി പടക്കൂട്ടുന്നു എന്നുകെട്ടിട്ടു അൾ
മൈദ മുമ്പിൽ ഭട്ടക്കളയെ അടക്കുവാൻ വിചാരിച്ചു പിന്നെ ഇരുവരുംനിരന്നപ്രകാ
രംകെട്ടു ഹൊന്നാവരിൽ ഒടി അതിൽ കണ്ട കൊഴിക്കൊട്ടുപടവുകളെചുട്ടുഅഞ്ചുദ്വീ
പിൽനിന്നു നല്ല വെള്ളം കരെറ്റി ഗൊവയിൽ വാഴുന്ന സബായെ മുമ്പെ ശിക്ഷിപ്പാ
ൻ നിശ്ചയിച്ചു– ദാബൂൽ ഊർ സബായുടെസ്വാധീനത്തിൽ ആകകൊണ്ടു ഗൊവയു
ടെനെരെ തന്നെഅല്ല ദാബൂലെ കൊള്ളെ പൊകെണം എന്നു വെച്ചു ഒടി ൬൦൦൦ ചെക
വരുള്ള കൊട്ടയിൽ പൊരുതുകയറി പെണ്ണുങ്ങളെയും ശിശുക്കളെയും രക്ഷിക്കാതെ
കണ്ടവരെ കൊല്ലിച്ചു പട്ടണത്തെ ഭസ്മമാക്കുകയും ചെയ്തു– ദാബൂലിന്നുതട്ടിയ
പ്രകാരം പറങ്കി ദ്വെഷ്യം നിന്റെ മെൽ എന്നുള്ള ശാപവാക്കു അന്നു മുതൽ പഴ
ഞ്ചൊല്ലായി നടന്നു—

൧൫൦൯ാം ഫെബ്രു ൩൹ അൾമൈദ ദീപിൽ എത്തി മാറ്റാന്റെ കപ്പലും താമൂ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/57&oldid=188971" എന്ന താളിൽനിന്ന് ശേഖരിച്ചത്