താൾ:CiXIV285 1849.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കയുംചെയ്തു– ഫ്രാഞ്ചി രാജാവ് ആസ്ഥലത്ത് ഒൎന്മെക്കായി ഒരു സ്തംഭംനാട്ടി ബ്ലഞ്ചത്തി
ന്നു സമ്മാനവും മരണപൎയ്യന്തം ആണ്ടുതൊറും ൫൦൦റീതു റുപ്പികയും ചെലവിന്നു കൊ
ടുത്തു പൊരുകയും ചെയ്തു

ഈ പ്രഗത്ഭന്നു സാധിച്ചതു വിദ്വാനായരൊശ്യർ പരീക്ഷിച്ചപ്പൊൾ താനും
ചങ്ങാതിയും നശിച്ചുപൊയി– അതിന്റെ കാരണം കാറ്റിനെ വിരൊധിക്കെ
ണ്ടതിന്നു തണ്ടു തുഴമുതലായ യന്ത്രങ്ങളെ ചെൎപ്പാൻ വിചാരിച്ചത എല്ലാം നിഷ്ഫ
ലമായി– എങ്കിലും ആകാശത്തിന്നു കീഴിൽ തെക്കങ്കാറ്റുള്ളപ്പൊൾ അല്പം മുകളി
ൽ വടക്കങ്കാറ്റുള്ളതും ആകാശത്തിന്റെ ഒഴുക്കം ഉയരത്തിന്നുതക്കവണ്ണം പലവി
ധെന മാറുന്നതും കാണ്കകൊണ്ടു എതിർകാറ്റു വീശുമ്പൊൾ താഴുകയാലും ഉയരുക
യാലും അനുകൂലമായ ആകാശം അന്വെഷിക്കാം– എന്നുകണ്ടുപായംവിചാരി
ച്ചത എന്തെന്നാൽ– മുമ്പെപന്തിൽ ജലാവായുവെ നിറെച്ച ഉടനെ അടെക്കും പുതിയ
വായുവെ ചെൎപ്പാൻ തുനിയുകയില്ല– രൊശ്യരൊ വളരെ സൂസ്മതയൊടെ ഒരുവിധ
മുള്ള റാക്കുവിളക്കുവെച്ചു പന്തൊട് ഒരു കുഴൽ ചെൎത്തു അധികം കയറെണ്ടതിന്നു പ
ന്തിലെ ആകാശത്തിന്നു അധികം ചൂടവരുത്തി– പിന്നെ ആ കുഴലിൽ ദ്വാരങ്ങളും
സൂക്ഷ്മമായി അടയുന്ന ആണികളും യന്ത്രവില്ലുകളും ഉണ്ടു– ആവകതുറന്നാൽ ജ
ലവായു പുറത്തു വരും പന്ത് ആവശ്യമുള്ളെടത്തൊളം താഴുകയും ചെയ്യും– ഈ
വക ഇറക്കത്തിന്നും കയറ്റത്തിന്നും പരീക്ഷിച്ചപ്പൊൾ നല്ല അനുഭവംകണ്ടു എങ്കി
ലും കാറ്റിന്റെ തള്ളലാൽ റാക്കു പകൎന്നു ജലവായുവെ കത്തിച്ചു എങ്കിൽ വീ
ഴ്ച നിശ്ചയം– ജലവായുമുതലായ ചിലവായുക്കളും കത്തുന്ന ആകാശഭെദങ്ങൾ
ആകുന്നുവെല്ലൊ– അതുകൊണ്ട രൊശ്യരും സഖിയും വളരെ സമ്പ്രെക്ഷയൊടും
കൂട പുതിയപന്തിനെ ഒരുക്കി കലെസിൽ നിന്നുകരെറി എങ്ക്ലന്ത്കരയുടെനെ
രെ ഒടി എങ്കിലും കാറ്റു പിന്നെയും പിന്നെയും മാറുകകൊണ്ട നല്ലവണ്ണം നടന്നില്ല–
പടിഞ്ഞാറെ കാറ്റു ഫ്രാഞ്ചികരെക്ക് ഒടിച്ചപ്പൊൾ അവർ മെല്പെട്ടുകരെറു
വാനുള്ള ഉപായം പ്രയൊഗിച്ചു എന്നു തൊന്നുന്നു– എന്നാറെ എത്രയും ഉയ
രത്തിരിക്കുമ്പൊൾതന്നെ പന്തു കത്തിവീണു തുടങ്ങി– ശെഷിപ്പുകൾ കടപ്പു
റത്തെ് അതിവെഗത്തിൽ വീണെത്തിയപ്പൊൾ ഇരുവരിലും മനുഷ്യരൂപം


1

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/7&oldid=188839" എന്ന താളിൽനിന്ന് ശേഖരിച്ചത്